twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    സംവിധായകൻ്റെ കുപ്പായം അണിയാൻ ഒരുങ്ങി ഡാനിയേൽ റാഡ്ക്ലിഫ്

    |

    ലോകമെമ്പാടും ആരാധകരെ സൃഷ്ടിച്ച് റെക്കോർഡ് വിലയിൽ കോപ്പികൾ വിറ്റഴിക്കപ്പെട്ട നോവൽ സീരീസ് ആണ് ജെ.കെ. റോളിംഗിൻ്റെ ഹാരി പോട്ടർ. 2001ൽ ആണ് സീരിസിലെ ആദ്യ നോവലായ "ഹാരി പോട്ടർ ആൻഡ് ദി ഫിലോസഫേർസ് സ്റ്റോൺ" എന്ന പുസ്തകം സിനിമ ആകുന്നത്. പുസ്തകം ചലച്ചിത്ര രൂപത്തിൽ പ്രേക്ഷകരുടെ മുന്നിൽ എത്തിയപ്പോൾ കേന്ദ്ര കഥാപാത്രമായ ആ പതിനൊന്ന് വയസ്സുകാരനായ മായാജാലക്കാരനെ ലോകമെമ്പാടുമുള്ള സിനിമ ആസ്വാദകർ നിറകൈകളോടെയാണ് സ്വീകരിച്ചത്. തുടർന്ന് രചിക്കപ്പെട്ട എല്ലാ ഹാരി പോട്ടർ നോവലുകളും വായിക്കുമ്പോൾ നമ്മുടെ മനസ്സിൽ ഓടിയെത്തുന്നത് ആ പതിനൊന്നുകാരൻ്റെ രൂപമാണ്.

    Daniel Radcliffe

    ഹാരി പോട്ടർ സീരീസുകളിൽ കേന്ദ്ര കഥാപാത്രമായി അഭിനയിച്ച ഡാനിയേൽ റാഡ്ക്ലിഫ് സംവിധായകൻ്റെ കുപ്പായം അണിയാൻ ഒരുങ്ങുന്നു എന്ന വാർത്തയാണ് ഇപ്പോൾ ഹോളിവുഡിൽ നിറഞ്ഞു കേൾക്കുന്നത്. ഡാനിയേൽ റാഡ്ക്ലിഫ് തന്നെയാണ് ഇക്കാര്യം ഒരു അഭിമുഖത്തിലൂടെ തൻ്റെ ആരാധകരുമായി പങ്കിട്ടത്. അടുത്ത രണ്ട് വർഷത്തിനുള്ളിൽ താൻ സംവിധാന രംഗത്തേക്ക് പൂർണമായും കടക്കും എന്നാണ് താരം പറഞ്ഞത്. ഏറെക്കാലമായി ഒരു ആശയം തൻ്റെ മനസ്സിൽ ഉണ്ട്. അടുത്ത രണ്ട് വർഷത്തിനുള്ളിൽ താൻ അത് സംവിധാനം ചെയ്യുമെന്നും ഡാനിയേൽ റാഡ്ക്ലിഫ് എംപയറുമായി നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

    "എനിക്ക് ഒരിക്കൽ തോന്നിയ ഒരു ആശയം ഞാൻ കഥയാക്കിയിട്ടുണ്ട്. അത് ഞാൻ ഒരു സിനിമയാക്കി സംവിധാനം ചെയ്യാൻ ആഗ്രഹിക്കുന്നു. അത് രണ്ട് വർഷത്തിനുള്ളിൽ തന്നെ സംഭവിക്കും. അടുത്ത 18 മാസമെങ്കിലും ഇതിനായി എനിക്ക് വേണ്ടി വരും. ഈ പ്രോജക്ടിന് വേണ്ടി ക്യാമറയുടെ പുറകിൽ നിൽക്കാനാണ് എനിക്ക് ഇഷ്ടം" ഡാനിയേൽ വ്യക്തമാക്കി.

    "രണ്ട് കാരണങ്ങൾ കൊണ്ടാണ് ഞാൻ സംവിധാനം ചെയ്യാൻ ആഗ്രഹിക്കുന്നത്. ഒന്നാമത്, ഞാൻ മുമ്പ് സിനിമ സംവിധാനം ചെയ്തിട്ടില്ല. ഒരേ സമയം അഭിനയവും സംവിധാനവും ഒരുപോലെ ചെയ്യാൻ എനിക്ക് കഴിയില്ല. രണ്ടാമത്, ഒരു സിനിമ നിങ്ങൾ ചെയ്യുമ്പോൾ ഒരു നൂറു തവണയെങ്കിലും ആ സിനിമ നമ്മൾ എഡിറ്റ് ചെയ്യാൻ വേണ്ടി കാണേണ്ടി വരും. അതുകൊണ്ട് തന്നെ അത്രയും തവണ എൻ്റെ മുഖം തന്നെ കാണുന്നതിൽ എനിക്ക് താല്പര്യമില്ല" ഡാനിയേൽ തമാശയുടെ മേമ്പൊടിചേർത്ത് പറഞ്ഞു.

    നീ ബ്രതെർസ് സംവിധാനം ചെയ്യുന്ന 'ദി ലോസ്റ്റ് സിറ്റി' ആണ് താരത്തിൻ്റെ ഏറ്റവും പുതിയ ചിത്രം. ഒരു ആക്ഷൻ കോമഡി അഡ്വഞ്ചറായ ചിത്രത്തിൽ സാന്ദ്ര ബുള്ളക്ക്, ചാന്നിംഗ് ടാറ്റം, ബ്രാഡ് പിറ്റ് എന്നിവർ അഭിനയിക്കുന്നു. ചിത്രം ഏപ്രിൽ 15 ന് തിയേറ്ററുകളിൽ റിലീസ് ചെയ്യും. അമേരിക്കൻ സംഗീതജ്ഞനായ 'വിയർഡ് അൽ' യാങ്കോവിച്ചിൻ്റെ ബയോപിക്കിലും ഡാനിയേൽ എത്തുന്നുണ്ട്.

    32 വയസ്സുകാരനായ ഡാനിയേൽ റാഡ്ക്ലിഫ് തൻ്റെ പത്താം വയസ്സിൽ ആണ് ഡാനിയേൽ റാഡ്ക്ലിഫ് അഭിനയ ജീവിതം തുടങ്ങിയത്. 1999 ൽ ചാൾസ് ഡിക്കെൻസിൻ്റെ ഡേവിഡ് കോപ്പർഫീൽഡ് എന്ന പ്രശസ്ത നോവലിനെ ആസ്പദമാക്കി ബി ബി സി പ്രേക്ഷേപണം ചെയ്ത നാടകത്തിലാണ് ഡാനിയേൽ റാഡ്ക്ലിഫ് ആദ്യമായി അഭിനയിക്കുന്നത്. "ഹാരി പോട്ടർ ആൻഡ് ദി ഫിലോസഫേർസ് സ്റ്റോൺ" എന്ന ചിത്രത്തിൻ്റെ സംവിധായകൻ ക്രിസ് കൊളംബസ് വളരെ യാദൃച്ഛികമായി ഇത് കാണുകയും വളരെ നാളായി ഹാരി പോട്ടർ സീരിസിലെ നായകന് വേണ്ടിയുള്ള അലച്ചിൽ അവസാനിപ്പിക്കുകയുമായിരുന്നു. ഡാനിയേലിൻ്റെ ജീവിതത്തിലെ വഴിത്തിരിവാകുന്നതും ഇതേ ഹാരി പോട്ടർ സീരീസ് തന്നെയാണ്.

    Read more about: harry potter daniel radcliffe
    English summary
    Harry Potter fame Daniel Radcliffe is about to direct a movie.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X