twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    കിം കര്‍ദാഷിയാന്റെ ട്വീറ്റിന് എന്ത് വില?

    By Staff
    |

    Kim Kardashian
    ഫാഷന്‍ മോഡലും ടെലിവിഷന്‍ അവതാരകയുമായ കിം എന്നും വാര്‍ത്തകളില്‍ നിറഞ്ഞ് നില്‍ക്കും. അത് എന്തായാലും ശരി. ചിലപ്പോള്‍ അത് ജെ റെയുമായുള്ള കാമ കേളികളുടെ വീഡിയൊ പുറത്തായതായിരിയ്ക്കും. മറ്റ് ചിലപ്പോള്‍ പാരീസ് ഹില്‍ട്ടനെക്കുറിച്ചുള്ള അഭിപ്രായപ്രകടനമായിരിയ്ക്കും. ഇതുമല്ലങ്കില്‍ മാലിബു കടല്‍ തീരത്ത് മേല്‍വസ്ത്രമില്ലാതെ നീന്തി തുടിച്ചതായിരിയ്ക്കും.

    എന്നും വാര്‍ത്തകളില്‍ നിറഞ്ഞ് നില്‍ക്കാനുള്ള കിമ്മിന്റെ കഴിവ് അപാരമാണ്. തുടുത്ത ശരീരവും നിറഞ്ഞ മാറും നിതമ്പവുമുള്ള കിം ഇപ്പോള്‍ വാര്‍ത്തകളില്‍ നിറയുന്നത് ഇതുകൊണ്ടൊന്നുമല്ല.

    കിം ഇപ്പോള്‍ പലതും ട്വീറ്റ് ചെയ്യുന്നത് പണത്തിന് വേണ്ടിയാണത്രെ. തന്റെ ഇഷ്ട വസ്ത്രക്കടയും ഇഷ്ട ഷൂ ബ്രാന്റും ഒക്കെ കിമ്മിന്റെ ട്വീറ്റുകളില്‍ കാണാം. എന്നാല്‍ തനിയ്ക്ക് ഇഷ്ടപ്പെട്ട വസ്തുക്കളെക്കുറിച്ചും സ്ഥാപനങ്ങളെക്കുറിച്ചും ട്വീറ്റ് ചെയ്യുന്നതില്‍ എന്താണ് തെറ്റെന്നാണ് കിം കര്‍ദാഷിയാന്‍ ചോദിയ്ക്കുന്നത്. ഇത് ആരാധകരെ അറിയിയ്ക്കുന്നത് നല്ലതല്ലേ എന്നാണ് കിമ്മിന്റെ ചോദ്യം.

    പരസ്യ കമ്പനികള്‍ കിമ്മിനെ കാണുന്നത് ഇന്റര്‍നെറ്റിലെ ഒരു പ്രധാന പ്രസാധകയായിട്ടാണ്. കാരണമുണ്ട്. കിം കര്‍ദാഷിയാനെ ട്വിറ്ററില്‍ പിന്‍തുടരുന്നതവരുടെ എണ്ണം കേട്ട് ഞെട്ടരുത്. ഇപ്പോള്‍ അത് 30 ലക്ഷത്തിനടുത്തെത്തി നില്‍ക്കുന്നു. കിമ്മിന്റെ ഒരു ട്വീറ്റിന് 10,000 ഡോളര്‍ വില ഇട്ടാലും കൂടുതലല്ലെന്നാണ് പരസ്യ ലോകത്തെ വര്‍ത്തമാനം.

    ട്വീറ്റുകളില്‍ പരസ്യം നല്‍കുന്ന സ്ഥാപനമായ ആഡ് (ഡോട്ട്)ലി യുമായി സഹകരിച്ചാണ് കിം ട്വീറ്റില്‍ പരസ്യ വാചകങ്ങള്‍ എഴുതുന്നത്. അതായത് ഈ കമ്പനി പറയുന്ന ഒരു പരസ്യ വാചകം ട്വീറ്റ് ചെയ്താല്‍ കിമ്മിന് 10,000 ഡോളര്‍ കിട്ടുമെന്ന് അര്‍ത്ഥം !! ജനുവരി 31 ന് അവസാനിച്ച ആഴ്ചയില്‍ ദിവസം ഒന്നെന്ന രീതിയില്‍ കിം പരസ്യമാണെന്ന് തോന്നിയ്ക്കുന്ന വാചകങ്ങള്‍ ട്വീറ്റ് ചെയ്തു. അതായത് ഒരാഴ്ച കിം 70,000 ഡോളര്‍ ഇങ്ങനെ നേടി എന്നര്‍ത്ഥം. ഒരു വര്‍ഷം ഇത് തുടര്‍ന്നാല്‍ കിം ഉണ്ടാക്കുന്നത് 35 ലക്ഷത്തിലേറെ ഡോളറായിരിയ്ക്കും !!

    ജനുവരി അവസാന ആഴ്ച ട്വീറ്റ് ചെയ്ത ഒരു പരസ്യ വാചകം ഇതുപോലെ ആയിരുന്നു ''I'm on my way to Century City wearing a dress from my new BeBe line that comes out next month! And ShoeDazzle shoes of course!''

    ഇതില്‍ BeBe വസ്ത്രകമ്പനിയും ShoeDazzle ഷൂ കമ്പനിയുമാണ്.

    ഇതൊക്കെയാണ് പരസ്യ ലോകത്തേയും സെലിബ്രിട്ടി ലോകത്തേയും കൊച്ചു വര്‍ത്തമാനമെങ്കിലും ഇങ്ങനെ വന്‍ തോതില്‍ പണം ഉണ്ടാക്കുന്നെന്ന് കിം സമ്മതിയ്ക്കുന്നില്ല. തിനിയ്ക്ക് ഒരു ദിവസം തനിയ്ക്ക് ഇഷ്ടപ്പെട്ട എന്തിനെക്കുറിച്ചെങ്കിലും ഒരു തവണ ട്വീറ്റ് ചെയ്യാനുള്ള അനുമതിയേ ഉള്ളു. ഇത് പണം പറ്റിക്കൊണ്ട് ചെയ്യുകയാണെന്ന് ആരാധകര്‍ക്ക് തോന്നുകയും ചെയ്യരുത്. കിം കര്‍ദാഷിയാന്റെ തന്നെ വാക്കുകളാണിത്.

    പണമുണ്ടാക്കാന്‍ അങ്ങനെ എന്തെല്ലാം പുത്തന്‍ വഴികള്‍....

    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X