For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  വസ്ത്രമഴിച്ച് ശരീരഭാഗം തുറന്നുകാണിക്കാന്‍ ആവശ്യപ്പെട്ടു, നടിയുടെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല്‍!

  |

  സിനിമയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നത്തെക്കുറിച്ച് പല അഭിനേത്രികളും തുറന്നുപറഞ്ഞിരുന്നു. സിനിമാലോകത്തെയും പ്രേക്ഷകരെയും ഒരുപോലെ നടക്കുന്ന വെളിപ്പെടുത്തലുകളായിരുന്നു പലരും നടത്തിയത്. ഹോളിവുഡ് സിനിമയിലെ പ്രമുഖ നിര്‍മ്മാതാവായ ഹാര്‍വി വെയിന്‍സ്റ്റനെതിരെ ലൈംഗികാരോപണം ഉന്നയിച്ച് അഭിനേത്രികള്‍ രംഗത്തുവന്നതോടെയാണ് മി ടൂ കാംപയിനിന് തുടക്കമായത്.

  ഹോളിവുഡില്‍ മാത്രമല്ല കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ നടി ആക്രമിക്കപ്പെട്ട സംഭവത്തെത്തുടര്‍ന്ന് മലയാള സിനിമയും ഒന്നടങ്കം ഞെട്ടിയിരുന്നു. നായകന്‍മാരെപ്പോലും വെല്ലുന്ന പ്രകടനങ്ങള്‍ പുറത്തെടുക്കുമ്പോഴും സിനിമയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന വനിതകള്‍ നേരിടേണ്ടി വന്ന പ്രശ്‌നങ്ങള്‍ ചില്ലറയല്ല. അത്തരത്തില്‍ താന്‍ നേരിടേണ്ടി വന്ന ദുരനുഭവത്തെക്കുറിച്ച് ജെന്നിഫര്‍ ലോപ്പസ് നടത്തിയ വെളിപ്പെടുത്തല്‍ സിനിമാലോകത്തെ വീണ്ടും നടുക്കിയിരിക്കുകയാണ്. വിവിധ ദേശീയ മാധ്യമങ്ങളാണ് ഇത് സംബന്ധിച്ച് റിപ്പോര്‍ട്ട് നല്‍കിയിട്ടുള്ളത്.

  ഐശ്വര്യ റായി നിരസിച്ച ചിത്രങ്ങളിലൂടെ കരിഷ്മ കപൂര്‍ സ്റ്റാറായി, ഉപേക്ഷിച്ചതില്‍ സങ്കടമില്ലെന്ന് താരം!

  മമ്മൂട്ടിയുടെ മാമാങ്കം ഗംഭീരമാവും, ചിത്രത്തിന്റെ ടൈറ്റില്‍ ലോഗോ വൈറലാവുന്നു!

  ജെന്നിഫര്‍ ലോപ്പസിന്റെ തുറന്നുപറച്ചില്‍

  ജെന്നിഫര്‍ ലോപ്പസിന്റെ തുറന്നുപറച്ചില്‍

  ഹോളിവുഡ് അഭിനേത്രിയും ഗായികയുമായ ജെന്നിഫര്‍ ലോപ്പസ് താന്‍ നേരിട്ട ദുരനുഭവത്തെക്കുറിച്ച് കഴിഞ്ഞ ദിവസമാണ് തുറന്നുപറഞ്ഞത്. അഭിനയത്തിലും ആലാപനത്തിലും ഒരേ പോലെ മികവ് തെളിയിച്ച താരത്തെ ആരാധകര്‍ക്ക് ഏറെ ഇഷ്ടമാണ്. ഹോളിവുഡില്‍ മികച്ച പ്രതിഫലം ലഭിക്കുന്ന അഭിനേത്രികളിലൊരാള്‍ കൂടിയാണ് ജെന്നിഫര്‍. അനാക്കൊണ്ട, ഔട്ട് ഓഫ് സൈറ്റ് തുടങ്ങിയ ചിത്രങ്ങളില്‍ അസാമാന്യ പ്രകടനമാണ് താരം കാഴ്ച വെച്ചത്. ഓണ്‍ദി6 എന്ന ചിത്രത്തിലൂടെയാണ് താരം സംഗീത രംഗത്തേക്ക് പ്രവേശിച്ചത്. വ്യത്യസ്തമായ നിരവധി ആല്‍ബങ്ങളുമായി വളരെ പെട്ടെന്ന് പ്രേക്ഷക ഹൃദയത്തില്‍ ഇടം നേടാന്‍ ജെന്നിഫറിന് കഴിഞ്ഞിരുന്നു. ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാരത്തിനുള്ള നോമിനേഷനില്‍ താരം ഇടം പിടിച്ചിരുന്നു.

  വസ്ത്രമഴിച്ച് കാണിക്കാന്‍ ആവശ്യപ്പെട്ടു

  വസ്ത്രമഴിച്ച് കാണിക്കാന്‍ ആവശ്യപ്പെട്ടു

  ഹോളിവുഡ് സിനിമയിലെ ഒരു പ്രമുഖ സംവിധായകന്‍ തന്നോട് ഷര്‍ട്ടഴിച്ച് ശരീരഭാഗം കാണിക്കാന്‍ ആവശ്യപ്പെട്ടിരുന്നുവെന്ന് താരം പറയുന്നു. സിനിമയിലെ തുടക്കകാലത്തായിരുന്നു ഇത്തരത്തിലൊരു അനുഭവം നേരിടേണ്ടി വന്നത്. ഓഡീഷനിടയിലായിരുന്നു അയാള്‍ ഇത്തരമൊരു കാര്യത്തെക്കുറിച്ച് ആവശ്യപ്പെട്ടത്. ആദ്യം പതറിപ്പോയിരുന്നുവെങ്കിലും ധൈര്യപൂര്‍വ്വമാണ് ആ സംഭവത്തെ നേരിട്ടതെന്ന് താരം വ്യക്തമാക്കിയിട്ടുണ്ട്. ജെന്നിഫറിന്റെ വെളിപ്പെടുത്തല്‍ ഹോളിവുഡ് സിനിമയെ ഒന്നടങ്കം ഞെട്ടിച്ചിരിക്കുകയാണ്.

  പെരുമാറ്റം ശരിയല്ല

  പെരുമാറ്റം ശരിയല്ല

  സംവിധായകന്‍ അങ്ങനെ ചോദിച്ചതിന് ശേഷം തന്റെ ഹൃദയമിടിപ്പ് ക്രമാതീതമായി വര്‍ധിക്കുന്നത് അറിയുന്നുണ്ടായിരുന്നു. ആകെ മരവിച്ച് പോയൊരു അവസ്ഥയിലായിരുന്നു അപ്പോള്‍. എങ്ങനെ ഇതിനെ നേരിടണമെന്നായിരുന്നു ആലോചിച്ചത്. ഈ മനുഷ്യന്‍ തന്നെ വാടകയ്‌ക്കെടുത്തിരിക്കുകയാണോ എന്ന് വരെ തോന്നിപ്പോയിരുന്നുവെന്നും ജെന്നിഫര്‍ ലോപ്പസ് പറയുന്നു. അദ്ദേഹത്തിന്റെ പെരുമാറ്റം ശരിയല്ലെന്ന് അപ്പോള്‍ തന്നെ തനിക്ക് വ്യക്തമായിരുന്നു. ഇത്തരത്തിലുള്ള സംഭവങ്ങള്‍ക്കെതിരെ ശക്തമായി പ്രതികരിക്കണമെന്ന് അപ്പോഴേ തീരുമാനിച്ചിരുന്നുവെന്നും താരം പറയുന്നു.

  വീണ്ടുമൊരു വെളിപ്പെടുത്തല്‍

  വീണ്ടുമൊരു വെളിപ്പെടുത്തല്‍

  നിര്‍മ്മാതാവായ ഹാര്‍വി വെയിന്‍സ്റ്റെയിനെതിരെയുള്ള വെളിപ്പെടുത്തലിലൂടെയാണ് നടുക്കുന്ന പല കാര്യങ്ങളും പുറംലോകമറിഞ്ഞത്. സ്‌ക്രീനില്‍ മികച്ച പ്രകടനം കാഴ്ച വെക്കുന്ന താരങ്ങള്‍ക്ക് അത്ര സുഖരമായ കാര്യമല്ല സെറ്റുകളില്‍ നിന്നും നേരിടേണ്ടി വരുന്നതെന്ന കാര്യത്തില്‍ പ്രേക്ഷകരും ആശങ്കാകുലരാണ്. സത്രീകളെ കേവലം ഉപഭോഗ വസ്തുവായി കാണുന്ന പരസ്യ സംസ്‌കാരത്തോടാണ് പലര്‍ക്കും താല്‍പര്യമെന്ന് സിനിമാപ്രവര്‍ത്തകര്‍ തന്നെയാണ് തങ്ങളുടെ പ്രവര്‍ത്തികളിലൂടെ തെളിയിച്ചത്. സിനിമയില്‍ അഭിനയിക്കുന്നുവെന്ന് കരുതി ശാരീരികമായ ആവശ്യങ്ങള്‍ക്കും താരങ്ങളെ ഉപയോഗിക്കാമെന്ന ധാരണയാണ് പലരും പുലര്‍ത്തുന്നത്. ഗോല്‍ഡന്‍ ഗ്ലോബ് പുരസ്‌കാര വേദിയിലും ഓസ്‌കാര്‍ പ്രഖ്യാപനത്തിനിടയിലും ഇത്തരത്തില്‍ സിനിമയിലെ മോശം പ്രവണതയെക്കുറിച്ച് രൂക്ഷവിമര്‍ശനം ഉയര്‍ന്നുവന്നിരുന്നു. പ്രതിഷേധ സൂചകമായി കറുപ്പ് നിറത്തിലുള്ള വസ്ത്രമണിഞ്ഞായിരുന്നു പലരും ചടങ്ങിനെത്തിയത്.

  English summary
  Jennifer Lopez Tells Her Personal casting couch experience.
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X