»   » ആറ്റുനോറ്റ് കിട്ടിയ ഓസ്‌കാര്‍ മറന്നുവച്ച പോയ ഡി കാപ്രിയോ, വൈന്‍ കുപ്പി മറന്നില്ല; വീഡിയോ കാണൂ

ആറ്റുനോറ്റ് കിട്ടിയ ഓസ്‌കാര്‍ മറന്നുവച്ച പോയ ഡി കാപ്രിയോ, വൈന്‍ കുപ്പി മറന്നില്ല; വീഡിയോ കാണൂ

Written By:
Subscribe to Filmibeat Malayalam

ഈ പ്രാവശ്യത്തെ ഓസ്‌കാര്‍ പ്രഖ്യാപനത്തില്‍ ലോകം ഉറ്റുനോക്കിയത് ലിയാനാര്‍ഡോ ഡികാപ്രിയോയെയാണ്. ഇത്തവണയെങ്കിലും അദ്ദേഹത്തിന് പുരസ്‌കാരം നല്‍കണേ എന്ന് ആരാധകര്‍ പ്രാര്‍ത്ഥിച്ചിരുന്നു.

ഒടുവില്‍ പല തവണ കപ്പിനും ചുണ്ടിനും ഇടയില്‍ നഷ്ടപ്പെട്ട ഓസ്‌കാര്‍ ലിയനാര്‍ഡോ ഡികാപ്രിയോയുടെ കൈവള്ളയിലായി. ദ റെവറന്റ് എന്ന ചിത്രത്തിലെ അഭിനയത്തിനാണ് ഡി കാപ്രിയോയ്ക്ക് ഓസ്‌കാര്‍ ലഭിച്ചത്. അതിന്റെ സന്തോഷവും ഇരട്ടിയായിരുന്നു.

leinardo-dicaprio

ആറ്റുനോറ്റ് കിട്ടിയ പുരസ്‌കാരം ആരെങ്കിലും മറന്ന് വയ്ക്കുമോ?. എന്നാല്‍ അത് സംഭവിച്ചു!. ഓസ്‌കാര്‍ രാത്രിയ്ക്ക് ശേഷം ലിയാനാര്‍ഡോ ഡികാപ്രിയോ നേരെ പോയത് ആഘോഷ പാര്‍ട്ടിയിലേക്കാണ്. അവിടെ വച്ചാണ് സംഭവം.

ഓസ്‌കാര്‍ പുരസ്‌കാരവുമായാണ് ലിയാനാര്‍ഡോ ഡികാപ്രിയോ പാര്‍ട്ടിയില്‍ പങ്കെടുക്കാന്‍ എത്തിയത്. എന്നാല്‍ ആഘോഷ രാവൊക്കെ കഴിഞ്ഞ് ഒരു മണിക്കൂര്‍ അവിടെ ചെലവഴിച്ച് മടങ്ങുമ്പോള്‍ അദ്ദേഹത്തിന്റെ കൈയ്യില്‍ പുരസ്‌കാരം ഉണ്ടായിരുന്നില്ല. പകരം ഒരു വൈന്‍ കുപ്പി ഉണ്ടായിരുന്നു.

ലിയാനാര്‍ഡോ ഡികാപ്രിയോയുടെ വാഹനം വിടുന്നതിന് മുമ്പ് ഒരാള്‍ ഓടി വന്ന് പുരസ്‌കാരം എടുത്തു കൊടുക്കുകയാണ് ഉണ്ടായത്. ഈ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്.

English summary
Leonardo DiCaprio Almost Forgot His Oscar Trophy At An After-Party!

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam