»   » കിം-കാനി കുഞ്ഞിന്റെ ചിത്രത്തിന് 3 മില്യന്‍ ഡോളര്‍?

കിം-കാനി കുഞ്ഞിന്റെ ചിത്രത്തിന് 3 മില്യന്‍ ഡോളര്‍?

Posted By:
Subscribe to Filmibeat Malayalam

ലണ്ടന്‍ : കിം കര്‍ദാഷിയാന്‍-കാനി വെസ്റ്റ് ദമ്പതിമാരുടെ കുഞ്ഞിന്റെ ആദ്യ ഫാട്ടോയ്ക്ക് പശസ്ത മാഗസിന്‍ 3മില്യന്‍ ഡോളറാണ് വാഗ്ദാനം ചെയ്തിരിക്കുന്നത്. മോഡലും ടി വി റിയാലിറ്റി ഷോ അവതാരകയുമായ കിം കര്‍ദാഷിയും അമേരിക്കന്‍ സംഗീതജ്ഞനായ കാനി വെസ്റ്റ് ദമ്പതികളുടെ ആദ്യ കുഞ്ഞിനാണ് ഈ മഹാഭാഗ്യം. എന്നാല്‍ ഈ പണം വേണ്ടെന്നാണ് കിം-കാനി വെസ്റ്റ് ദംബതിമാര്‍ പറയുന്നത്. ഇവര്‍ മൂന്നുമാസം ഗര്‍ഭിണിയാണെന്ന് കഴിഞ്ഞദിവസം വെളിപ്പെടുത്തിയതിന്റെ പശ്ചാത്തലത്തിലാണ് മാഗസിന്‍ ഈ വമ്പന്‍ തുക ഓഫര്‍ ചെയ്തത്.

എന്നാല്‍ ഹോളിവുഡില്‍ ഇത്തരത്തിലുള്ള ഓഫറുകള്‍ പുത്തരിയൊന്നുമല്ല. ഹോളിവുഡിന്റെ പ്രിയപ്പെട്ട താര ജോടികളായ ബ്രാഡ്പിറ്റ്-ആഞ്ജലീന ദമ്പതികള്‍ക്ക് കിട്ടിയതിനെ വെച്ച് നോക്കുേബാള്‍ ഇത് ഞെട്ടാനൊന്നുമില്ല. 2006ല്‍ ഇവരുടെ ആദ്യ കുഞ്ഞിന് പ്രശസ്ത മാഗസിന്‍ വാഗ്ദാനം ചെയ്തത് 4.1മില്യന്‍ ഡോളറാണ്. പിന്നീട് ഉണ്ടായ ഇരട്ടകുട്ടികള്‍ക്ക ഇതെ മാഗസിന്‍ ഓഫര്‍ ചെയ്തത് 14മില്യന്‍ ഡോളറാണ്. ജെനീഫര്‍ ലോപസ് മാര്‍ക്ക്-ആന്റണി താര ദമ്പതികളുടെ മാക്‌സ്, എമ എന്ന ഇരട്ട കുട്ടികള്‍ക്ക് 2008ല്‍ 6മില്യന്‍ ഡോളര്‍ വാഗ്ദാനം നല്‍കിയിരുന്നു.

അമേരിക്കന്‍ ഫിലിം മേക്കറായ ഡേവിഡ് ഡിഗ്‌നിഗുറിയന്‍ കിമിന്റെ ഗര്‍ഭകാലം പുതുതായി തുടങ്ങുന്ന തന്റെ പ്രഗനന്‍സി വെബ്‌സൈറ്റിനു വേണ്ടി ഡോക്യമെന്ററിയാക്കാന്‍ തീരുമാനിച്ചിരിക്കുന്നതിന്റെ തൊട്ടു പിറകെയാണ് മാഗസിന് ഈ ഓഫറുമായി എത്തിയത്.

എന്നാല്‍ കമിതാക്കള്‍ ഇതുവരെയും ഈ ഓഫറുകള്‍ ഒന്നും സ്വീകരിച്ചിട്ടില്ല എന്നതും ശ്രദ്ദേയമാണ്.

English summary
Kim Kardashian and Kanye West, who recently revealed they are expecting their first child in June, reportedly rejected a $3 million offer from a magazine eager to secure exclusive rights to the first shots of their newborn.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam