twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    അഞ്ജലീന ജോളിയുടെ അണ്‍ബ്രോക്കണിന് വിലക്ക്

    By Sruthi K M
    |

    ഹോളിവുഡ് താര സുന്ദരിയുടെ സംവിധാനത്തില്‍ ഒരുങ്ങിയ അണ്‍ബ്രോക്കണ്‍ എന്ന ചിത്രത്തിന് വിലക്ക്. ഹോളിവുഡ് നടി അഞ്ജലീന ജോളിയുടെ റിലീസ് ചെയ്യാനിരിക്കുന്ന ചിത്രത്തിനു ആണ് ജപ്പാനില്‍ വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ജപ്പാന്റെ സൈനികരെയും ജയിലുകളെയും അപമാനിക്കുന്നു എന്നാരോപിച്ചാണ് അണ്‍ബ്രോക്കണിനെ റിലീസ് ചെയ്യാതെ പിടിച്ചു നിര്‍ത്തിയിരിക്കുന്നത്.

    ഈ ക്രിസ്തുമസിന് റിലീസ് ചെയ്യാനിരുന്ന ചിത്രത്തിനെതിരെ ആണ് ജപ്പാന്‍കാര്‍ രംഗത്തു വന്നിരിക്കുന്നത്. ജപ്പാന്‍ അധികൃതര്‍ ഓണ്‍ലൈന്‍ വഴി ആണ് പരാതി നല്‍കിയത്. അഞ്ജലീന തന്നെ ആണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. അമേരിക്കന്‍ ഒളിമ്പ്യന്‍ ലൂയിസ് സാംപേറിനിയുടെ ജീവിത കഥയാണ് ചിത്രത്തിന്റെ ഇതിവൃത്തം.

    1418380857

    വിമാനം തകര്‍ന്ന് പസഫിക് സമുദ്രത്തില്‍ അകപ്പെട്ടുപ്പോയ ലൂയിസിന്റെ ജീവിത സന്ദര്‍ഭങ്ങള്‍ ആണ് അണ്‍ബ്രോക്കണ്‍. ജാപ്പനീസ് സേനയുടെ പീഡനങ്ങള്‍ ചിത്രത്തില്‍ ഉയര്‍ത്തി കാട്ടുന്നുണ്ട്. ഇതിനെതിരെ ആണ് ജപ്പാന്‍കാര്‍ ആരോപണം ഉയര്‍ത്തിയിരിക്കുന്നത്.

    ജാക്ക് ഒകോണലാണ് ചിത്രത്തിലെ നായകന്‍. നായക കഥാപാത്രത്തിനു പ്രാധാന്യം നല്‍കി കൊണ്ടുള്ള ചിത്രമാണിത്. റോഗര്‍ ഡീക്കിന്‍സ് ആണ് ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്തത്. 8000പേര്‍ ഒപ്പിട്ട പരാതി ആണ് അണ്‍ബ്രോക്കണിനെതിരെ വന്നിരിക്കുന്നത്. 65 ദശലക്ഷം ഡോളര്‍ ചിലവിലാണ് ഈ ചിത്രം ഒരുക്കിയത്.

    English summary
    Japanese nationalists have created an online petition to ban Angelina Jolie's directorial film unbroken
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X