»   » ബലാത്സംഗത്തിനു ശേഷം ജീവിതത്തിന്റെ താളം തെറ്റിയെന്ന് പ്രശസ്ത ഗായിക

ബലാത്സംഗത്തിനു ശേഷം ജീവിതത്തിന്റെ താളം തെറ്റിയെന്ന് പ്രശസ്ത ഗായിക

By: Pratheeksha
Subscribe to Filmibeat Malayalam

അമേരിക്കന്‍ പോപ്പ് ഗായിക ലേഡി ഗാഗയെ അറിയാത്തവര്‍ ചുരുക്കമാവും. ലോകമൊട്ടുക്ക് ഒട്ടേറെ ആരാധകരാണ് ഗാഗയ്ക്കുള്ളത്. 12 ഗിന്നസ്ബുക്ക് റെക്കോര്‍ഡുകള്‍, ആറു ഗ്രാമി പുരസ്‌കാം ,ടെലിവിഷന്‍ പരമ്പരയിലെ അഭിനയത്തിന് ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാരം തുടങ്ങി ലേഡി ഗാഗയ്ക്ക് ലഭിക്കാത്ത അംഗീകാരങ്ങളില്ല.

അല്പ വസത്രധാരണത്തിന്റെ പേരിലും ലേഡി ഗാഗ ഒട്ടേറെ വിമര്‍ശനങ്ങള്‍ നേരിടേണ്ടിവന്നിട്ടുണ്ട്. അടുത്തിടെ നല്‍കിയ ഒരു അഭിമുഖത്തിലാണ് ബലാത്സംഗം ചെയ്യപ്പെട്ടതിനുശേഷം തന്റെ ജീവിതത്തിനു എന്തു സംഭവിച്ചുവെന്ന് ഗായിക വെളിപ്പെടുത്തിയത്.

ബലാത്സംഗത്തിനിരയായ ശേഷം

19ാം വയസ്സിലാണ് ലേഡി ഗാഗ ബലാത്സംഗത്തിരയാവുന്നത്. പക്ഷേ ഏഴു വര്‍ഷത്തോളം താനിക്കാര്യം മറച്ചുവെക്കുകയായിരുന്നെന്നാണ് ഗായിക പറയുന്നത്. ഈ ഒരു ദുരന്തത്തിന് കാരണക്കാരിതാന്‍ തന്നെയാണെന്ന ചിന്താഗതിയായിരുന്നു തനിക്കെന്നും ഗാഗ പറയുന്നു

വസ്ത്രധാരണ രീതി

തന്റെ വസ്ത്രധാരണ രീതിയെ പലരും പഴിക്കാറുണ്ടായിരുന്നു . വസ്ത്രധാരണമാണ് ബലാത്സംഗത്തിന് മറ്റുള്ളവരെ പ്രകോപിപ്പിച്ചതെന്ന് പറഞ്ഞവരുമേറെയാണ്. ഇത് തന്ന മാനസികമായി വളരെയധികം തളര്‍ത്തിയിരുന്നു പക്ഷേ അത്തരം ചിന്തകളെല്ലാം ഇപ്പോള്‍ ഓര്‍ക്കുമ്പോള്‍ വിഡ്ഡിത്തരമെന്നു തോന്നും.

വളരെക്കാലം വിഷാദ രോഗിയായിരുന്നു

ബലാത്സംഗത്തിന് ഇരയായതിനു ശേഷം താന്‍ വളരെക്കാലം
പോസ്റ്റ് ട്രൊമാറ്റിക് സ്ട്രസ് ഡിസോഡറിനു (പിടിഎസ്ഡി) അടിമപ്പെട്ടുവെന്നാണ് ലേഡി ഗാഗ പറയുന്നത്. പുറം ലോകമറിയാതെ ഒരു മുറിക്കുളളില്‍ എപ്പോഴും ചടഞ്ഞു കൂടിയിരിപ്പായിരുന്നു

കുടുംബാംഗങ്ങളുടെ പിന്തുണ

കുടുംബാംഗങ്ങളുടെ പിന്തുണയിലാണ് താന്‍ ആ സാഹചര്യത്തെ അതിജീവിച്ചത്. നിങ്ങളുടെ ഗാനങ്ങളാണ് ജീവിതത്തിലെ പ്രതിസന്ധികളെ അതിജീവിക്കാന്‍ കരുത്തു പകര്‍ന്നതെന്ന ആരാധകരുടെ വാക്കുകളും തന്നില്‍ ആത്മവിശ്വാസം വളര്‍ത്തിയെന്നു ഗാഗ പറയുന്നു

ലൈവ് സ്റ്റാര്‍ അവതരണങ്ങള്‍

ലേഡി സ്റ്റാര്‍ലൈറ്റുമായി ചേര്‍ന്ന് നടത്തിയ ഡൈവ് ബാര്‍ അവതരണങ്ങളാണ് ഗാഗയെ ശ്രദ്ധേയയാക്കിയത്.

English summary
Lady Gaga made a powerful announcement to a group of young LGBT people in New York -- she suffers from post traumatic stress disorder
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam