»   » ഹോളിവുഡ് എന്നു വച്ചാല്‍ എന്താണ്; ട്രംപിനെതിരെ ആഞ്ഞടിച്ച് പ്രശസ്ത നടി

ഹോളിവുഡ് എന്നു വച്ചാല്‍ എന്താണ്; ട്രംപിനെതിരെ ആഞ്ഞടിച്ച് പ്രശസ്ത നടി

Posted By: Pratheeksha
Subscribe to Filmibeat Malayalam

ഡൊണാള്‍ഡ് ട്രംപിനെ വിമര്‍ശിച്ച് വിഖ്യാത ഹോളിവുഡ് നടിയും ഗായികയുമായ മെറില്‍ സ്ട്രീപ്. ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാരവേദിയിലാണ് മെറില്‍ ട്രംപിനെതിരെ ആഞ്ഞടിച്ചത്.

രാജ്യത്തെ കുടിയേറ്റക്കാര്‍ക്കെതിരെ ട്രംപ് സ്വീകരിച്ച നിലപാടുകളും അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ് സമയത്ത് ഭിന്നശേഷിയുള്ള ഒരു മാധ്യമപ്രവര്‍ത്തകനെ പരിഹസിച്ചതുമാണ് നടി ട്രംപിനെ വിമര്‍ശിക്കാന്‍ കാരണം..

ലൈഫ് അച്ചീവ് മെന്റ് പുരസ്‌കാരം

ഗോള്‍ഡന്‍ ഗ്ലോബില്‍ ലൈഫ് അച്ചീവ്‌മെ്ന്റ് പുരസ്‌കാരം ഏറ്റുവാങ്ങിക്കൊണ്ടു നടത്തിയ പ്രസംഗത്തിലാണ് മെറില്‍ ട്രംപിനെ വിമര്‍ശിച്ചത്.

ഹോളിവുഡ് എന്താണ്

മറ്റു സ്ഥലങ്ങളില്‍ നിന്നുള്ള ഒരു കൂട്ടം ആളുകളുടെ കൂട്ടമാണ് ഹോളിവുഡെന്നാണ് മെറില്‍ പറയുന്നത്. പല താരങ്ങളും പല സ്ഥലങ്ങളില്‍ ജനിച്ചു വളര്‍ന്നവരാണ്.

ന്യൂജഴ്‌സിയിലാണ് വളര്‍ന്ന്

താന്‍ ന്യൂജഴ്‌സിയിലാണ് ജനിച്ചതും വളര്‍ന്നതും. വയോല സൗത്ത് കരോലിനയിലും. അങ്ങനെ ഒട്ടേറെ താരങ്ങളുടെ കൂട്ടമാണ് ഹോളിവുഡിലുളളത്. മറ്റു സ്ഥലങ്ങളില്‍ നിന്നുള്ളവരെ നമ്മള്‍ ചവിട്ടിപ്പുറത്താക്കിയാല്‍ പിന്നെ ഹോളിവുഡ് എന്നതുണ്ടാവില്ലെന്നു നടി പറയുന്നു.

തിരിച്ചടിക്കാനാവാത്ത മാധ്യമപ്രവര്‍ത്തകനെ പരിഹസിച്ചത്

ഏറ്റവും ബഹുമാന്യമായ ഇരിപ്പിടത്തില്‍ ഇരിക്കേണ്ട ഒരാള്‍ ഒരു അധികാരവുമില്ലാത്ത, തിരിച്ചടിക്കാന്‍ കെല്‍പ്പില്ലാത്ത ഭിന്നശേഷിയുളള ഒരു റിപ്പോര്‍ട്ടറെ പരിഹസിച്ചത് ഹൃദയഭേദകമായ കാഴ്ച്ചയായിരുന്നു. ശക്തര്‍ അവരുടെ കരുത്ത് മറ്റുള്ളവര്‍ക്കെതിരെ ഉപയോഗിക്കുമ്പോള്‍ നമ്മളെല്ലാവരും പരാജയപ്പെടുകയാണെന്നും മെറില്‍ പറയുന്നു.

English summary
Meryl Streep criticises Donald Trump at Golden Globes: 'Disrespect invites disrespect'

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam