»   » സോഷ്യല്‍ മീഡിയയ്‌ക്കെതിരേ ആഞ്ഞടിച്ച് ടൈറ്റാനിക്കിലെ റോസ്

സോഷ്യല്‍ മീഡിയയ്‌ക്കെതിരേ ആഞ്ഞടിച്ച് ടൈറ്റാനിക്കിലെ റോസ്

Posted By:
Subscribe to Filmibeat Malayalam

സോഷ്യല്‍ മീഡിയ ഇക്കാലത്ത് സ്ത്രീകളെയും കുട്ടികളെയും മോശമായി ബാധിക്കുന്നുവെന്ന് ഹോളിവുഡ് താരം കെറ്റേ വിന്‍സ്ലെറ്റ്. സണ്‍ഡേ ടൈംസിന് നല്‍കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം വ്യക്തമാക്കുന്നത്. പക്ഷേ താരത്തിന്റെ അഭിപ്രായം മാത്രമല്ല ഇത്.

കെറ്റയ്ക്ക് സോഷ്യല്‍ മീഡിയകളോട് താല്പര്യമില്ലെന്ന് മാത്രമല്ല, താരത്തിന്റെ വീട്ടില്‍ സോഷ്യല്‍ മീഡിയയ്ക്ക് കര്‍ശന നിയന്ത്രണവും ഏര്‍പ്പെടുത്തിയിരിക്കുകയാണ്. അതു പോലെ തന്നെ മൊബൈല്‍ ഫോണ്‍, ടാബ് ലറ്റ് എന്നിവ ഉപോയഗിക്കുന്നതിനോടും കെറ്റയ്ക്ക് വിയോജിപ്പാണുള്ളതെന്നും പറയുന്നു.

katewinslet

സോഷ്യല്‍ മീഡിയകളുടെ ഉപയോഗം കുട്ടികളില്‍ ഈറ്റിംഗ് ഡിസ് ഓഡര്‍ പോലുള്ള മാനസിക വൈകല്യങ്ങള്‍ ഉണ്ടാക്കാനും സാധ്യതയുണ്ടെന്നും കെറ്റ പറയുന്നു.

സോഷ്യല്‍ മീഡിയയില്‍ ലൈക്ക് കിട്ടണം. അത്തരത്തിലൊരു മാനസികാവസ്ഥയാണ് ഇപ്പോള്‍ കുട്ടികളില്‍ ഉണ്ടാക്കുന്നതെന്നും കെറ്റ പറയുന്നു. അതുക്കൊണ്ട് തന്നെ കുട്ടികള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നത് തടയണമെന്നും കെറ്റ പറയുന്നു.

English summary
hollywood news,actress Kate Winslet,social media.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam