»   » ജയിംസ് ബോണ്ടായി തിളങ്ങിയ റോജര്‍ മൂര്‍ അന്തരിച്ചു

ജയിംസ് ബോണ്ടായി തിളങ്ങിയ റോജര്‍ മൂര്‍ അന്തരിച്ചു

Posted By:
Subscribe to Filmibeat Malayalam

ജയിംസ് ബോണ്ട് സിനിമകളിലെ നായകനായി വേഷമിട്ട നടന്‍ റോജര്‍ മൂര്‍ അന്തരിച്ചു. 89 വയസായിരുന്നു. ക്യാന്‍സര്‍ രോഗത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന റോജറിന്റെ മരണ വിവരം കുടുംബാംഗങ്ങള്‍ ട്വിറ്ററിലൂടെ അറിയിച്ചു. മൊണോക്കയില്‍ വെച്ച് സംസ്‌കാര ചടങ്ങുകള്‍ നടക്കും എന്നാണ് വിവരം.

ബ്രിട്ടീഷ് സര്‍ക്കാര്‍ സര്‍ പദവി നല്‍കി ആദരിച്ച റോജര്‍ നാല്‍പ്പത്തിയാറാമത്തെ വയസിലാണ് ജയിംസ് ബോണ്ട് സിനിമകളില്‍ അഭിനയിക്കുന്നത്. ഏഴു പ്രാവശ്യമാണ് റോജര്‍ ജയിംസ് ബോണ്ട് നായകനായി അഭിനയിച്ചത്. ലിവ് ആന്റ് ഡൈയാണ് ആദ്യ ജയിംസ് ബോണ്ട് ചിത്രം.

roger
ദ് മാന്‍ വിത്ത് ഗോള്‍ഡന്‍ ഡണ്‍ എന്ന ചിത്രത്തിലൂടെ റോജര്‍ രണ്ടാമത്തെ ചിത്രത്തിലും അഭിനയിച്ചു. 1974ല്‍ പുറത്തിറങ്ങിയ ചിത്രം ഏറ്റവും കുറഞ്ഞ കളക്ഷന്‍ നേടിയ ബോണ്ട് ചിത്രങ്ങളില്‍ ഒന്നാണ്.

മൂണ്‍ റേക്കര്‍, ഫോര്‍ യുവര്‍ ഐസ് ഓണ്‍ലി, ഒക്ടോപസി, ആ വ്യു ടൂ എ കില്‍ എന്നിവയാണ് ബോണ്ടിന്റെ മറ്റ് ചിത്രങ്ങള്‍.

English summary
James Bond gives fans the slip; Roger Moore dies at 89.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam