»   »  ഒടുവില്‍ ഈ 62ാം വയസ്സില്‍ ജാക്കിചാനും കിട്ടി ഓസ്‌കാര്‍ ...

ഒടുവില്‍ ഈ 62ാം വയസ്സില്‍ ജാക്കിചാനും കിട്ടി ഓസ്‌കാര്‍ ...

Posted By: Pratheeksha
Subscribe to Filmibeat Malayalam

ആക്ഷന്‍ ഹീറോ ജാക്കിചാന്‍ ഒടുവില്‍ ഓസ്‌കാര്‍ പുരസ്‌കാരം ഏറ്റുവാങ്ങി. അരനൂറ്റാണ്ടു കാലം ആക്ഷന്‍ ഹീറോയായി തിളങ്ങിയ ജാക്കിചാന് ചലച്ചിത്രമേഖലയിലെ സമഗ്ര സംഭാവനയെ മുന്‍ നിര്‍ത്തിയാണ് പുരസ്കാരം.

ലോസ് ഏഞ്ചലസില്‍ നടന്ന ചടങ്ങിലാണ് ജാക്കി ചാന്‍ അവാര്‍ഡ് ഏറ്റു വാങ്ങിയത്.തനിക്ക് ഓസ്‌കാര്‍ ലഭിച്ചത് ഒരു സ്വപ്‌നം പോലയാണ് കാണുന്നതെന്നാണ് 62 കാരനായ ജാക്കിചാന്‍ പറയുന്നത്..

എന്തുകൊണ്ട് തനിക്ക് ഓസ്‌കാര്‍ ഇല്ലെന്നു പിതാവ്

കുടുംബത്തോടൊപ്പം ഓരോ തവണ ഓസ്‌കാര്‍ അവാര്‍ഡ് ദാന ചടങ്ങ് കാണുമ്പോഴും ഇത്രയേറെ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടും തനിക്കെന്താണ് ഓസ്‌കാര്‍ ലഭിക്കാത്തതെന്നു പിതാവ് ചോദിച്ചിരുന്നതായി ജാക്കിചാന്‍ മറുപടി പ്രസംഗത്തില്‍ പറഞ്ഞു

ഓസ്‌കാര്‍ ലഭിച്ചത് ഒരു സ്വപ്‌നം പോലെ

വൈകിയാണെങ്കിലും ഓസ്‌കാര്‍ ലഭിച്ചത് ഒരു സ്വപ്‌നം പോലെയാണ് കാണുന്നതെന്നും അവാര്‍ഡ് തന്റെ മാതാപിതാക്കള്‍ക്ക് സമര്‍പ്പിക്കുന്നുവെന്നും ജാക്കി ചാന്‍ പറഞ്ഞു.

ക്രിസ് ടെക്കറില്‍ നിന്ന് പുരസ്‌കാരം ഏറ്റുവാങ്ങി

റഷ് അവര്‍ എന്ന ചിത്രത്തില്‍ ജാക്കിചാനൊപ്പം അഭിനയിച്ച ക്രിസ് ടെക്കറില്‍ നിന്നാണ് ജാക്കി ചാന്‍ പുരസ്‌കാരം ഏറ്റുവാങ്ങിയത്.

എല്ലാ ചിത്രങ്ങളും മികച്ചതാണെന്ന അഭിപ്രായമില്ല

താന്‍ ചെയ്ത 200 ലധികം ചിത്രങ്ങളില്‍ എല്ലാം മികച്ചതാണെന്ന അഭിപ്രായം തനിക്കില്ലെന്നും തന്നെ ഈ നേട്ടത്തിന് അര്‍ഹനാക്കിയ എല്ലാവര്‍ക്കും ജന്മനാടായ ഹോങ്കോങിലെ ജനങ്ങളോടും താന്‍ പ്രത്യേകം നന്ദി പറയുന്നുവെന്നും നടന്‍ പറഞ്ഞു. ഒരു ചൈനക്കാരന്‍ എന്നതില്‍ താന്‍ അഭിമാനിക്കുന്നുവെന്നും ജാക്കിചാന്‍ കൂട്ടിച്ചേര്‍ത്തു.

English summary
the Chinese actor and martial arts star finally received his little gold statuette, an honorary Oscar for his decades of work in film.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X