»   » അനശ്വര പ്രണയം ഇനിയും കാണാം! ടൈറ്റാനിക് വീണ്ടും വരുന്നു, ഇത്തവണ പ്രത്യേകതയുണ്ട്! ട്രെയിലര്‍ പുറത്ത്!

അനശ്വര പ്രണയം ഇനിയും കാണാം! ടൈറ്റാനിക് വീണ്ടും വരുന്നു, ഇത്തവണ പ്രത്യേകതയുണ്ട്! ട്രെയിലര്‍ പുറത്ത്!

Posted By:
Subscribe to Filmibeat Malayalam
ജാക്കും റോസും വീണ്ടുമെത്തുന്നു | filmibeat Malayalam

അനശ്വര പ്രണയത്തിന്റെ കഥയുമായി ലോകത്തെ ഞെട്ടിച്ച സിനിമയായിരുന്നു ടൈറ്റാനിക്ക്്. ചിത്രത്തിലെ ജാക്കിന്റെയും റോസിന്റെയും പ്രണയം ലോകത്തെ നടുക്കിയ കപ്പല്‍ ദുരന്തമായിട്ടായിരുന്നു മിനിസ്‌ക്രീനിലെത്തിയിരുന്നത്. സിനിമയിലൂടെ ലോകം മുഴുവന്‍ ജയിംസ് കാമറൂണ്‍ എന്ന നാമം വാഴ്ത്തപ്പെടുകയും ചെയ്തിരുന്നു.

വെറും മുപ്പത് മിനുറ്റുള്ള പരിപാടിയ്ക്ക് പ്രിയങ്ക ചോപ്ര ചോദിച്ച പ്രതിഫലം ഞെട്ടിക്കും!

ഇപ്പോള്‍ പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം ടൈറ്റാനിക്ക് വീണ്ടും പ്രേക്ഷകര്‍ക്ക് മുന്നിലെത്താന്‍ പോവുകയാണെന്നാണ് പറയന്നത്. ടൈറ്റാനിക് പുറത്തിറക്കിയതിന്റെ 20-ാം വാര്‍ഷികത്തോടനുബന്ധിച്ചാണ് സിനിമ വീണ്ടും വരാന്‍ പോവുന്നത്. അതിനിടെ സിനിമയില്‍ നിന്നും പുതിയ ട്രെയിലറും പുറത്ത് വിട്ടിരിക്കുകയാണ്.

ടൈറ്റാനിക്

കഥ,സ തിരക്കഥ, സംവിധാനം, സഹനിര്‍മാണം എന്നിങ്ങനെ ജെയിംസ് കാമറൂണിന്റെ ടൈറ്റാനികിന് വേണ്ടിയുള്ള കഷ്ടപാട് വെറുതേ നൂറ് ശതാമാനം ഫലം കണ്ടിരുന്നു. അതാണ് ലോകത്തിലെ തന്നെ മികച്ച സിനിമയായി ടൈറ്റാനിക് മാറിയതിന് പിന്നിലെ കാരണം.

സിനിമ വീണ്ടും വരുന്നു

ടൈറ്റാനിക് പുറത്തിറങ്ങിയതിന്റെ 20-ാം വാര്‍ഷികത്തോടനുബന്ധിച്ച് സിനിമ വീണ്ടും വരികയാണ്. അതിനിടെ സിനിമയുടെ പുതിയ ട്രെയിലറും പുറത്ത് വിട്ടിരിക്കുകയാണ്. ഡിസംബര്‍ ഒന്നിനാണ് സിനിമ വീണ്ടും പ്രദര്‍ശനത്തിനെത്തുന്നതെന്നാണ് ട്രെയിലറില്‍ പറയുന്നത്.

സാങ്കേതിക വിദ്യയുമായി


ആദ്യം പുറത്തിറക്കിയതില്‍ നിന്നും വ്യത്യസ്തമായി ഏറ്റവും പുതിയ ഡോള്‍ബി ആറ്റംസ് സാങ്കേതിക വിദ്യ പ്രയോജനപ്പെടുത്തിയാണ് ചിത്രം വീണ്ടും പുറത്തിറക്കുന്നത്.

കപ്പല്‍ ദുരന്തം


1912 ല്‍ സതാംപ്ടണില്‍ നിന്ന് ന്യൂയോര്‍ക്കിലേക്ക് പോയ ആര്‍ എം എസ് ടൈറ്റാനിക് കപ്പല്‍ അറ്റ്‌ലാന്റിക് സമുദ്രത്തില്‍ നിന്നും ഭീമന്‍ മഞ്ഞുപാളിയില്‍ ഇടിച്ച് തകരുകയായിരുന്നു. ഇതാണ് ടൈറ്റാനിക് എന്ന സിനിമയിലൂടെ മിനിസ്‌ക്രീനിലെത്തിയിരുന്നത്. സിനിമയാക്കിപ്പോഴായിരുന്നു കപ്പല്‍ ദുരന്തത്തിന്റെ വ്യാപ്തി എത്രത്തോളമായിരുന്നെന്ന് ലോകം തിരിച്ചറിഞ്ഞത്.

താരങ്ങള്‍

പ്രേക്ഷകര്‍ ഇരുകൈയും നീട്ടി സ്വീകരിച്ച സിനിമയില്‍ ലിയനാര്‍ഡോ ഡികാപ്രിയോ, കേറ്റ് വിന്‍സ്ലെറ്റ് എന്നിവരായിരുന്നു നായിക നായകന്മാരായി അഭിനയിച്ചിരുന്നത്. ങ്ങള്‍ പ്രേക്ഷകരുടെ ഹൃദയത്തിലേക്ക് എത്തുകയും ചെയ്തു.

അനശ്വര പ്രണയം

ടൈറ്റാനിക്ക് സിനിമയിലെ ഏറ്റവും ആകര്‍ഷണമായിരുന്ന കാര്യം ജാക്ക് എന്ന യുവാവിന് റോസ് എന്ന യുവതിയോടുള്ള പ്രണയമായിരുന്നു. മരണം തോല്‍പ്പിച്ചു കളഞ്ഞ അവരുടെ പ്രണയം ഇന്നും യഥാര്‍ത്ഥ പ്രണയത്തിന്റെ മാതൃകയായി തുടരുകയാണ്.

English summary
James Cameron's 'Titanic' Lands 20th Anniversary Rerelease in Theaters

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X