»   » കാസ്റ്റിംഗ് കൗച്ചിനെതിരെ വേറിട്ട പ്രതിഷേധം! ബാത്ത് ടബ്ബ് ടവൽ ധരിച്ച ഹാർലിയുടെ പ്രതിമ

കാസ്റ്റിംഗ് കൗച്ചിനെതിരെ വേറിട്ട പ്രതിഷേധം! ബാത്ത് ടബ്ബ് ടവൽ ധരിച്ച ഹാർലിയുടെ പ്രതിമ

Written By:
Subscribe to Filmibeat Malayalam

അക്കാദമിക് അവാർഡുകളുടെ പ്രഖ്യാപനം വേദിയിൽ പുരോഗമിക്കുമ്പോൾ കാസ്റ്റിംഗ് കൗച്ചിനെതിരെ പ്രതിഷേധവുമായി ഹോളിവുഡ്. കാസ്റ്റിംഗ് കൗച്ച് വിവാദ പുരുഷനായ ഹാർവി വെയ്ൻസ്റ്റീന്റെ പ്രതിമ  പ്രതിമ സ്ഥാപിച്ചാണ് പ്രതിഷേധം. സിനിമയിൽ അവസരം ലഭിക്കുന്നതിനായി അഭിനേതാക്കളെ ചൂഷണം ചെയ്യുന്നതിന്റെ പശ്ചാത്തലത്തിലാണ്  പ്രതിഷേധം ഉയർത്തിയത്.

harly

മികച്ച സഹനടിക്കുള്ള പുരസ്‌കാരം ആലിസണ്‍ ജാന്നിക്ക്, ഓസ്‌കാര്‍ പ്രഖ്യാപനം പുരോഗമിക്കുന്നു!

ബാത്ത് ടബ്ബ് ടവൽ വേഷം ധരിച്ച് ഓസ്ക്കാർ അവാർഡും പിടിച്ചു കൊണ്ടിരിക്കുന്ന ഹാർവിയുടെ പ്രതിമയാണ് നിർമ്മിച്ചിരിക്കുന്നത്. പ്രതിമസ്ഥാപിച്ചിരിക്കുന്ന ഓസക്കർ വേദിയ്ക്ക് സമീപമാണ്. പ്ലാസ്റ്റിക് ജീസസ് ‌ എന്നറിയപ്പെടുന്ന ശിൽപിയാണ് ഈ വേറിട്ട പ്രതിമ നിർമ്മിച്ചിരിക്കുന്നത്.2007 ൽ ഫോട്ടോഗ്രാഫറായ ജീസസ് ലോസ് ഏഞ്ചൽസിൽ എത്തുയായിരുന്നു. സാമൂഹിക സാംസ്കാരിക മേഖലയിൽ നടക്കുന്ന ചൂഷണങ്ങളിൽ മനം മടുത്ത ഇദ്ദേഹം ഒരു സ്ട്രീറ്റ് ആക്ടിവിസ്റ്റാവുകയായിരുന്നത്രേ. കൂടാതെ 2016 ൽ ട്രംപ് അമേരിക്കൻ പ്രസിഡന്റായി  സ്ഥാനമേൽക്കുന്നതിനും  മുൻപും  ഇതുപോലൊരു വ്യത്യസ്തമായ പ്രതിഷേധവുമായി പ്ലാസ്റ്റിക് രംഗത്തെത്തിയിരുന്നു. അമേരിക്കയിലുടനീളം അദ്ദേഹത്തിന്റെ നഗ്നമായ പ്രതിമ സ്ഥാപിച്ചിരുന്നു. ഇത് ഏറെ ചർച്ചയായ വിഷയമായിരുന്നു.

ഒഎംകെവി പഴയത് ഇനി ഒഎംആർവി! ഓട് മോളേ റോഡ് വഴി, ഏഷ്യനെറ്റ് ടെലിവിഷൻ അവാർഡിലെ ഒരു അഡാറ് കോമഡി

കഴിഞ്ഞ വർഷം ഹോളിവുഡിനെ പിടിച്ചുലച്ച ഒരു വിഷയമായിരുന്നു കാസ്റ്റിംഗ് കൗച്ച്. അവസരങ്ങളുടെ പേരിൽ പ്രശസ്ത നിർമ്മാതാവ് ഹാർവി വെയ്ൻസ്റ്റീൻ നായികമാരെ ലൈംഗികമായി ചൂഷണം ചെയ്യുന്നു എന്നായിരുന്നു ആരോപണം. കൂടാതെ ഹാർവിയ്ക്കെതിരെ മീ ടു ക്യാംപെയ്നിലൂടെ ഹോളിവുഡ് നായികമാർ ശബ്ദമുയർത്തിയിരുന്നു.  ഇത് വാർത്തകളിൽ ഇടംപിടിച്ചിരുന്നു.

English summary
Harvey Weinstein 'casting couch' statue appears in Hollywood ahead of Oscars

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam