Don't Miss!
- Technology
സ്വകാര്യ കമ്പനികളെ മലർത്തിയടിക്കാൻ ബിഎസ്എൻഎൽ; മാസം വെറും 99 രൂപ മുടക്കിയാൽ വർഷം മുഴുവൻ അടിപൊളി
- News
എന്നും പ്രശ്നങ്ങള്‍ മാത്രം, മൂക്കറ്റം കടവും... ഒടുവില്‍ ലോട്ടറിയെടുത്തു; തേടിയെത്തിയത് വന്‍ഭാഗ്യം
- Automobiles
'സണ്‍റൂഫിനെ കൊണ്ട് ഇങ്ങനെയും ഉപകാരമുണ്ടോ?'; അനുകരിക്കല്ലേ 'പണി' കിട്ടിയേക്കും
- Sports
IND vs AUS: ഇന്ത്യക്കായി കളിക്കാന്‍ റെഡി, ആ കടമ്പ കടന്നു! സൂചന നല്കി സഞ്ജു
- Lifestyle
Shani Asta 2023 : കുംഭത്തില്‍ ശനിയുടെ അസ്തമയം; നേട്ടങ്ങളും കോട്ടങ്ങളും അരികില്‍; 12 രാശിക്കും ഗുണദോഷഫലം
- Finance
കൂട്ടുപലിശയുടെ മികവിനൊപ്പം 8.30% പലിശ നേടാം; പണം വളരാന്‍ ഈ സ്ഥിര നിക്ഷേപം നോക്കാം
- Travel
വൈവിധ്യവും സംസ്കാരവും അണിനിരന്ന റിപ്പബ്ലിക് ദിന പരേഡ്
ഗര്‍ഭിണിയായ ഭാര്യയെ അവഗണിച്ചു! വഴക്കിനിടയില്‍ മകനെ വലിച്ചെറിഞ്ഞു! ജാക്കിച്ചാന്റെ ആരുംകാണാത്ത മുഖം
സ്ക്രീനില്‍ കാണുന്നത് പോലെയല്ല പല താരങ്ങളുടെയും ജീവിതം. ചില താരങ്ങള്‍ ഇതേക്കുറിച്ച് കൃത്യമായി തുറന്നുപറയാറുണ്ട്. ആത്മകഥയിലൂടെയും അനുഭവക്കുറിപ്പുകളിലൂടെയുമൊക്കെയായാണ് ഇത്തരത്തിലുള്ള കാര്യങ്ങള്‍ വൈറലാവാറുള്ളത്. കുത്തഴിഞ്ഞ ജീവിതമായിരുന്നു ഒരുകാലത്ത് താന്‍ നയിച്ചിരുന്നതെന്നും മദ്യം, സെക്സ്, പണം ഇവയായിരുന്നു അന്നത്തെ തന്റെ ലക്ഷ്യമെന്നുമുള്ള അദ്ദേഹത്തിന്രെ തുറന്നുപറച്ചിലില്‍ സിനിമാലോകം ഒന്നടങ്കം ഞെട്ടിയിരിക്കുകയാണ്. ജാക്കിച്ചാനെന്ന താരത്തിന്റെ സ്വകാര്യ ജീവിതം ആരാധകരുടെ ചിന്തകള്‍ക്കും എത്രയോ അപ്പുറത്തായിരുന്നുവെന്നുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പ്രചരിക്കുന്നത്.
ഐമയും ഭാവനയുമാണ് തുടക്കമിട്ടത്! ദിവ്യ ഉണ്ണിയും മാതുവുമൊക്കെ പിന്നാലെ! 2018 ലെ താരവിവാഹങ്ങള്‍! കാണൂ!
ജീവിതത്തെ ഒരു ഞാണിന്മേല് കളിയാക്കി മാറ്റിയുള്ള ജീവിതമായിരുന്നു അന്നത്തേതെന്നും തന്റെ പ്രണയത്തില്‍പ്പോലും ആത്മാര്‍ത്ഥത പ്രകടിപ്പിച്ചിരുന്നില്ലെന്നും അദ്ദേഹം തുറന്നെഴുതിയിട്ടുണ്ട്. ചെറുപ്പം മുതലേ തന്നെ അലട്ടിയ അരക്ഷിത്വബോധവും ഇതിനൊരു കാരണമായിരുന്നുവെന്നും അദ്ദേഹം പറയുന്നു. നെവര്‍ ഗ്രോ അപ് എന്ന പുസ്തകത്തിലൂടെയാണ് അദ്ദേഹം കാര്യങ്ങള്‍ വ്യക്തമാക്കിയത്. മറ്റുള്ളവര്‍ക്ക് തന്നെ എളുപ്പത്തില്‍ വഴി തെറ്റിക്കാന്‍ കഴിയുമായിരുന്നു. അവരുടെ കാര്യത്തെക്കുറിച്ച് താന്‍ ചിന്തിക്കാറുപോലുമുണ്ടായിരുന്നില്ലെന്നും അദ്ദേഹം പറയുന്നു. ജാക്കിച്ചാന്റെ തുറന്നുപറച്ചിലുകളെക്കുറിച്ച് കൂടുതലറിയാന്‍ തുടര്‍ന്നുവായിക്കൂ.

മോശമായിരുന്നു
ആക്ഷന്‍ സിനിമകളിലൂടെ ആരാധകമനസ്സില്‍ ഇടം നേടിയ ജാക്കിച്ചാന്റെ ജീവിതത്തിലെ ഇരുണ്ട വശങ്ങളെക്കുറിച്ച് അറിഞ്ഞതിന്റെ ഞെട്ടലിലാണ് ആരാധകര്‍. കുത്തഴിഞ്ഞ ജീവിതമായിരുന്നു തന്റേതെന്നും അതിന് പിന്നിലെ കാരണങ്ങളെക്കുറിച്ചുമൊക്കെയുള്ള അദ്ദേഹത്തിന്റെ തുറന്നുപറച്ചില്‍ ഇതിനോടകം തന്നെ ശ്രദ്ധ നേടിക്കഴിഞ്ഞിട്ടുണ്ട്. പ്രണയത്തെക്കുറിച്ചും കുടുംബ ജീവിതത്തെക്കുറിച്ചുമൊക്കെയാണ് അദ്ദേഹം തുറന്നുപറഞ്ഞിട്ടുള്ളത്. ആ സമയത്ത് താനാഗ്രഹിച്ചിരുന്ന കാര്യങ്ങളും ലക്ഷ്യം വെച്ചിരുന്നതുമായ കാര്യങ്ങളെക്കുറിച്ചും അദ്ദേഹം തുറന്നുപറഞ്ഞിട്ടുണ്ട്.

ഹോളിവുഡിലെത്തുന്നതിന് മുന്‍പേ
ഹോളിവുഡിലെത്തി താരമാവുന്നതിന് മുന്‍പേയാണ് താന്‍ ഇത്തരത്തിലുള്ള കാര്യങ്ങള്‍ ചെയ്തിരുന്നതെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. പരസ്ത്രീകളുമായി ബന്ധം പുലര്‍ത്തുന്ന കാര്യത്തില്‍ ഒട്ടും പിന്നിലായിരുന്നില്ല അദ്ദേഹം. നമ്പര്‍ 9 എന്ന് വിശേഷിപ്പിച്ച സ്ത്രീയുമായി വര്‍ഷങ്ങളോളം ബന്ധമുണ്ടായിരുന്നുവെന്നും അദ്ദേഹം പറയുന്നു. ജീവിതത്തോട് മൊത്തം സാഹസികത കാണിച്ച് ഒരു ഞാണിമേല്‍ കൡനടത്തുകയായിരുന്നു അന്ന്. സുഹൃത്തുകള്‍ക്കൊപ്പമുള്ള മദ്യപാനവും സ്ത്രീകളുമായുള്ള ബന്ധവുമൊക്കെയായിരുന്നു അന്ന് തന്നെ നയിച്ചിരുന്നതെന്നും അദ്ദേഹം പറയുന്നു.

അപമര്യാദയായാണ് പെരുമാറിയത്
സിനിമകളില്‍ നിറഞ്ഞുനിന്നിരുന്ന അഭിനേത്രിയായ തെരേസ തെംഗുമായി പ്രണയത്തിലായിരുന്നപ്പോള്‍ പോലും താന്‍ ആത്മാര്‍ത്ഥത പ്രകടിപ്പിച്ചിരുന്നില്ലെന്ന് അദ്ദേഹം പറയുന്നു. ചെറുപ്പം മുതലേ തന്നെ സമ്പന്നരായ കുട്ടികളെക്കാണുമ്പോള്‍ തന്നെ അലട്ടിയിരുന്ന അപകര്ഷത്വാബോധമായിരുന്നു അവിടെ പ്രതിഫലിച്ചത്. അവര്‍ മോശമായൊന്നും പെരുമാറിയിരുന്നില്ല. എന്നാല്‍ താന്‍ അവരോട് വളരെ മോശമായാണ് പെരുമാറിയതെന്നും അദ്ദേഹം തുറന്നുപറഞ്ഞിട്ടുണ്ട്.

ഭാര്യയോടും മോശമായി പെരുമാറി
ജീവിതസഖിയായെത്തിയ ജൊവാന് ലിന്നിനോടും താന്‍ മോശമായാണ് പെരുമാറിയതെന്ന് അദ്ദേഹം പറയുന്നു. മറ്റുള്ളവരെ സംശയത്തോടെ വീക്ഷിക്കുന്നതും പക്വതക്കുറവുമായിരുന്നു സകല പ്രശ്നങ്ങള്‍ക്കും കാരണം. അവരിലെ അഭിനേത്രിയെ എല്ലാവര്ക്കും ഇഷ്ടമായിരുന്നു. എന്നാല്‍ താന്‍ വെറു കുങ്ഫു മാസ്റ്റര്‍ എന്നതായിരുന്നു അന്നത്തെ ചിന്ത. ലിന്നുമായി നേരത്തെ പ്രണയത്തിലായിരുന്നുവെന്നും അവര്‍ ഗര്‍ഭിണിയായതിന് ശേഷമാണ് അവരെ വിവാഹം കഴിക്കാന്‍ തീരുമാനിച്ചത്. ഗര്‍ഭിണിയായിരുന്നിട്ട് പോലും അന്ന് ലിന്നിന് വേണ്ട പരിചരണം താന്‍ നല്‍കിയിരുന്നില്ലെന്നും അദ്ദേഹം ഓര്‍ത്തെടുക്കുന്നു.

തിരിഞ്ഞുനോക്കിയില്ല
ലിന് ഗര്‍ഭിണിയായിരുന്ന സമയത്ത് താന്‍ മിക്കപ്പോഴും ലൊക്കേഷനിലായിരുന്നുവെന്നും ഒരിക്കല്‍ പോലും ലിന്നിനെ കാണാനായി പോയിരുന്നില്ലെന്നും അദ്ദേഹം പറയുന്നു. തന്റെ പണമാണ് അവളുടെ ലക്ഷ്യമെന്നായിരുന്നു ചില സുഹൃത്തുക്കള്‍ പറഞ്ഞത്. ഇതോടെയാണ് അവരെ അവിശ്വസിച്ചത്. അന്ന് അത് വിശ്വസിച്ച് മറ്റൊരു ബന്ധത്തിലേക്ക് പോവുകയായിരുന്നുവെന്നും അദ്ദേഹം പറയുന്നു.

ഭാര്യയോട് നന്ദി
പുരുഷന്മാര്ക്ക് സംഭവിക്കുന്നത് പോലൊരു അബദ്ധം അതേ തനിക്കും സംഭവിച്ചുള്ളൂവെന്നായിരുന്നു അന്നദ്ദേഹം തന്റെ ബന്ധത്തെക്കുറിച്ച് വിശദീകരിച്ചത്. ഭാര്യ ഗര്‍ഭിണിയായിരിക്കെ മറ്റൊരു ബന്ധത്തിലേക്ക് പോയതുമായി ബന്ധപ്പെട്ട് താരത്തിനെതിരെ ഗുരുതര ആരോപണങ്ങളായിരുന്നു ഉയര്‍ന്നുവന്നത്. അന്ന് തന്റെ കാര്യത്തില്‍ നിയന്ത്രണങ്ങളൊന്നും വെക്കാതെ തന്നെ പരിപൂര്‍ണ്ണ സ്വാതന്ത്രനായി വിട്ട ഭാര്യയോടാണ് തനിക്ക് നന്ദി പറയാനുള്ളതെന്നും ജാക്കിച്ചാന് വ്യക്തമാക്കിയിട്ടുണ്ട്.
-
ഞാന്‍ നോര്‍മലല്ലെന്ന് മനസിലായത് പ്രസവം കഴിഞ്ഞ് 2 വര്‍ഷത്തിന് ശേഷമാണ്; ആ നാളുകളെ പറ്റി സുപ്രിയ മേനോന്
-
ടെലിവിഷനില്‍ ശത്രുക്കള്‍! പാരവെക്കുന്നു, സിനിമകളില്‍ നിന്നും ഒഴിവാക്കി; തുറന്ന് പറഞ്ഞ് ചന്ദ്ര ലക്ഷ്മണ്
-
'ഇപ്പോഴും ഈ ആചാരങ്ങൾ നോക്കുന്നത് അതിശയം, ഇനി അബദ്ധങ്ങളിൽ ചാടരുത്'; പൊങ്കൽ വീഡിയോയുമായി അനുശ്രീ!