twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    നടിയോടുള്ള ആരാധന അതിര് കടന്നു! യുവതിയ്ക്ക് സംഭവിച്ച ദുരന്തങ്ങള്‍ അവസാനിക്കുന്നില്ല, ഇപ്പോള്‍ കൊവിഡും

    |

    അമിതമായ താരാരധന പലപ്പോഴും അതിര് കടക്കാറുണ്ട്. ചിലപ്പോള്‍ അത് വലിയ ദുരന്തത്തിലേക്കും കൊണ്ടേത്തിക്കും. അത്തരത്തില്‍ ലോകം ചര്‍ച്ച ചെയ്‌തൊരു യുവതിയാണ് സഹര്‍ തബര്‍. ഹോളിവുഡ് സുന്ദരി ആഞ്ജലീന ജോളിയോടുള്ള ഇഷ്ടം കാരണം അവരെ പോലെ ആവാന്‍ ശ്രമിച്ചതായിരുന്നു സഹര്‍. അതിനായി ഒരുപാട് പ്ലാസ്റ്റിക് സര്‍ജറി നടത്തി വിരൂപയാവേണ്ടി വന്നു.

    എന്നിട്ടും ദുരിതങ്ങള്‍ സഹറിനെ വിട്ടൊഴിയുന്നില്ലെന്ന വാര്‍ത്തകളാണ് വരുന്നത്. മതനിന്ദ ആരോപിച്ച് 2019 ല്‍ അറസ്റ്റ് ചെയ്യപ്പെട്ട സഹര്‍ തബര്‍ ഇപ്പോള്‍ ജയിലിലാണ്. അവിടുന്നും കൊവിഡ് 19 യുവതിയ്ക്ക് സ്ഥിരീകരിച്ചു എന്ന തരത്തില്‍ റിപ്പോര്‍ട്ടുകള്‍ വന്നിരിക്കുകയാണ്. ഇതേ തുടര്‍ന്ന് മനുഷ്യാവകാശ കമ്മീഷന്‍ സഹറിന് വേണ്ടി ജാമ്യത്തിന് അപേക്ഷിച്ചിരുന്നു. എന്നാല്‍ ഈ സാഹചര്യത്തില്‍ പുറത്ത് വിടുന്നത് അപകടകരമാണെന്ന് ചൂണ്ടി കാണിച്ച് ജാമ്യം നല്‍കിയില്ല. ജയിലില്‍ നിന്നും സഹറിനെ ആശുപത്രിയിലേക്ക് മാറ്റിയെന്നാണ് അറിയുന്നത്.

    sahar-tabar

    ഇറാനില്‍ നിന്നുമുള്ള ഫത്തോമ ഫിഷ്വന്ത് എന്നാണ് യഥാര്‍ഥ പേര്. എന്നാല്‍ സഹര്‍ തബര്‍ എന്ന പേരിലാണ് അറിയപ്പെടുന്നത്. ഇപ്പോള്‍ 22 വയസുകാരിയായ സഹര്‍ പത്തെമ്പത് വയസുള്ളപ്പോള്‍ മുതല്‍ സ്വന്തം ശരീരം പരീക്ഷണ വസ്തുവാക്കി. ആഞ്ജലീന ജോളിയുടെ രൂപം വരുമെന്ന് കരുതി അമ്പത് ശാസ്ത്രക്രിയകളായിരുന്നു സഹര്‍ നടത്തിയിരുന്നത്.

    ലോകത്തില്‍ ആഞ്ജലീനയുടെ ഏറ്റവും വലിയ ആരാധിക താനാണെന്നാണ് സഹര്‍ സ്വയം വിശേഷിപ്പിച്ചിരുന്നത്. അതിന് വേണ്ടി താന്‍ എന്തും ചെയ്യും എന്ന നിലപാടിലായിരുന്നു. തുടക്കത്തില്‍ എല്ലാവരും പിന്തുണച്ചെങ്കിലും പ്ലാസ്റ്റിക് സര്‍ജറികള്‍ക്ക് ശേഷം പെണ്‍കുട്ടിയെ കണ്ട ആളുകള്‍ ഞെട്ടി തുടങ്ങി. സൗന്ദര്യമുള്ള രൂപത്തിന് പകരം വിരുപമായ മുഖമായിരുന്നു സഹറിന് കിട്ടിയത്. പിന്നീടുള്ള അവസ്ഥ ഭീകരമാണെന്നായിരുന്നു വന്ന റിപ്പോര്‍ട്ടുകളില്‍ സൂചിപ്പിച്ചത്.

    sahar-tabar

    Recommended Video

    ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ് ഇറങ്ങി ആറ് വര്‍ഷം | Old Movie Review | Filmibeat Malayalam

    ശാസ്ത്രക്രിയയ്ക്കെപ്പം ശരീരഭാരം നാല്‍പത് കിലോയില്‍ കൂടാതിരിക്കാന്‍ ഭക്ഷണത്തിലും സഹര്‍ കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തിരുന്നു. ഓരോ സര്‍ജറി കഴിയുമ്പോഴും തന്റെ രൂപമാറ്റത്തിന്റെ ചിത്രങ്ങളെല്ലാം സഹര്‍ തന്നെയായിരുന്നു ഇന്‍സ്റ്റാഗ്രാമിലൂടെ പുറത്ത് വിട്ടത്. എന്നാല്‍ സഹര്‍ സര്‍ജറി ചെയ്തിട്ടില്ലെന്നും ഫോട്ടോഷോപ്പിന്റെ സഹായത്തോടെ എഡിറ്റ് ചെയ്ത ചിത്രങ്ങളാണ് പുറത്ത് വിട്ടതെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

    മതനിന്ദയ്ക്ക് പുറമേ സമൂഹ മാധ്യമങ്ങളിലൂടെ അക്രമം ചെയ്യാന്‍ പ്രേരിപ്പിച്ചു, അഴിമതിയെ പ്രോത്സാഹിപ്പിച്ചു. തുടങ്ങിയ കുറ്റങ്ങള്‍ക്കായിരുന്നു സഹറിനെ അറസ്റ്റ് ചെയ്തത്. സഹറിന്റെ ആരോഗ്യ അവസ്ഥയെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വരുമെന്നാണ് കരുതുന്നത്.

    English summary
    Iranian Instagram Celebrity Sahar Tabar On Ventilator Due To Covid-19
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X