»   » മുസ്ലീംരാജ്യങ്ങളില്‍ നിന്നുളളവര്‍ക്ക് വിസയില്ലന്ന് ട്രംപ്; ഓസ്‌കാറില്‍ പങ്കെടുക്കില്ലെന്ന് നടിയും!

മുസ്ലീംരാജ്യങ്ങളില്‍ നിന്നുളളവര്‍ക്ക് വിസയില്ലന്ന് ട്രംപ്; ഓസ്‌കാറില്‍ പങ്കെടുക്കില്ലെന്ന് നടിയും!

By: Pratheeksha
Subscribe to Filmibeat Malayalam

മുസ്ലീം ഭൂരിപക്ഷമുമുളള രാജ്യങ്ങളിലുളളവര്‍ക്ക് അമേരിക്കയിലേക്ക് വിസ നല്‍കുന്നതിന് നിയന്ത്രണമേര്‍പ്പെടുത്തുമെന്ന യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പ്രഖ്യാപനത്തെ തുടര്‍ന്ന് ഓസ്‌കാറില്‍ ചടങ്ങില്‍ പങ്കെടുക്കില്ലെന്ന് പ്രശസ്ത ഇറാനിയന്‍ നടി.

ഇറാനിയന്‍ നടി തരാനെ അലിദൂസ്തിയാണ് ട്രംപിനോടുള്ള പ്രതിഷേധ സൂചകമായി ഓസ്‌കാര്‍ പുരസ്‌കാര ചടങ്ങില്‍ പങ്കെടുക്കില്ലെന്നറിയിച്ചത്. ഇറാനികള്‍ക്ക് വിസ അനുവദിക്കില്ലെന്ന ട്രംപിന്റെ നിലപാട് വംശീയ വിവേചനമാണെന്നും. സാംസ്‌കാരിക പരിപാടിയായാണെങ്കില്‍ കൂടി ഓസ്‌കാര്‍ പുരസ്‌കാര ചടങ്ങ് താന്‍ ബഹിഷ്ക്കരിക്കുകയാണെന്നുമാണ് നടി ട്വിറ്ററില്‍ കുറിച്ചത്.

Read more: ''മീഡിയയുടെ മുമ്പില്‍ വച്ച് കവിളത്ത് ചുംബിക്കുന്നതൊന്നുമല്ല സൗഹൃദം,അത് കണ്ടു പഠിക്കണം''

irnianactresss-28-

അസ്‌കര്‍ ഫര്‍ഹാദി സംവിധാനം ചെയ്ത ദ സെയില്‍സ്മാന്‍ വിദേശ ഭാഷാ ചിത്രങ്ങളുടെ വിഭാഗത്തിലാണ് മത്സരത്തിനുള്ളത്. 2012ല്‍ അസ്‌കറിന്റെ 'എ സെപറേഷന്‍' എന്ന ചിത്രത്തിന് ഓസ്‌കാര്‍ പുരസ്‌കാരം ലഭിച്ചിരുന്നു. ലിബിയ, സുഡാന്‍, യെമന്‍, ഇറാന്‍, സിറിയ,തുടങ്ങിയ രാജ്യങ്ങളിലുള്ള വര്‍ക്കാണ് നിയന്ത്രണം കൂടുതല്‍ ബാധകമാവുകയെന്നാണ് റിപ്പോര്‍ട്ട്.

English summary
An Iranian actress has said she is going to boycott the Oscars in protest at Donald Trump's "racist" visa proposals.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam