»   » അവതാറിന് നാല് ഭാഗങ്ങള്‍ കൂടിയുണ്ടാകുമെന്ന് ജെയിംസ് കാമറൂണ്‍, രണ്ടാം ഭാഗം 2018ല്‍

അവതാറിന് നാല് ഭാഗങ്ങള്‍ കൂടിയുണ്ടാകുമെന്ന് ജെയിംസ് കാമറൂണ്‍, രണ്ടാം ഭാഗം 2018ല്‍

Posted By:
Subscribe to Filmibeat Malayalam


സിനിമാ പ്രേമികളെ അത്ഭുതപ്പെടുത്തിയ അവതാറിന് ഇനിയും നാല് ഭാഗങ്ങള്‍ കൂടിയുണ്ടാകുമെന്ന് സംവിധായകന്‍ ജെയിംസ് കാമറൂണ്‍. നേരത്തെ മൂന്ന് ഭാഗങ്ങളായി പൂര്‍ത്തിയാക്കുമെന്ന് പറഞ്ഞിരുന്നു. എന്നാല്‍ മൂന്ന് ഭാഗങ്ങള്‍ കൊണ്ട് കഥ പൂര്‍ത്തിയാകാത്തതിനാലാണ് ചിത്രം നാല് ഭാഗങ്ങളാക്കി ചെയ്യുന്നതെന്നും ജെയിംസ് കാമറൂണ്‍ പറയുന്നു.

2018 ക്രിസ്മസിനാണ് ചിത്രത്തിന്റെ രണ്ടാം ഭാഗം തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തുക. സിനിമാകോണ്‍ എക്‌സിബിഷനില്‍ വച്ചാണ് ജെയിംസ് കാമറൂണ്‍ അവതാറിന്റെ പുതിയ നാലാം ഭാഗം ഒരുക്കുന്നതിനെ കുറിച്ച് പുറത്ത് വിട്ടത്.

avatar

പ്രഗത്ഭരായ നാല് തിരക്കഥാകൃത്തുക്കളാണ് ചിത്രത്തിന് വേണ്ടി തന്റെ ഒപ്പം പ്രവര്‍ത്തിച്ചത്. എന്തായാലും ആദ്യ ഭാഗത്തേക്കാള്‍ ഗംഭീരമാക്കിയാണ് ചിത്രത്തിന്റെ തുടര്‍ന്നുള്ള ഭാഗങ്ങള്‍ ഒരുക്കുകയെന്നും ജെയിംസ് കാമറൂണ്‍ പറയുന്നു.

2009ലാണ് ചിത്രത്തിന്റെ ആദ്യ ഭാഗം പുറത്തിറങ്ങുന്നത്. 2.8 ബില്യണ്‍ ഡോളറാണ് ചിത്രം ബോക്‌സ് ഓഫീസില്‍ നേടിയത്. ചിത്രത്തിന്റെ രണ്ടാം ഭാഗത്തിന്റെ ചിത്രീകരണം ന്യൂസിലന്റില്‍ വച്ച് നടക്കും.

English summary
James Cameron about Avatar.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam