»   » സ്റ്റാര്‍ വാര്‍ സിനിമകളില്‍ മാറ്റം വരുന്നു,ലൂക്ക് സ്‌കൈ വാക്കറിനെ ഇനി മുതല്‍ ഇങ്ങനെ കാണേണ്ടി വരുമോ

സ്റ്റാര്‍ വാര്‍ സിനിമകളില്‍ മാറ്റം വരുന്നു,ലൂക്ക് സ്‌കൈ വാക്കറിനെ ഇനി മുതല്‍ ഇങ്ങനെ കാണേണ്ടി വരുമോ

Posted By:
Subscribe to Filmibeat Malayalam

സ്റ്റാര്‍ വാര്‍ സിനിമകളില്‍ പ്രധാന കഥാപാത്രങ്ങളിലൊന്നാണ് ലൂക്ക് സ്‌കൈ വാല്‍ക്കര്‍. സിനിമയിലെ നായകനാണ് ലൂക്ക്. ലൂക്കിനെ അവതരിപ്പിക്കുന്ന മാര്‍ക്ക് ഹമ്മില്‍ പുതിയതായി സിനിമയിലെ വിശേഷം പങ്കുവെച്ച് രംഗത്തെത്തിയിരിക്കുകയാണ്.

ജോര്‍ജ് ലൂക്കാസാണ് സ്റ്റാര്‍ വാര്‍ സിനിമകളുടെ സൃഷ്ടാവ്. ചിത്രത്തിനെക്കുറിച്ച് പുതിയതായി വന്ന വാര്‍ത്തകള്‍ പറയുന്നത് ഇനിമുതല്‍ സ്‌കൈ വാക്കര്‍ നായകനില്‍ നിന്നും ഇരുണ്ട വശങ്ങളിലേക്കും മാറി സഞ്ചാരിക്കാന്‍ ഒരുങ്ങുകയാണെന്നാണ്.

മാര്‍ക്ക് ഹമ്മില്‍

1977 ല്‍ പുറത്തിറങ്ങിയ ആദ്യ സ്റ്റാര്‍ വാര്‍ സിനിമയില്‍ മുതല്‍ നായകനായി അഭിനയിച്ചിരുന്നത് മാര്‍ക്ക് ഹമ്മില്‍ എന്ന നടനായിരുന്നു. ഇനി മുതല്‍ നായകനായിരുന്ന മാര്‍ക്ക് സിനിമയുടെ മറുവശത്തേക്ക് കൂടി മാറുകയാണെന്നാണ് പുതിയ വാര്‍ത്തകള്‍.

ദ ലാസ്റ്റ് ജെദി

2017 ലെ ചിത്രമായ ദ ലാസ്റ്റ് ജെദിയിലെ കഥാപാത്രത്തിന്റെ വഴിമാറ്റത്തെക്കുറിച്ചാണ് താരം സംസാരിച്ചത്. എല്ലാം കാര്യം എപ്പോഴെങ്കിലും നടക്കും.സിനിമ നിര്‍മ്മിക്കുന്നതിനിടെ താരത്തിന്റെ ഓര്‍മ്മകള്‍ വരെ ന്ഷ്ടപ്പെട്ട സാഹചര്യം വരെയുണ്ടായിരുന്നു. അതിനെയെല്ലാം തരണം ചെയ്താണ് വീണ്ടും സിനിമക്കായി ഒരുങ്ങുന്നത്.

സ്റ്റാര്‍ വാര്‍ സിനിമകള്‍

വര്‍ഷങ്ങള്‍ക്ക് മുമ്പ് 1977 ലാണ്് ജോര്‍ജ്ജ്് ലുക്കാസ് സ്റ്റാര്‍ വാര്‍ സിനിമകള്‍ക്ക് ജന്മം നല്‍കിയത്. സിനിമ പ്രേക്ഷകര്‍ ഇരുകൈയും നീട്ടി സ്വീകരിച്ചതോടെ ചിത്രം വന്‍ പ്രചാരത്തില്‍ എത്തുകയായിരുന്നു.

സിനിമകള്‍ക്കൊപ്പം മറ്റ് പല സൃഷ്ടികളും

സ്റ്റാര്‍ വാര്‍ സിനിമകള്‍ പല ഭാഗങ്ങളായി നിര്‍മ്മിച്ചതിനൊപ്പം നിരവധി ടിവി സീരിയലുകളും നിര്‍മ്മിച്ചിരുന്നു. ഒപ്പം ഗെയിമുകള്‍, ഓഡീയോ, മിസെല്ലേനീയസ്, എന്നിവക്കൊപ്പം നോവലുകളും കോമിക്കുകളുടെ എഴുത്ത് ആവിഷ്‌കാരവും തുടങ്ങി വിവിധ വിഭാഗങ്ങളിലായിട്ടാണ് ജോര്‍ജ് ലൂക്കാസ് തന്റെ സൃഷ്ടികളെ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

1977 മുതല്‍ 2020 വരെ വിവിധ കാലയളവുകളിലായി 12 ചിത്രങ്ങളാണ് ഒരുക്കുന്നത്. 1977 ല്‍ പുറത്തിറങ്ങിയ ' എ ന്യൂ ഹോപ്' മുതല്‍ 2020 ല്‍ പുറത്തിറങ്ങാന്‍ ഒരുങ്ങുന്ന അണ്‍ടൈറ്റല്‍ഡ് ആന്തോളജി സിനിമ വരെയാണ് പട്ടികയിലുള്ള സ്റ്റാര്‍ വാര്‍ സിനിമകള്‍.

വിവിധ കാലയളവുകളിലായി 12 ചിത്രങ്ങളാണ് ഒരുക്കുന്നത്. 1977 ല്‍ പുറത്തിറങ്ങിയ ' എ ന്യൂ ഹോപ്' മുതല്‍ 2020 ല്‍ പുറത്തിറങ്ങാന്‍ ഒരുങ്ങുന്ന അണ്‍ടൈറ്റല്‍ഡ് ആന്തോളജി സിനിമ വരെയാണ് പട്ടികയിലുള്ള സ്റ്റാര്‍ വാര്‍ സിനിമകള്‍.

English summary
Actor Mark Hamill has hinted it is "possible" that Luke Skywalker could turn to the dark side in the forthcoming 'Star Wars' film

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam