»   » കിം കര്‍ദാഷിയാനും ഗര്‍ഭം ചിത്രീകരിയ്ക്കുന്നു

കിം കര്‍ദാഷിയാനും ഗര്‍ഭം ചിത്രീകരിയ്ക്കുന്നു

Posted By:
Subscribe to Filmibeat Malayalam

ലണ്ടന്‍ : പ്രശസ്ത മോഡലും ടി വി റിയാലിറ്റി ഷോ അവതാരകയുമായ കിം കര്‍ഡാഷിയാന്‍ തന്റെ ഗര്‍ഭകാലം ചിത്രീകരിയ്ക്കാന്‍ കരാറുറപ്പിച്ചു. കേരളത്തില്‍ ശ്വേത മേനോന്റെ ഗര്‍ഭം ചിത്രീകരിച്ചതിനെതിരെ സദാചാര-മനുഷ്യാവകാശ വാദികള്‍ പ്രതികരിയ്ക്കുന്നതുകൊണ്ട് ഇതിന് ഇവിടെ വാര്‍ത്താ പ്രാധാന്യം ഉണ്ടെന്ന് തോന്നുന്നു.

ചെറിയ തുകയ്ക്കൊന്നും അല്ല കിം ഗര്‍ഭകാലം ചിത്രീകരിയ്ക്കാന്‍ കരാര്‍ ഉറപ്പിച്ചിരിയ്ക്കുന്നത്. 2,50,000 ഡോളറാണ് പ്രതിഫലം. താന്‍ മൂന്ന് മാസം ഗര്‍ഭിണിയാണെന്ന കാര്യം തന്നെ ഈയിടെയാണ് കിം വെളിപ്പെടുത്തിയത്. സിനിമ സംവിധായകനും അമേരിക്കന് സംഗീതജ്ഞനുമായ കാനി വെസ്റ്റാണ് കഞ്ഞിന്റെ അച്ചന്‍ എന്ന് മാധ്യമങ്ങള്‍ക്കുമുമ്പില്‍ ഇരുവരും തുറന്നു പറഞ്ഞു. കുറച്ചു നാളുകളായി ഇരുവരും പ്രണയത്തിലായിരുന്നു.

അമേരിക്കന്‍ ഫിലിം മേക്കറായ ഡേവിഡ് ഡിഗ്നിഗുറിയന്‍ ഈ 32കാരിയുടെ ഗര്‍ഭകാലം പുതുതായി തുടങ്ങുന്ന തന്റെ പ്രഗനന്‍സി വെബ്‌സൈറ്റിനു വേണ്ടിയാണ് ഡോക്യമെന്ററിയാക്കാന്‍ തീരുമാനിച്ചത്. സൈറ്റിന്റെ അവതാരകയായി അനുഭവങ്ങള്‍ പങ്കുവെയ്ക്കണമെന്നതാണ് ഡേവിഡിന്റെ ആവശ്യം. ഗര്‍ഭാവസ്ഥയില്‍ കിം പാടണമെന്ന ആഗ്രഹം കാമുകന്‍ കാനി വെസ്റ്റ് പ്രകടിപ്പിച്ചിട്ടുണ്ട്. തന്റെ കുഞ്ഞ് ഗര്‍ഭാവസ്ഥയിലായിരിക്കുമ്പേള്‍ തന്നെ സംഗീതാഭിരുചി ഉണ്ടാകാന്‍ വേണ്ടിയാണിതെന്നാണ് വെസ്റ്റ് പറയുന്നത്. റെക്കോര്‍ഡിങ്ങ് ഈ മാസം അവസാനം ഉണ്ടാകുമെന്നും കമിതാക്കള്‍ കരുതുന്നത്.

വെസ്റ്റിനും കിമിനും കുട്ടി ആണോ പെണോ എന്ന് അറിയാന്‍ ആഗ്രഹമുണ്ടെന്ന് കിം ഒരു പ്രശസ്ത മാഗസിനില്‍ പറഞ്ഞു. കുഞ്ഞിന്റെ ലിംഗ നിര്‍ണ്ണയം നടത്താന്‍ ഉദ്ദേശിക്കുന്നുണ്ടെന്നും അത് കുഞ്ഞ് ആണോ പെണ്ണോ എന്ന അറിയാന്‍ മാത്രമല്ല മറിച്ച് കുഞ്ഞിന്റെ ആരോഗ്യം അറിയാന്‍ കൂടിയാണെന്നും കിം പറഞ്ഞു.

2011 ഓഗസ്റ്റില്‍ കിം ബാസ്കറ്റ് ബാള്‍ കളിക്കാരനായ ക്രിസ് ഹംഫിസുമായി വിവാഹിതയായിരുന്നു. എന്നാല്‍ 72 ദിവസത്തിന് ശേഷം കിം വിവാഹ മോചനം ആവശ്യപ്പെട്ട് കേസ് നല്‍കി. ഇതില്‍ അവസാന തീരുമാനം ആയിട്ടില്ല. ഇതിനിടയില്‍ കാമുകനൊപ്പം ജീവിക്കുന്നതിനോട് കിമിന്റെ സഹോദരനും പ്രശസ്ത ടെലിവിഷന്‍ അവതാരകനും മോഡലുമായ റോബ് കര്‍ഡാസ്ഹാന്‍ എതിര്‍പ്പ് പ്രകടിപ്പിച്ചിട്ടുണ്ട്.

English summary
Kim Kardashian, who recently revealed that she is three months pregnant with beau Kanye West’s first child, has been made a substantial offer to document the remaining months on a specialist pregnancy website.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam