»   » നിവിന്‍ പോളി, പൃഥ്വിരാജ് ചിത്രങ്ങളെ പിന്നിലാക്കി ഹോളിവുഡ് ചിത്രം പണം വാരുന്നു

നിവിന്‍ പോളി, പൃഥ്വിരാജ് ചിത്രങ്ങളെ പിന്നിലാക്കി ഹോളിവുഡ് ചിത്രം പണം വാരുന്നു

Posted By:
Subscribe to Filmibeat Malayalam

ഹോളിവുഡ് ചിത്രം ജംഗിള്‍ബുക്കിന് ഇന്ത്യയില്‍ നിന്ന് മികച്ച സ്വീകരണമാണ് ലഭിച്ചു വരുന്നത്. ഇന്ത്യയില്‍ ഒരു ഹോളിവുഡ് ചിത്രത്തിന് ഇത്രയും വലിയ സ്വീകരണം ലഭിക്കുന്നത് ഇത് ആദ്യം. ഏറ്റവും മികച്ച ബോക്‌സ് ഓഫീസ് കളക്ഷനും ലഭിക്കുന്നുണ്ട്.

റിലീസ് ചെയ്ത് 50 ദിവസങ്ങള്‍ പിന്നിടുമ്പോഴും നിറഞ്ഞ സദസ്സോടെയാണ് ജംഗിള്‍ബുക്ക് തിയേറ്ററുകളില്‍ ഓടിക്കൊണ്ടിരിക്കുന്നത്. കൊച്ചിയിലെ മള്‍ട്ടിപ്ലക്‌സ് തിയേറ്ററുകളില്‍ ഇതുവരെ പ്രദര്‍ശിപ്പിച്ച ഒരു ചിത്രങ്ങള്‍ക്കും ലഭിക്കാത്ത ബോക്‌സ് ഓഫീസ് കളക്ഷനാണ് ജംഗിള്‍ബുക്ക് നേടുന്നത്.

nivinpauly-prithviraj

ചിത്രം അമ്പത് ദിവസങ്ങള്‍ പിന്നിടുമ്പോള്‍ 3.55 കോടിയാണ് നേടിയത്. കൊച്ചി മള്‍ട്ടിപ്ലക്‌സിലെ മാത്രം കളക്ഷനാണിത്. 2015ല്‍ കേരളത്തില്‍ തരംഗമായി മാറിയ പ്രേമത്തിന് ലഭിച്ചത് 2.85 കോടിയാണ്. ബാംഗ്ലൂര്‍ ഡേയ്‌സ് 2.80 കോടിയും നേടിയിരുന്നു. ജേക്കബിന്റെ സ്വര്‍ഗരാജ്യം 2.72, അമര്‍ അക്ബര്‍ അന്തോണി 2.70 കോടിയുമാണ് നേടിയത്.

ജെസ്റ്റിന്‍ മാര്‍കിന്റെ സംവിധാനത്തില്‍ ജോണ്‍ ഫവറൂവാണ് ചിത്രം സംവിധാനം ചെയ്തത്. ഇന്ത്യയില്‍ ഹിന്ദി അടക്കമുള്ള പ്രാദേശിക ഭാഷകളിലേക്ക് മൊഴിമാറ്റം നടത്തിയാണ് ജംഗിള്‍ബുക്ക് പ്രദര്‍ശനത്തിനെത്തിയത്. റിലീസ് ചെയ്ത ആദ്യ ദിനം ഇന്ത്യയില്‍ നിന്ന് മാത്രമായി 12 കോടി കളക്ട് ചെയ്തു.

English summary
Jungle book Box office collection.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam