twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    പ്രശസ്ത ചലച്ചിത്ര സംവിധാകയന്‍ കിം കി ഡുക്ക് കൊവിഡ് 19 ബാധിച്ച് മരിച്ചു

    |

    പ്രശസ്ത കൊറിയ ചലച്ചിത്ര സംവിധായകന്‍ കിം കി ഡുക്ക് കൊവിഡ് 19 ബാധിച്ച് മരിച്ചു. 59 വയസ്സായിരുന്നു. ലാത്വിയയില്‍ വച്ചായിരുന്നു അന്ത്യം. കൊറിയന്‍ മാധ്യമങ്ങള്‍ മരണം സ്ഥിരീകരിച്ചു. ബാള്‍ടിക് രാജ്യത്ത് റെസിഡന്‍സി പെര്‍മിറ്റ് ലഭിയ്ക്കുന്നതിനായി അവിടെ ഒരു വസ്തു വാങ്ങുന്നതുമായി ബന്ധപ്പെട്ടാണ് ഡുക്ക് ലാത്വിയയില്‍ എത്തിയത്. അവിടെ വച്ച് കൊവിഡ് ബാധിച്ചതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിയ്ക്കുകയായിരുന്നു. വെള്ളിയാഴ്ച അര്‍ദ്ധരാത്രി കൊവിഡ് 19 മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് മരണത്തിന് കീഴടങ്ങുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍.

    Recommended Video

    Untitled

    പച്ചയായ ജീവിത യാഥാര്‍ത്ഥ്യങ്ങള്‍ വരച്ചുകാട്ടുന്നതിലൂടെയാണ് കിം കി ഡുക്കിന്റെ സിനിമകള്‍ ശ്രദ്ധിയ്ക്കപ്പെട്ടത്. സ്വഭാവ സവിശേഷതകള്‍ കൊണ്ട് ശ്രദ്ധേയമാണ് ഡുക്കിന്റെ കഥാപാത്രങ്ങള്‍. മാനസിക സംഘര്‍ഷങ്ങള്‍ അനുഭവിയ്ക്കുന്ന സങ്കീര്‍ണ കഥാപാത്രങ്ങളാണ് കിം കി ഡുക്ക് ചിത്രങ്ങളിലെ കഥാപാത്രങ്ങള്‍ ഭൂരിഭാഗവും.

    kimkiduk

    ദക്ഷിണ കൊറിയയില്‍ ജനിച്ച കിം കി ഡുക്ക് പാരീസില്‍ നിന്നും ഫൈന്‍ ആര്‍ട്‌സ് പഠനം പൂര്‍ത്തിയാക്കി. 1995- ല്‍ കൊറിയന്‍ ഫിലിം കൗണ്‍സില്‍ നടത്തിയ ഒരു മത്സരത്തില്‍ കിം കി ഡുകിന്റെ തിരക്കഥ ഒന്നാം സമ്മാനം നേടി. അതോടെ അദ്ദേഹത്തിന് തലവര മാറി മറിയുകയായിരുന്നു. തൊട്ടടുത്ത വര്‍ഷം ക്രോക്കോഡില്‍ എന്ന ആദ്യ ചിത്രം കുറഞ്ഞ ചെലവില്‍ ഡുക്ക് സംവിധാനം ചെയ്ത് പുറത്തിറക്കി. ആ ചിത്രത്തിന് ദക്ഷിണ കൊറിയയിലെ ചലച്ചിത്ര നിരൂപകരില്‍ നിന്ന് മികച്ച പ്രതികരണങ്ങളും ലഭിച്ചു.

    2004-ല്‍ സമരിറ്റന്‍ ഗേള്‍ എന്ന ചിത്രത്തിന് ബെര്‍ലിന്‍ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിലെ പുരസ്‌കാരത്തിന് കിം കി ഡുക്ക് അര്‍ഹനായി. അതേ വര്‍ഷം തന്നെ ത്രീ-അയേണ്‍ എന്ന ചിത്രത്തിന് വെനീസ് ചലച്ചിത്രോത്സവത്തിലെ പുരസ്‌കാരവും ലഭിച്ചു. ടൈം, വൈല്‍ഡ് ആനിമല്‍സ്, ബ്രിഡ്‌കേജ് ഇന്‍, റിയല്‍ ഫിക്ഷന്‍, അഡ്രസ്സ് അണ്‍നോണ്‍, ബാഡ് ഗയ്, ദ കോസ്റ്റ് ഗാര്‍ഡ്, ദ ബോ, ബ്രീത്ത്, ഡ്രീം, പിയാത്ത, മോബിയസ് തുടങ്ങിയവയാണ് കിം കി ഡുക്കിന്‌റെ മറ്റ് ശ്രദ്ധേയമായ ചിത്രങ്ങള്‍.

    കിം കി ഡുക്കിന്റെ പല സിനിമകളും അന്യഭാഷയില്‍ മൊഴിമാറ്റം നടത്തിയും റീമേക്ക് ചെയ്തും എത്തിയിട്ടുണ്ട്. കേരളത്തിലുള്‍പ്പടെ ലോകമെമ്പാടും കിം കി ഡുക്ക് സിനിമകള്‍ക്ക് ആരാധകരുണ്ട്. 2013 ല്‍ തിരുവനന്തപുരത്ത് വച്ച് നടന്ന രാജ്യാന്തര ചലച്ചിത്രമേളയില്‍ ഡുക്ക് മുഖ്യാതിഥി ആയിരുന്നു.

    English summary
    Korean film director Kim Ki Duk dies due to Covid 19
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X