»   » ജെയിംസ് ബോണ്ട് സിനിമയുടെ ആരാധകര്‍ക്ക് നിരാശ നല്‍കി പുതിയ വാര്‍ത്ത!

ജെയിംസ് ബോണ്ട് സിനിമയുടെ ആരാധകര്‍ക്ക് നിരാശ നല്‍കി പുതിയ വാര്‍ത്ത!

By: Teressa John
Subscribe to Filmibeat Malayalam

ലോക സിനിമയില്‍ സൂപ്പര്‍ ഹീറോകളുടെ സിനിമയ്ക്ക് ഒപ്പമാണ് ജെയിംസ് ബോന്‍ഡ് സിനിമകളും. ഒന്നും രണ്ടുമല്ല നിരവധി ഭാഗങ്ങളായി നിര്‍മ്മിച്ചിരിക്കുന്ന സിനിമയുടെ പുതിയ ഭാഗം വരുന്നതിനുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. എന്നാല്‍ സിനിമയുടെ ഒരു ഭാഗം അടുത്ത് തന്നെ പുറത്തിറങ്ങുമെന്ന് പറഞ്ഞിരുന്നെങ്കിലും ചിത്രം ഉടനുണ്ടാവില്ലെന്നാണ് ഇപ്പോള്‍ പുറത്ത് വരുന്ന വാര്‍ത്തകളില്‍ പറയുന്നത്.

അനുഷ്‌കയുടെ സ്വപ്‌നങ്ങളെല്ലാം തകര്‍ന്നടിഞ്ഞു! അനുഷ്‌കയ്ക്ക് പകരം പ്രഭാസിന് പുതിയ നായികയെ കിട്ടി!

ജെയിംസ് ബോണ്ട് കാറ്റഗറിയില്‍ നിര്‍മ്മിക്കുന്ന 25-ാമത്തെ സിനിമയാണ് 2019 ല്‍ റിലീസ് ചെയ്യാന്‍ വേണ്ടി തയ്യാറെടുക്കുന്നത്. കുറ്റന്വേഷണ സിനിമകളില്‍ മറ്റൊരു തലം സൃഷ്ടിക്കാന്‍ ജെയിംസ് ബോണ്ട് സിനിമകള്‍ക്ക് കഴിഞ്ഞിരുന്നു. 1953 ലായിരുന്നു ആദ്യ ചിത്രം റിലീസ് ചെയ്തിരുന്നത്. ശേഷം കാലഘട്ടത്തിനനുസരിച്ച് റിലീസ് ചെയ്ത സിനിമകളെല്ലാം സൂപ്പര്‍ ഹിറ്റായി മാറിയിരുന്നു.

 james-bond

അവസാനം പുറത്തിറങ്ങിയ മൂന്ന് സിനിമകളിലും ജെയിംസ് ബോണ്ടിന്റെ കഥാപാത്രം അവതരിപ്പിച്ചിരുന്നത് ഹോളിവുഡ് സൂപ്പര്‍ സ്റ്റാര്‍ ഡാനിയല്‍ ക്രെയ്ഗായിരുന്നു. ഇപ്പോള്‍ തയ്യാറെടുത്ത് കൊണ്ടിരിക്കുന്ന ചിത്രത്തിലും ഡാനിയേല്‍ തന്നെയാണ് നായകനായി എത്തുന്നത്. 2006 ല്‍ കാസിനോ റോയല്‍, 2013 ല്‍ സ്‌കൈഫാള്‍, 2015 ല്‍ സ്‌പെക്ടര്‍ എന്നീ ചിത്രങ്ങളായിരുന്നു അവസാനമായി പുറത്തിറങ്ങിയ മൂന്ന് ചിത്രങ്ങള്‍. 2019 നവമ്പറില്‍ പുതിയ ചിത്രം നോര്‍ത്ത് അമേരിക്കയില്‍ റിലീസ് ചെയ്യുമെന്നാണ് സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ പറയുന്ന വിവരം.

English summary
James Bond film confirmed for 2019
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam