»   » ഹോളിവുഡ് വിളിക്കുന്നത് 'തടിച്ചി' എന്ന്, എന്നാല്‍ താന്‍ സെക്‌സിയാണെന്ന് നടിയും

ഹോളിവുഡ് വിളിക്കുന്നത് 'തടിച്ചി' എന്ന്, എന്നാല്‍ താന്‍ സെക്‌സിയാണെന്ന് നടിയും

Posted By:
Subscribe to Filmibeat Malayalam

വടിവൊത്ത ശരീര സൗന്ദര്യമാണ് നായികമാരുടെ അഴകില്‍ പ്രധാനപ്പെട്ടത്. അതിനായി നമ്മുടെ നായികമാര്‍ കഷ്ടപ്പെടുന്നതിന് കൈയും കണക്കുമില്ല. ഇത്തിരി വണ്ണം കൂടിയാല്‍ തന്നെ ആത്മവിശ്വാസം നഷ്ടപ്പെട്ടവരാകും.

എന്നാല്‍ ഇവര്‍ക്ക് മാതൃകയാവുകയാണ് ഹോളിവുഡില്‍ നിന്നുമൊരു നായിക. എയ്മി ഷൂമര്‍ ആണ് തന്റെ തടിച്ച ശരീരമാണെങ്കിലും ആത്മവിശ്വാസത്തോടെ താന്‍ സെക്‌സിയാണെന്ന് പറഞ്ഞ താരം.

താന്‍ സെക്‌സിയാണ്

ഹാസ്യാവതാരകയും എഴുത്തുകാരിയും ഹോളിവുഡിലെ നായികയുമെക്കെയാണ് എയ്മി ഷൂമര്‍. താരത്തിനെ എല്ലാലരും തടിച്ചി എന്നാണ് വിളിക്കാറുള്ളത്. എന്നാല്‍ താന്‍ സെക്‌സിയാണെന്നാണ് എയ്മി പറയുന്നത്.

എയ്മി ഷൂമര്‍

അമേരിക്കന്‍ ഹാസ്യാവതാരകയും എഴുത്തുകാരിയും നിര്‍മ്മാതാവും അഭിനയത്രിയുമാണ് എയ്മി ഷൂമര്‍, 'ഇന്‍സൈഡ് എയ്മി ഷൂമര്‍' എന്ന ഹാസ്യ പരമ്പരയുടെ സൃഷ്ടവാണ് എയ്മി. ഈ പരമ്പരയിലുടെ എയ്മിക്ക് അവാര്‍ഡ് ലഭിച്ചിരുന്നു. 2015ല്‍ 'ട്രെയിന്‍ റെക്ക്്' എന്ന ചലച്ചിത്രത്തിന് തിരക്കഥയെഴുതുകയും അതില്‍ അഭിനയിക്കുകയും ചെയ്തു.

തടിച്ച ശരീരം കൊണ്ട് സിനിമ ഇന്‍ഡ്ട്രിയില്‍

തടിച്ച ശരീരം കൊണ്ട് സിനിമ ഇന്‍ഡ്ട്രിയില്‍ പിടിച്ചു നില്‍ക്കാന്‍ ബുദ്ധിമുട്ടാണ്. എല്ലാവര്‍ക്കും സെക്‌സി ലുക്കിലുള്ള നായികമാരെയാണ് ആവശ്യം. എന്നാല്‍ എയ്മി അവിടെയും പിടിച്ചു നിന്നത് തന്റെ ആത്മവിശ്വാസം കൊണ്ടായിരുന്നു.

ശക്തയാണ് താന്‍

തന്റെ ശരീരത്തില്‍ പൂര്‍ണമായും ആത്മവിശ്വാസം എയ്മിക്കുണ്ട്. താന്‍ തടിച്ചിരുന്നാലും
ആരോഗ്യവതിയും ശക്തയാണെന്നും സെക്‌സിയാണെന്നുമാണ് താരം പറയുന്നത്.

ഹോളിവുഡ് വിളിക്കുന്നത്

തടിച്ചി എന്നാണ് ഹോളിവുഡിലുള്ളവര്‍ വിളിക്കുന്നത്. 140 പൗണ്ടില്‍ കൂടുതല്‍ ഉണ്ടെങ്കില്‍ ആളുകളുടെ കണ്ണില്‍ മോശമാണെന്നും താരം പറയുന്നു.

English summary
Amy Schumer thinks it is important to feel confident with one's own body regardless of what people say.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam