»   »  ഗ്രാമി പുരസ്‌കാര വേദിയില്‍ നിറവയറുമായി ബിയോണ്‍സിന്റെ കിടിലന്‍ പെര്‍ഫോമന്‍സ്

ഗ്രാമി പുരസ്‌കാര വേദിയില്‍ നിറവയറുമായി ബിയോണ്‍സിന്റെ കിടിലന്‍ പെര്‍ഫോമന്‍സ്

By: Nihara
Subscribe to Filmibeat Malayalam

59ാമത് ഗ്രാമി പുരസ്‌കാരങ്ങള്‍ സമ്മാനിച്ചു. ബ്ലാക്ക് സ്റ്റാര്‍ ആല്‍ബം അഞ്ചു പുരസ്‌കാരങ്ങളാണ് സ്വന്തമാക്കിയിട്ടുള്ളത്. തന്റെ ആല്‍ബം വാരിക്കൂട്ടിയ പുരസ്‌കാരങ്ങള്‍ കാണാന്‍ നില്‍ക്കാതെ ജനുവരിയില്‍ ഡേവിഡ് ബോവി ലോകത്തോട് വിട പറഞ്ഞിരുന്നു. ആറു പുരസ്‌കാരങ്ങള്‍ സ്വന്തമാക്കിയ അഡല്‍, ഹെലോ ആല്‍ബങ്ങളാണ് പുരസ്‌കാര വേദിയില്‍ നിറഞ്ഞു നിന്നത്. ഗര്‍ഭിണിയായ ബിയോണ്‍സിന്റെ പ്രകടനമായിരുന്നു ഇത്തവണത്തെ ചടങ്ങിലെ പ്രധാന ആകര്‍ഷണം.

ഇരട്ടക്കുഞ്ഞുങ്ങളുടെ അമ്മയാകാന്‍ പോകുന്നതിന്റെ സന്തോഷം ഇന്‍സ്റ്റഗ്രാമിലൂടെ ബിയോണ്‍സ് പങ്കുവെച്ചിരുന്നു. ലൗവ് ഡ്രോട്ട്, സാന്റ് കാസില്‍സ് തുടങ്ങിയ ഗാനങ്ങളാണ് ബിയോണ്‍സ് ആലപിച്ചത്.

നിറവയറുമായി തിളങ്ങി ബിയോന്‍സ്

ഗര്‍ഭകാലഘട്ടത്തെ ആഘോഷമാക്കിയ അമേരിക്കന്‍ ഗായികയും അഭിനേത്രിയുമായ ബിയോണ്‍സിന്റെ തകര്‍പ്പന്‍ പ്രകടനമായിരുന്നു ഇത്തവണത്തെ ഗ്രാമി പുരസ്‌കാര വേദിയില്‍ ശ്രദ്ധേയമായത്. തന്റെ സൂപ്പര്‍ഹിറ്റ് ഗാനങ്ങളാണ് ബിയോണ്‍സ് വേദിയില്‍ ആലപിച്ചത്.

ഇരട്ടക്കുഞ്ഞുങ്ങളുടെ അമ്മയാകുന്നതിന്റെ സന്തോഷം

വീണ്ടും അമ്മയാകാന്‍ പോകുന്നതിന്റെ സന്തോഷം ബിയോണ്‍സ് ഇന്‍സ്റ്റഗ്രാമിലൂടെയാണ് പങ്കുവെച്ചത്. പോസ്റ്റ് ചെയ്ത് ആദ്യ ദിനം പിന്നിടുമ്പോഴേക്കും 90 ലക്ഷത്തിലധികം ആളുകളാണ് താരത്തിന്റെ ചിത്രം ലൈക്ക് ചെയ്തിട്ടുള്ളത്.

വസ്ത്രധാരണത്തിലും താരമായി

ഇരട്ടക്കുഞ്ഞുങ്ങളുടെ അമ്മയാവാന്‍ പോകുന്നതിന്റെ സന്തോഷത്തിലാണ് ബിയോണ്‍സ്. നിറവയര്‍ പൂര്‍ണ്ണമായും പ്രദര്‍ശിപ്പിക്കുന്ന സ്വര്‍ണ നിറമുള്ള വസ്ത്രമാണ് താരം ധരിച്ചിരുന്നത്.

പിന്തുണയുമായി ഭര്‍ത്താവും

അമേരിക്കന്‍ ഗായകനും റാപ്പറുമായ ഷോണ്‍ കോറി കാര്‍ട്ടര്‍ ആണ് ബിയോണ്‍സിന്റെ ജീവിതപങ്കാളി. അഞ്ചു വയസ്സുകാരിയായ ബ്ലു ഐഴി മകളാണ്.

English summary
Pop superstar Beyonce, proudly caressing her pregnant belly, took the Grammys stage by storm on Sunday in her first public appearance since her surprise announcement 12 days ago that she is expecting twins.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam