»   »  ഓസ്‌കാര്‍ വേദിയില്‍ പ്രമുഖ നടിയുടെ കസേരകളി! കൈയില്‍ വൈനും ഗ്ലാസും, തുണി പൊക്കി ചാട്ടവും!!

ഓസ്‌കാര്‍ വേദിയില്‍ പ്രമുഖ നടിയുടെ കസേരകളി! കൈയില്‍ വൈനും ഗ്ലാസും, തുണി പൊക്കി ചാട്ടവും!!

Written By:
Subscribe to Filmibeat Malayalam

വീണ്ടും സിനിമാ പ്രേമികളുടെ കാത്തിരിപ്പിന് ഫലം കണ്ടു. തൊണ്ണൂറാമത് ഓസ്‌കാര്‍ പുരസ്‌കാരം ഇന്ന് രാവിലെ ഇന്ത്യന്‍ സമയം ആറര മുതലാണ് ചടങ്ങ് ആരംഭിച്ചത്. ഗാരി ഓള്‍ഡ് മാനെ മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ടിരിക്കുകയാണ്. ലോസാഞ്ചല്‍സിലെ ഡോള്‍ബി തിയറ്ററിലാണ് പുരസ്‌കാര പ്രഖ്യാപനം നടക്കുന്നത്.

അവിടെ എല്ലാവരുടെയും ആകര്‍ഷണം സ്വന്തമാക്കി ചിലരുമുണ്ട്. ഹോളിവുഡിലെ പ്രമുഖ നടിമാരായ എമ്മാ സ്റ്റോണ്‍, ജെന്നിഫര്‍ ലോറന്‍സ്, ഗാല്‍ ഗദോട്ട്, തുടങ്ങി എല്ലാവരും ശ്രദ്ധേയമായിരിക്കുകയാണ്. തമാശകൊണ്ടും അക്കിടികള്‍ പറ്റിയും എല്ലാവരെയും ചിരിപ്പിക്കുന്ന ചില ഫോട്ടോസ് വൈറലാവുകയാണ്...

ജെന്നിഫര്‍ ലോറന്‍സിന്റെ തമാശ

റെഡ് കാര്‍പ്പറ്റില്‍ നടക്കുന്നതിനിടെയാണ് ജെന്നിഫര്‍ ലോറന്‍സ് ചിത്രത്തില്‍ കാണുന്നത് പോലെ തമാശ കളിച്ചത്. മുന്നോട്ട് നടക്കാന്‍ സമ്മതിക്കാതെ വഴിമുടക്കി നില്‍ക്കുന്ന നടിയെ കണ്ട് എല്ലാവര്‍ക്കും ചിരിക്കാന്‍ മാത്രമെ തോന്നിയുള്ളു.

ദേ.. എടുത്ത് ചാടി വരുന്നു..!

ജെന്നിഫര്‍ ലോറന്‍സിന്റെ മറ്റൊരു ചിത്രമാണ് ഏറ്റവുമധികം ശ്രദ്ധിക്കപ്പെട്ടത്. പുരസ്‌കാര വേദിയിലെ കസോരകളുടെ മുകളിലൂടെ നടി തുണിയും പൊക്കി എടുത്ത് ചാടി വരികയാണ്്. നടിയുടെ ചാട്ടവും വരവും കണ്ടാല്‍ തന്നെ ചിരിച്ച് മരിക്കും.

എമ്മാ സ്റ്റോണ്‍

ക്യൂട്ട് എമ്മാ സേ്റ്റാണും ഇത്തവണ സുന്ദരിയായി തന്നെ എത്തിയിരുന്നു. അരയിലൊരു പിങ്ക് നിറമുള്ള ബെല്‍റ്റുള്ള സ്യൂട്ടായിരുന്നു നടിയുടെ വേഷം. അതിലും അതീവ ഗ്ലാമറസായിരുന്നു.

ഗാല്‍ ഗദോട്ട്

പ്രത്യേകമായി മിന്നി തിളങ്ങുന്ന വസ്ത്രമായിരുന്നു ഗാല്‍ ഗദോട്ട് ധരിച്ചിരുന്നത്. മാധ്യമങ്ങള്‍ക്ക് മുന്നില്‍ ഫോട്ടോയ്ക്ക് പോസ് ചെയ്യുന്ന നടിയുടെ ചിത്രങ്ങളെല്ലാം മനോഹരമായിരുന്നു..

മേരി സ്‌ട്രെപ്പ്

അമേരിക്കന്‍ നടിയായ മേരി സ്‌ട്രെപ്പ് ചുവന്ന നിറമുള്ള ഗൗണായിരുന്നു ധരിച്ചിരുന്നത്. നടിയുടെ പ്രായം 68 ആയെങ്കിലും എമ്മാ സ്റ്റോണിനും ജെന്നിഫര്‍ ലോറന്‍സിനുമൊപ്പം നില്‍ക്കുമ്പോള്‍ മേരിയും സുന്ദരിയാണ്...

സിനിമയ്ക്ക് പോയാല്‍ തല്ലുന്ന അച്ഛന്മാര്‍ ഓസ്‌കാര്‍ നേടിയ സാം റോക്ക്‌വെല്ലിന്റെ അച്ഛനെ കണ്ട് പഠിക്കണം

നവതിയുടെ നിറവിൽ ഓസ്കാറും ആഗ്നെസ് വർദയും! ഇക്കുറി എത്തിയത് ഗ്രാമ മുഖങ്ങളുമായി..

English summary
Jennifer Lawrence, Emma Stone & Gal Gadot's Oscars 2018 Red Carpet Pictures

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam