»   »  മുപ്പതു വയസാവുമ്പോള്‍ ജീവിതത്തില്‍ വരുന്ന മാറ്റങ്ങള്‍ എന്തൊക്കെ? ഹോളിവുഡ് നടി പറയുന്നു!

മുപ്പതു വയസാവുമ്പോള്‍ ജീവിതത്തില്‍ വരുന്ന മാറ്റങ്ങള്‍ എന്തൊക്കെ? ഹോളിവുഡ് നടി പറയുന്നു!

Posted By: Ambili
Subscribe to Filmibeat Malayalam

പ്രായം കൂടുന്നതിനനുസരിച്ച് ജീവിതത്തില്‍ ചില തിരിച്ചറിവുകളൊക്കെ വന്നു തുടങ്ങും. പലര്‍ക്കും തങ്ങള്‍ ഇങ്ങനെ ജീവിച്ചാല്‍ പോരെന്നു തോന്നി തുടങ്ങും. അത്തരത്തില്‍ മുപ്പതാം വയസില്‍ താന്‍ ജീവിതത്തിന് നിയന്ത്രണം വരുത്തുകയാണ് പറഞ്ഞിരിക്കുകയാണ് പ്രശസ്ത ഹോളിവുഡ് നടിയും ഗായികയുമായ ലിന്‍ഡ്‌സെ ലോഹന്‍.

കലങ്ങി മറിഞ്ഞ തന്റെ പഴയ ജീവിതത്തിനേക്കാളും ഇപ്പോള്‍ തനിക്ക് ആശ്വാസം ലഭിക്കുന്നുണ്ടെന്ന് താരം പറയുന്നു. മുന്‍പത്തെ തിരക്കു പിടിച്ച ജീവിതത്തെക്കാളും താന്‍ ജീവിതത്തെ കൂടുതല്‍ പഠിക്കാന്‍ തുടങ്ങിയത് മുപ്പതു വയസു തുടങ്ങിയപ്പോഴാണെന്നും താരം പറയുന്നു.

lindsay-lohan

മാത്രമല്ല എന്റെ കൗമാര കാലാത്ത് ഞാന്‍ മദ്യപാനത്തിന് അടിമയായിരുന്നെന്നും, ആ കാലങ്ങളില്‍ കൂട്ടുകാരുടെ കുടെ കറങ്ങി നടക്കുകയും ആവശ്യമില്ലാത്ത കാര്യങ്ങള്‍ മാത്രമായിരുന്നു ചെയ്തിരുന്നതെന്നും, ആരുടെ വാക്കുകള്‍ക്കും ചെവിയില്‍ കൊടുത്തിരുന്നില്ലെന്നും ലിന്‍ഡ്‌സെ പറയുന്നു.

ആ കാലത്ത് ഇന്‍സറ്റാഗ്രാം, ട്വിറ്റര്‍, എന്നിവയൊന്നും ഉണ്ടായിരുന്നില്ലെങ്കിലും താന്‍ പലപ്പോഴും പാപ്പരാസികളുടെ സ്ഥിരം ഇരയായിരുന്നുെന്നന്നും എന്നാല്‍ ആ കാലഘട്ടത്തില്‍ നിന്നും വളരെ ആശ്വാസകരമായി തോന്നുന്നത് ഇക്കാലത്താണെന്നും താരം പറയുന്നു.

English summary
Lindsay Lohan says after she turned 30, she has found solace in her life overcoming all her turbulent past and difficulties.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam