»   » വൗ വാട്ട് എ സ്‌റ്റോറി!! എന്ന് സല്‍മാന്‍ ചിത്രത്തെ കുറിച്ച് പറഞ്ഞ ഹോളിവുഡ് നടന്‍

വൗ വാട്ട് എ സ്‌റ്റോറി!! എന്ന് സല്‍മാന്‍ ചിത്രത്തെ കുറിച്ച് പറഞ്ഞ ഹോളിവുഡ് നടന്‍

By: Pratheeksha
Subscribe to Filmibeat Malayalam

ബോളിവുഡ് നടന്‍ സല്‍മാന്‍ നായകനായി എത്തിയ സുല്‍ത്താന്‍ 300 കോടി ക്ലബ്ബിലെത്തിയ സൂപ്പര്‍ ഡ്യൂപ്പര്‍ ഹിറ്റ് ചിത്രമായിരുന്നു.

ചിത്രം റീലീസാവുന്നതിനു മുന്‍പ് ഹോളിവുഡ് ഹീറോ സില്‍വര്‍സ്റ്റര്‍ സ്റ്റാലോണ്‍ ചിത്രത്തെ കുറിച്ച് പറഞ്ഞെതെന്തെന്ന് വെളിപ്പെടുത്തുകയാണ് ചിത്രത്തിന്റെ സംവിധായകന്‍ അലി അബ്ബാസ് സഫര്‍

ലോസ് ഏഞ്ചലസില്‍ പോയപ്പോള്‍ സ്റ്റാലോണിനെ കണ്ടിരുന്നു

താന്‍ ഒരിക്കല്‍ ലോസ് ഏഞ്ചസില്‍ പോയപ്പോള്‍ നടന്‍ സില്‍വര്‍ സ്റ്റാലോണിനെ നേരില്‍ക്കണ്ടിരുന്നെന്നും സുല്‍ത്താന്റെ കഥ അദ്ദേഹത്തോടു പറയുകയും ചെയ്തിരുന്നതായി സംവിധയകന്‍ അബ്ബാസ് അലി പറയുന്നു

വൗ വാട്ട് എ സ്റ്റോറി!

ചിത്രത്തിന്റെ കഥ അദ്ദേഹത്തോടു പറഞ്ഞപ്പോള്‍ ആശ്ചര്യത്തോടെ എന്തൊരു നല്ല കഥയാണിതെന്നാണ് പറഞ്ഞത്. പൊരുതി മുന്നേറാന്‍ ശ്രമിക്കുന്ന ഗുസ്തി താരത്തിന്റെ കഥയായതിനാല്‍ അമേരിക്കന്‍ പ്രേക്ഷകര്‍ക്കും ഇഷ്ടപ്പെടുന്ന സിനിമയായിരിക്കുമിതെന്നാണ് സ്റ്റാലോണ്‍ പറഞ്ഞതെന്ന് അലി പറയുന്നു.

സ്റ്റാലോണിന്റെ വാക്കുകള്‍ ഊര്‍ജ്ജം പകര്‍ന്നു

സ്റ്റാലോണിന്റെ വാക്കുകള്‍ തനിക്ക് ഊര്‍ജ്ജം പകര്‍ന്നുവെന്നും ചിത്രം നന്നായി ചെയ്യണമെന്ന ഉറച്ച ബോധമാണ് ചിത്രത്തിന്റെ വിജയത്തിലേക്കു നയിച്ചതെന്നുമാണ് അലി അബ്ബാസ് പറയുന്നത്.

തന്റെ പ്രയത്‌നത്തിനു കിട്ടിയ അംഗീകാരം

തന്റെ പ്രയത്‌നത്തിനു കിട്ടിയ അംഗീകാരമാണ് ചിത്രത്തിന്റെ വിജയമെന്നും തന്റെ ചിത്രങ്ങള്‍ പ്രേക്ഷകര്‍ അംഗീകരിച്ചു തുടങ്ങുന്നതിന്റെ തുടക്കമാണിതെന്നുമാണ് സംവിധായകന്‍ പറയുന്നത് .ജൂലായിലാണ് സുല്‍ത്താന്‍ റിലീസ് ചെയ്തത്

English summary
Hollywood star Sylvester Stallone was bowled over by Salman Khan starrer Sultan's storyline revealed director Ali Abbas Zafar. Ali met Sylvester Stallone for a brief moment in Los Angeles
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam