»   » ഹോളിവുഡിലെ നിത്യപ്രണയിനി സാസാ ഗാബര്‍ വിട പറഞ്ഞു; 99 വയസ്സിനിടെ വിവാഹം കഴിച്ചത് 9 പേരെ

ഹോളിവുഡിലെ നിത്യപ്രണയിനി സാസാ ഗാബര്‍ വിട പറഞ്ഞു; 99 വയസ്സിനിടെ വിവാഹം കഴിച്ചത് 9 പേരെ

Posted By: Nihara
Subscribe to Filmibeat Malayalam

പങ്കാളികളെ മാറി മാറി സ്വീകരിച്ച് പ്രശസ്തയായ ഹോളിവുഡിലെ നിത്യപ്രണയിനിയും ഹംഗേറിയന്‍ അഭിനേത്രിയുമായ നാസാ ഗാബര്‍ അന്തരിച്ചു. 99 വയസ്സിനിടെ ഒന്‍പത് പേരെയാണ് ഇവര്‍ വിവാഹം കഴിച്ചത്. ഹൃദയസ്തംഭനത്തെ തുടര്‍ന്നാണ് അന്ത്യം.

1986 ല്‍ വിവാഹം ചെയ്ത ഒമ്പതാമത്തെ ഭര്‍ത്താവാണ് അന്ത്യസമയത്ത് കൂടെയുണ്ടായിരുന്നത്. 2002 ല്‍ ഉണ്ടായ കാറപകടത്തെത്തുടര്‍ന്ന് പാതി തളര്‍ന്ന സാസയെ വാര്‍ധക്യ സഹജമായ അസുഖങ്ങളും അലട്ടിയിരുന്നു.

ഹോളിവുഡിലെ സെക്‌സ് സിംബല്‍

ടെലിവിഷനിലൂടെയാണ് സാസാ ഗാബര്‍ അഭിനയം തുടങ്ങിയത്. പിന്നീട് 1952 ല്‍ ജോസ് ഫെറ്റിന്റെ നായികയായി മൗളീന്‍ റോഗില്‍ അഭിനയിച്ചതാണ് വഴിത്തിരിവായത്. ദി ഗേള്‍ ഇന്‍ ദി ക്രെംലിന്‍, ക്യൂന്‍ ഓഫ് ഔട്ടര്‍ സ്‌പേസ് എന്നീ സിനിമകള്‍ ഗാബലിനെ ഹോളിവുഡ് സെക്‌സ് സിംബലാക്കി മാറ്റി.

നിറപ്പകിട്ടാര്‍ന്ന പ്രണയ ജീവിതം

പ്രണയത്തെക്കുറിച്ചും ലൈംഗിക ജീവിതത്തെക്കുറിച്ചും തുറന്നു പറഞ്ഞതോടെ സാസാ ഗാബര്‍ കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടു. പുരുഷന്‍മാര്‍ക്ക് എന്നും തന്നെ വേണമെന്നും തനിക്ക് അവരെ വേണമെന്നും ഒരു അഭിമുഖത്തില്‍ നടത്തിയ പ്രസ്താവന ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

എത്ര ഭര്‍ത്താക്കന്‍മാര്‍ ഉണ്ട് ?

ഒരു അഭിമുഖത്തിനിടയില്‍ എത്ര ഭര്‍ത്താക്കന്‍മാരുണ്ടെന്ന ചോദ്യത്തെ സാസാ നേരിട്ടത് വേറൊരു ചോദ്യം കൊണ്ടാണ്. സ്വന്തം അല്ലാത്ത കാര്യമാണോ ചോദിക്കുന്നതെന്നാണ് സാസാ ചോദിച്ചത്.

ഒന്‍പത് പേരെ വിവാഹം കഴിച്ചു

1937 ല്‍ തുര്‍ക്കി നയതന്ത്ര വിദഗ്ദ്ധന്‍ ബുര്‍ഹാന്‍ അസഫ് ബെള്‍ഗിനെയാണ് സാസ ആദ്യം വിവാഹം കഴിച്ചത്. 1941 ല്‍ ആ ബന്ധം പിരിഞ്ഞു.

English summary
Hollywood actress zsa zsa gabor passed away.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam