»   » ജോണി ഡെപ്പിന് ഒരു മാസത്തെ ചെലവ് 13 കോടി രൂപ; ധൂര്‍ത്ത് നടനെ നശിപ്പിച്ചു

ജോണി ഡെപ്പിന് ഒരു മാസത്തെ ചെലവ് 13 കോടി രൂപ; ധൂര്‍ത്ത് നടനെ നശിപ്പിച്ചു

Posted By:
Subscribe to Filmibeat Malayalam

ലോസ് ആഞ്ചലസ്: പൈറ്റേറ്റ്‌സ് ഓഫ് കരീബിയന്‍ സിനിമാ പരമ്പരയിലെ മുഖ്യ കഥാപാത്രം അവതരിപ്പിച്ച് ലോകമെമ്പാടുമുള്ള സിനമാ പ്രേക്ഷകര്‍ക്കിടയില്‍ സ്ഥാനം നേടിയ നടനാണ് ജോണി ഡെപ്പ്. നടന്റെ കുത്തഴിഞ്ഞ ജീവിതത്തെക്കുറിച്ചും കാമുകിമാരെക്കുറിച്ചും വിവാഹ പരാജയത്തെക്കുറിച്ചുമെല്ലാം നേരത്തെ വാര്‍ത്തകളുണ്ടായിരുന്നു.

ഇപ്പോഴിതാ, നടന്റെ ഒരുമാസത്തെ ചെലവു കണക്കുകളും പുറത്തുവന്നിരിക്കുകയാണ്. ചൊവ്വാഴ്ച ഫയല്‍ ചെയ്യപ്പെട്ട ഒരു ഹര്‍ജിയിലാണ് നടന്റെ കുത്തഴിഞ്ഞ ജീവിത്തിന്റെ കണക്കുകള്‍ രേഖപ്പെടുത്തിയിരിക്കുന്നത്. അമ്പത്തിമൂന്നുകാരനായ ജോണി ഡെപ്പ് കഴിഞ്ഞ 20 വര്‍ഷത്തോളമായി മാസം 2 മില്യണ്‍ ഡോളറാണ് ചെലവഴിക്കുന്നത്. ഇന്ത്യന്‍ കണക്കില്‍ ഏകദേശം 13 കോടി രൂപ.

 johnny-dep

ആസ്തികള്‍ വാങ്ങിക്കൂട്ടുന്നതിലും ജോണി പിറകിലല്ല. 14 ആഡംബര ഭവനങ്ങള്‍ക്കായി ഏകദേശം 75 മില്യണ്‍ ഡോളര്‍ ചെലവഴിച്ചു. ഫ്രഞ്ച് ക്‌സിലില്‍ 45 ഏക്കര്‍ വരുന്ന സ്ഥലം, ബഹാമന്‍ ഐലന്റ്, ഹോളിവുഡിലെ വീടുകള്‍ എന്നിങ്ങനെ നടന്‍ ലോകത്തിന്റെ പല ഭാഗത്തുമായി സമ്പാദ്യം ധൂര്‍ത്തടിക്കുകയായിരുന്നെന്ന് ഹര്‍ജിയില്‍ പറയുന്നു.

തന്റെ സമ്പാദ്യം ടിഎംജി മാനേജ്‌മെന്റ് മോശമായാണ് കൈകാര്യം ചെയ്യുന്നതെന്നുകാട്ടി 25 മില്യണിന്റെ ഒരു ഹര്‍ജി ജോണി അടുത്തിടെ ഫയല്‍ ചെയ്തിരുന്നു. തന്റെ അനുമതികൂടാതെ ലോണുകളും മറ്റും ടിഎംജി നേടിയെടുത്തതായി ജോണി ആരോപിക്കുന്നു. പതിനേഴുവര്‍ഷമായി നടന്റെ അസറ്റുകള്‍ കൈകാര്യം ചെയ്യുന്ന സ്ഥാപനമാണിത്. ഈ കേസുമായി ബന്ധപ്പെട്ടാണ് ചൊവ്വാഴ്ച മറ്റൊരു ഹര്‍ജി കോടതിയിലെത്തിയത്.

English summary
Johnny Depp’s Rs 13 crore-a-month lifestyle has ruined him, explosive lawsuit reveals

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam