»   » ഇന്ത്യ സന്ദര്‍ശിക്കാനെത്തുന്ന ജസ്റ്റിന്‍ ബീബറിന്റെ ഡീമാന്‍ഡ് കേട്ടാല്‍ ആരും ഒന്നും അമ്പരക്കും !!!

ഇന്ത്യ സന്ദര്‍ശിക്കാനെത്തുന്ന ജസ്റ്റിന്‍ ബീബറിന്റെ ഡീമാന്‍ഡ് കേട്ടാല്‍ ആരും ഒന്നും അമ്പരക്കും !!!

Posted By:
Subscribe to Filmibeat Malayalam

ജസ്റ്റീന്‍ ബീബറെ അറിയാത്തവരായി ആരും ഉണ്ടാവുകയില്ല. കാനേഡിയന്‍ ഗായകനായി വളര്‍ന്ന ചെറുപ്പക്കാരാനാണ് ജസ്റ്റിന്‍. ഇന്ന് ലോകത്താകമാനം ജസ്റ്റിന്റെ ആരാധകരാണ്. 23 വയസുകാരനായ ജസറ്റിന്‍ പോപ് ലോകത്തെ വിസ്മയമായിരുന്നു.

താരം വിനോദത്തിനും മറ്റുമായി ഇന്ത്യയിലേക്കും വരുന്നുണ്ട്. എന്നാല്‍ എല്ലാവരെയും ഞെട്ടിക്കുന്ന മറ്റൊരു സംഭവം താരത്തിന്റെ ചില ഡിമാന്റുകളായിരുന്നു. ലിസ്റ്റ് കേട്ടവരെല്ലാം അന്തം വിട്ടിരിക്കുകയാണ്. ഒരാള്‍ക്ക് ആഡംബരം എന്നു പറുയമ്പോഴും ഇത്രയുമെക്കേ വേണമോ ?

ജസ്റ്റിന്‍ ഇന്ത്യയിലേക്ക് എത്തുന്നു

ദുബായില്‍ നിന്നും മേയ് 7 നാണ് ജസ്റ്റിന്‍ ബീബര്‍ ഇന്ത്യയിലേക്ക് എത്തുന്നത്. മേയ് 10 മുംബൈയില്‍ പരിപാടി അവതരിപ്പിക്കുകയും ചെയ്യുന്നുണ്ടെന്നാണ് പുതിയ വാര്‍ത്തകള്‍.

താരത്തിന്റെ ഡിമാന്‍ഡുകള്‍

ഇന്ത്യയിലെത്തുന്ന താരം ചില ഡിമാന്‍ഡുകള്‍ മുന്നോട്ട് വെക്കുകയായിരുന്നു. പത്ത ്ആഡംബര സെഡന്‍സ്, 2 വോള്‍വോ ബസും താരത്തിന് വേണം. ഒപ്പം 120 ആളുകളാണ് താരത്തിനൊപ്പം വരുന്നത് അവര്‍ക്കുള്ള സൗകര്യങ്ങള്‍ വേറെയും. പിന്നെ റോള്‍സ് റായ്‌സ് ഒരെണ്ണം ജസ്റ്റിന് സ്വന്തമായി വേണം. Z ലെവല്‍ സെക്യൂരിറ്റിയാണ് താരത്തിന് വേണ്ടത്. താരത്തിന്റെ ഡിമാന്‍ഡുകള്‍

കണക്കുകള്‍ തീര്‍ന്നില്ല

പത്ത് കണ്ടെയ്‌നറുകളില്‍ പിങ് പോങ് ടേബിള്‍, പ്ലെ സ്റ്റേഷന്‍, ഐ ഒ ഹവാക്ക്, സോഫ സെറ്റ്, വാഷിങ്ങ് മെഷീന്‍, റെഫ്രീജറേറ്റര്‍, അലമാര, മസാജ് ടേബിള്‍, സ്വീമ്മിങ്ങ് പൂള്‍, ഇങ്ങനെയുള്ള സാധാനങ്ങളുടെ ലിസ്റ്റ് ഇനിയും ഉണ്ട്.

ഫൈവ് സ്റ്റാര്‍ ഹോട്ടലുകള്‍

രണ്ട് ഫൈവ് സ്റ്റാര്‍ ഹോട്ടലുകളാണ് ജസ്റ്റിന്‍ ബീബറിന്റെ പ്രവേശനത്തിനായി റിസര്‍വ്വ് ചെയ്തിരിക്കുന്നത്. നാലു ദിവസം 5 വിവിധ തരം ഭക്ഷണം വേണം. താരത്തിന്റെ റൂമില്‍ പര്‍പ്പിള്‍ കളര്‍ കര്‍ട്ടണുകള്‍ കൊണ്ട് അലങ്കരിച്ചിരിക്കണം. പര്‍പ്പിളാണ് ജസ്റ്റിന്റെ പ്രിയപ്പെട്ട കളര്‍.

യോഗ ചെയ്യാന്‍ പ്രത്യേക സുഗന്ധങ്ങള്‍

ജസ്റ്റിന്‍ ബീബര്‍ യോഗ ചെയ്യുന്നതിന് താല്‍പര്യമുള്ളയാളാണ്. അതിനാല്‍ പ്രത്യേകമായി യോഗ ചെയ്യുന്നതിനായി വ്യത്യസ്ത സുഗന്ധമുള്ളവ വേണമെന്നാണ് പറയുന്നത്. ഒപ്പം വാനിലയുടെ മണമുള്ള റൂം ഫ്രഷ്‌നറും. പ്രൈവറ്റ് ജെ്റ്റ് താരത്തിന് വേണ്ടി റെഡിയായിരിക്കണം. 13 മുറികള്‍ താരത്തിന് വേണ്ടി തന്നെ വേണം.

മ്യൂസിക് ജേര്‍ണലിസ്റ്റ് വാര്‍ത്ത പുറത്തു വിട്ടു

മ്യുസിക് ജേര്‍ണലിസ്റ്റായ അര്‍ജുന്‍ എസ് രവിയാണ് ട്വിറ്ററിലുടെ പ്രസ്സ് റിലീസ് പുറത്തു വിട്ടത്. ഇത്രയധികം ആവശ്യങ്ങളുമായി ഇന്നു വരെ ഇന്ത്യയിലേക്ക് വന്നവര്‍ ആരും തന്നെയുണ്ടാവില്ല.

English summary
Justin Bieber’s bizarre list of ‘demands’ for India tour goes viral

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam