»   » നല്ല ചര്‍മ്മം ലഭിച്ചതിന് അച്ഛനോട് നന്ദി പറഞ്ഞ് നടി !!

നല്ല ചര്‍മ്മം ലഭിച്ചതിന് അച്ഛനോട് നന്ദി പറഞ്ഞ് നടി !!

Posted By: Pratheeksha
Subscribe to Filmibeat Malayalam

പരമ്പരാഗതമായി സൗന്ദര്യം പകര്‍ന്ന കിട്ടിയാല്‍ രക്ഷിതാക്കള്‍ക്ക് നന്ദി പറയുന്ന നടിമാരെ നമ്മള്‍ കണ്ടിട്ടുണ്ടാവും .എന്നാല്‍ തനിക്ക് ഇത്രയും നല്ല ചര്‍മ്മം ലഭിച്ചതിന് പിതാവിനോട് നന്ദി പറയുകയാണ് ഒരു നടി.

ഹോളിവുഡ് നടി ജെന്നിഫെര്‍ ആനിസ്റ്റണ്‍ ആണ് തനിക്ക് ഇത്രയും നല്ല ചര്‍മ്മം ലഭിച്ചതിന് തന്റെ അച്ഛനോട് നന്ദി പറയുന്നത് .നടി പറയുന്നതു കേള്‍ക്കൂ..

ജെന്നിഫര്‍ ആനിസ്റ്റണ്‍

ഹോളിവുഡ് നടിയായ ജെന്നിഫര്‍ ആനിസ്റ്റണ്‍ ഗ്രീക്ക് നടന്‍ ജോണ്‍ ആനിസ്റ്റണിന്റെയും ഹോളിവുഡ് നടി നാന്‍സി ഡോവിന്റെയും മകളാണ്. ജസ്റ്റ് ഗോ വിത്ത്, ഫ്രണ്ട്‌സ് തുടങ്ങിയവയാണ് ജെന്നിഫറിന്റെ പ്രധാന ചിത്രങ്ങള്‍ .ടി വി ഷോകളിലൂടെയും ജെന്നിഫര്‍ പ്രശസ്തയാണ്.

നല്ല ചര്‍മ്മം

തനിക്ക് തിളങ്ങുന്ന ചര്‍മ്മം കിട്ടിയതിന് പിതാവിനും മുത്തശ്ശിക്കുമാണ് ജെന്നിഫെര്‍ നന്ദി പറയുന്നത്.

സംരക്ഷണം

പാരമ്പര്യമായി കിട്ടിയതുകൊണ്ടുമാത്രമല്ല, ആരോഗ്യ സംരക്ഷണം കൊണ്ടു കൂടിയാണ് ചര്‍മ്മം ഇത്ര തിളങ്ങുന്നത്. നമ്മള്‍ എന്തു കഴിക്കുന്നോ അത് ചര്‍മ്മത്തില്‍ പ്രതിഫലിക്കും. കൂടാതെ ധാരാളം വെളളം കുടിക്കുന്നതും ചര്‍മ്മ സൗന്ദര്യം വര്‍ദ്ധിപ്പിക്കുമെന്നും ജെന്നിഫര്‍ പറയുന്നു.

കൗമാരകാലത്ത്

കൗമാരകാലത്ത് ഫാസ്റ്റ് ഫുഡ് ഭക്ഷണം ശീലമാക്കിയതു കാരണം ചര്‍മ്മത്തെ സാരമായി ബാധിച്ചിരുന്നെന്നും എന്നാല്‍ ഭക്ഷണ ശീലങ്ങള്‍ മാറ്റിയപ്പോഴാണ് ശരിയായതെന്നും നടി പറയുന്നു.

English summary
Actress Jennifer Aniston says that it is due to her father John Aniston and her grandmother, that she has got such a beautiful and flawless skin.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam