»   » കോണ്‍ജറിംഗ് കണ്ടുക്കൊണ്ടിരുന്നയാള്‍ പേടിച്ചു മരിച്ചു

കോണ്‍ജറിംഗ് കണ്ടുക്കൊണ്ടിരുന്നയാള്‍ പേടിച്ചു മരിച്ചു

Posted By:
Subscribe to Filmibeat Malayalam


ഹോളിവുഡ് ചിത്രം കോണ്‍ജറിംഗ് കാണുന്നതിനിടെ മധ്യവയസ്‌കന്‍ കുഴഞ്ഞ് വീണു മരിച്ചു. തമിഴ്‌നാട്ടിലെ തിരുവണ്ണാമലൈയില്‍ ബാലസുബ്രമണ്യാര്‍ തിയേറ്ററില്‍ വച്ചാണ് സംഭവം. സിനിമ കാണുന്നതിനിടെ നെഞ്ചുവേദനയെ തുടര്‍ന്നാണെന്ന് മരിച്ചതെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു.

തിരുവണ്ണാമലയിലെ ആശ്രമ നിവാസിയായ ഇയാള്‍ ആന്ധ്ര പ്രദേശ് സ്വദേശിയാണ്. മരിച്ച വ്യക്തിയെ കുറിച്ച് ഇതുവരെ പൂര്‍ണമായ വിവരം കിട്ടിയില്ലെന്ന് പോലീസ് പറയുന്നു.

conjuring-2

ജൂണ്‍ 10ന് റിലീസ് ചെയ്ത് കോണ്‍ജറിങ് മികച്ച പ്രതികരണങ്ങളോടെ തിയേറ്ററുകളില്‍ മുന്നേറുകയാണ്. കഴിഞ്ഞ ദിവസം ബോളിവുഡില്‍ പുറത്തിറങ്ങിയ തീന്‍, ലഫ്‌സോന്‍ കി കഹാനി എന്നീ ചിത്രങ്ങളുടെ ബോക്‌സ് ഓഫീസ് കളക്ഷനെ കടത്തിവെട്ടിയാണ് കോണ്‍ജറിംഗിന്റെ മുന്നേറ്റം.

മുന്പ് ഹോളിവുഡ് ചിത്രം ജംഗിള്‍ ബുക്കിനും ഇന്ത്യന്‍ തിയേറ്ററുകളില്‍ വമ്പന്‍ സ്വീകരണമായിരുന്നു. 2013ലാണ് കോണ്‍ജറിങിന്റെ ആദ്യ ഭാഗം പുറത്തിറങ്ങിയത്. ജയിംസ് വാനാണ് ചിത്രം സംവിധാനം ചെയ്തത്. ചിത്രത്തിനും മികച്ച സ്വീകരണമായിരുന്നു.

English summary
Man dies in cinema hall.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam