»   » ഡ്യൂപ്പ് മാറിടം: കാര്‍മെന് പശ്ചാത്താപം

ഡ്യൂപ്പ് മാറിടം: കാര്‍മെന് പശ്ചാത്താപം

Posted By:
Subscribe to Filmibeat Malayalam
Carmen
പലതും ചെയ്യുമ്പോള്‍ നമ്മള്‍ അതിന്റെ ഭവിഷ്യത്തുകളെക്കുറിച്ച് ചിന്തിക്കാറേയില്ല. ഒരെടുത്തുചാട്ടത്തിന് എന്തും ചെയ്തുകളയും, പിന്നീടാവും അതിനേക്കുറിച്ചോര്‍ത്ത് ദുഖിയ്ക്കുന്നത്.

ഹോളിവുഡ് താരമായ കാര്‍മന്‍ ഇലക്ട്രയുടെ അവസ്ഥ ഏതാണ് ഇതുതന്നെയാണ്. മുമ്പ് ചെയ്തുപോയ ഒരു കാര്യമോര്‍ത്ത് ദുഖിയ്ക്കുകയാണ് കാര്‍മെന്‍, കാര്യമെന്തെന്നല്ലേ, മറ്റൊന്നുമല്ല മാറിട ശസ്ത്രക്രിയ തന്നെ.

മുമ്പ് തന്റെ മാറിടങ്ങള്‍ക്ക് സൗന്ദര്യം പോരെന്ന് തോന്നിയ കാലത്താണ് കാര്‍മെന്‍ അവ ഇംപ്ലാന്റ് ചെയ്തത്. പത്തുവര്‍ഷം മുമ്പായിരുന്നു ഈ സൗന്ദര്യ ശസ്ത്രക്രിയയ്ക്ക് താരം വിധേയയായത്.

എന്നാല്‍ ഇപ്പോള്‍ ഇവ പഴയവലിപ്പത്തിലായാല്‍ മതിയെന്നാണ് കാര്‍മെന്റെ ആഗ്രഹം. മാറിട ശസ്ത്രക്രിയ ചെയ്തതിനാല്‍ തനിക്ക് സൗന്ദര്യം കൂട്ടാനായി ചില പ്രത്യേകതരം അടിവസ്ത്രങ്ങളൊന്നും ധരിക്കേണ്ടതില്ലെന്നൊരു നേട്ടമുണ്ടെന്ന് പറയുന്നുണ്ടെങ്കിലും മാറിടത്തിന് ഇത്രയും വലിപ്പം വേണ്ടായിരുന്നുവെന്നാണ് കാര്‍മെന്റെ മനസ്സിലിരിപ്പ്.

അവയവങ്ങളുടെ വലിപ്പം കൂട്ടാനും പിന്നീട് കുറയ്ക്കാനുമൊക്കെ ശസ്ത്രക്രിയ തന്നെ ശരണം, അതിനാല്‍ കാര്‍മെന്‍ ഇനി അടുത്ത സാഹസത്തിന് മുതിരുന്നതെപ്പോഴാണെന്ന് കാത്തിരുന്നറിയാം.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam