»   » ഇന്ത്യക്കാരെ പറ്റിച്ചെങ്കിലും ചൈനക്കാര്‍ വെറുതെ വിട്ടില്ല!ജസ്റ്റിന്‍ ബീബറിന് കിട്ടിയത് മുട്ടന്‍പണി!

ഇന്ത്യക്കാരെ പറ്റിച്ചെങ്കിലും ചൈനക്കാര്‍ വെറുതെ വിട്ടില്ല!ജസ്റ്റിന്‍ ബീബറിന് കിട്ടിയത് മുട്ടന്‍പണി!

By: Teresa John
Subscribe to Filmibeat Malayalam

പോപ്പ് സംഗീത ലോകത്തിന്റെ രാജകുമാരന്‍ എന്ന വാഴ്ത്തപ്പെട്ടിരുന്നെങ്കിലും ഇപ്പോള്‍ ജസ്റ്റിന്‍ ബീബര്‍ വാര്‍ത്തിയില്‍ നിറയുന്നത് മോശം കാര്യങ്ങള്‍ ചെയ്യുന്നതിന്റെ പേരിലാണ്. രണ്ട് മാസങ്ങള്‍ക്ക് മുമ്പ് ഇന്ത്യയില്‍ പരിപാടി അവതരിപ്പിക്കാന്‍ എത്തിയ ബീബര്‍ പാതി വഴിയ്ക്ക് വെച്ച് തന്നെ നാട് കടക്കുകയായിരുന്നു. റെക്കോര്‍ഡ് ചെയ്ത വെച്ച പാട്ടായിരുന്നു ജസ്റ്റിന്‍ മുംബൈയില്‍ സംഘടിപ്പിച്ച പരിപാടിയില്‍ അവതരിപ്പിച്ചിരുന്നത്.

ഹോട്ട് സുന്ദരി സണ്ണി ലിയോണും അമ്മയായി!കാത്തിരിപ്പിനൊടുവിലാണ് സണ്ണി അമ്മയായത്, അതും ഇങ്ങനെ!!

ഫഹദ് ഫാസില്‍ ഇത്രയധികം കള്ളത്തരം പഠിച്ചത് കണ്ട് താന്‍ അത്ഭുതപ്പെട്ടെന്ന് സത്യന്‍ അന്തിക്കാട്!!

ഇപ്പോള്‍ പര്‍പ്പസ് വേള്‍ഡ് ടൂറിന്റെ ഭാഗമായി ലോകം ചുറ്റി നടക്കുന്ന ബീബറിന് പ്രതീക്ഷിക്കാത്ത സമയത്ത് ചൈനയില്‍ നിന്നും വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുകയാണ്. വിവിധ രാജ്യങ്ങളില്‍ പരിപാടി അവതരിപ്പിക്കുന്നുണ്ടെങ്കിലും ചൈനയില്‍ നിന്നും ഇത്തരമൊരു നീക്കം വന്നത് വലിയ വാര്‍ത്തയായിരിക്കുകയാണ്. ഇതോടെ ജസ്റ്റിന്റെ പൗഢിയ്ക്ക് ഇത്തിരി നിറം മങ്ങി എന്ന് വേണം പറയാന്‍.

ജസ്റ്റിന്‍ ബീബര്‍


വളരെ ചെറുപ്പത്തില്‍ തന്നെ സംഗീത ലോകം കീഴടക്കിയ താരമാണ് ജസ്റ്റിന്‍ ബീബര്‍. മൈക്കിള്‍ ജാക്‌സണ് ശേഷം ഏറ്റവുമധികം വാഴത്തപ്പെട്ട പോപ്പ് താരങ്ങളില്‍ ഒരാളാണ് ബീബര്‍.

പര്‍പ്പസ് വേള്‍ഡ് ടൂര്‍

പര്‍പ്പസ് വേള്‍ഡ് ടൂറിന്റെ ഭാഗമായി ലോകം ചുറ്റി നടന്ന് പരിപാടി അവതരിപ്പിക്കുയാണ് ജസ്റ്റിന്‍ ബീബര്‍. ജപ്പന്‍, ഇന്‍ഡൊനേഷ്യ, ഫിലിപ്പിന്‍സ്, സിംഗപ്പൂര്‍, ചൈന എന്നിവിടങ്ങളിലായിരുന്നു ബീബറിന്റെ യാത്രകള്‍.

ചൈനയില്‍ നിന്നും വിലക്കി

അതിനിടെ ചൈനയില്‍ പരിപാടി അവതരിപ്പിക്കാനിരിക്കെ ജസ്റ്റിനോട് അവിടെ പരിപാടി അവതരിപ്പിക്കേണ്ടെന്നും ചൈനയിലേക്ക് വരണ്ടെന്നും പറഞ്ഞ് വിലക്കിയിരിക്കുകയാണ്.

കാരണം വ്യക്തമാക്കണം


എന്ത് കൊണ്ട് ബീബറിന്റെ പരിപാടി ചൈനയില്‍ വിലക്കി എന്ന് വ്യക്തമാക്കണം എന്ന ആരാധകന്റെ ചോദ്യത്തിന് ബീജിങ് മുന്‍സിപ്പല്‍ ബ്യൂറോ ഓഫ് കള്‍ച്ചര്‍ അവരുടെ ഔദ്യോഗിക വെബ്‌സൈറ്റിലുടെ മറുപടി കൊടുത്തിരിക്കുയാണ്.

വിവാദ നായകന്‍

താരത്തിന്റെ പരിപാടി ചൈനയില്‍ വിലക്കിയതിന് കാരണം അച്ചടക്ക പ്രശ്‌നമാണെന്നാണ് അധികൃതര്‍ വ്യക്തമാക്കിയിരിക്കുന്നത്. അദ്ദേഹം ഒരു വിവാദ നായകനാണെന്നും മറ്റ് രാജ്യങ്ങളില്‍ അദ്ദേഹത്തിന്റെ പരിപാടികള്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചിരുന്നെന്നുമാണ് ചൈന പറയുന്നത്.

ആരാധകരെ കുഴപ്പത്തിലാക്കും

ജസ്റ്റിന് പരിപാടി അവതരിപ്പിക്കുന്നത് പലപ്പോഴും പരിപാടി കാണാനെത്തുന്ന കാണികള്‍ക്ക് അസംതൃപ്തി സൃഷ്ടിക്കുമെന്നും ചൈനയില്‍ സംഘടിപ്പിച്ച പരിപാടി വിപണി ശുദ്ധികരിക്കാനണെന്നും അതിനാല്‍ ജസ്റ്റിന്റെ സ്വാഭാവം പരിപാടിയെ ബാധിക്കുമെന്നുമാണ് അധികൃതര്‍ പറയുന്നത്.

മുംബൈയിലെ പരിപാടി

ഇന്ത്യയിലെത്തിയ ജസ്റ്റിന്‍ ബീബറിന്റെ സംഗീത പരിപാടി മുംബൈയിലെ ഡിവൈ പാട്ടീല്‍ സ്റ്റേഡിയത്തിലായിരുന്നു സംഘടിപ്പിച്ചത്. മോഹന്‍ലാലിന്റെ ലാലിസം പരിപാടി പോലെ മുമ്പ് റെക്കോര്‍ഡ് ചെയ്തു വെച്ച പാട്ടുകള്‍ക്ക് ബീബര്‍ വെറുതെ ചുണ്ടനക്കുക മാത്രമാണ് ചെയ്തതെന്നാണ് പരിപാടി കണ്ടവര്‍ ആരോപിക്കുന്നത്.

പരിപാടിക്കിടെ ഇറങ്ങി പോയി താരങ്ങള്‍

ലൈവ് പരിപാടിയാണെന്ന് കരുതി സ്റ്റേഡിയത്തിലെത്തിയ ബോളിവുഡിലെ താരങ്ങള്‍ പരിപാടി തുടങ്ങിയ ഉടനെ ഇറങ്ങി പോവുകയായിരുന്നു.

English summary
Justin Bieber banned from China for 'bad behaviour'
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam