»   »  അമ്മയായി അഭിനയിച്ചു!! 17ാം വയസ്സിൽ ഹോട്ടൽവെച്ച്, നടിക്ക് നേരെ പീഡനാരോപണവുമായി യുവനടൻ

അമ്മയായി അഭിനയിച്ചു!! 17ാം വയസ്സിൽ ഹോട്ടൽവെച്ച്, നടിക്ക് നേരെ പീഡനാരോപണവുമായി യുവനടൻ

By Ankitha
Subscribe to Filmibeat Malayalam
For Quick Alerts
ALLOW NOTIFICATIONS
For Daily Alerts

  സിനിമ ലോകം എല്ലവരുടേയും സ്വപാനമാണ്. ചലച്ചിത്ര മേഖലയിൽ തിളങ്ങണമെന്ന ആൺ പെൺ ഭേദമില്ലാതെ എല്ലാവരും ആഗ്രഹിക്കുന്ന ഒന്നാണ്. ഇതിനായി സകല വാതിലുകളിലും മുട്ടാറുണ്ട്. എന്നാൽ ചിലർ ഇവരുടെ അഭിനയ മോഹത്തെ മുതലെടുക്കും. സിനിമയിലെ നല്ല ഭാവിയ്ക്ക് വേണ്ടി പലരുടേയും മുന്നിൽ കണ്ണടയ്ക്കുന്നു.

  സിനിമ മേഖയിലെ ലൈംഗികാതിക്രമണങ്ങൾക്ക് ഇരയാകുന്ന കേവലം സ്ത്രീകൾ മാത്രമല്ല. പുരുഷന്മാരും ഇതിന് ഇരയാകാറുണ്ട്. വളരെ വൈകിയാണ് സ്ത്രീകൾ തങ്ങൾ നേരിടുന്ന ദുരനുഭവങ്ങൾ ലോകത്തിനു മുന്നിൽ തുറന്നു കാട്ടിയത്. എന്നാൽ സ്ത്രീകൾക്ക് പിന്നാലെ പുരുഷന്മാരും തങ്ങൾ നേരിടേണ്ടുന്ന ലൈംഗികാതിക്രമങ്ങളെ കുറിച്ച് തുറന്നു പറയുകയാണ്. ഇപ്പോഴിത വീണ്ടും ചെറുപ്പത്തിൽ നേരിട്ട ഒരു ലൈംഗികാതിക്രമത്തെ കുറിച്ചുള്ള വെളിപ്പെടുത്തലുമായി സംഗീത‍്ജനും യുവനടനുമായ ജിമ്മി ബെന്നറ്റ് രംഗത്തെത്തിയിട്ടുണ്ട്.

  പീഡിപ്പിച്ചത് പ്രമുഖ നടി

  തനിയ്ക്ക് പതിനോഴ് വയസ്സുളളപ്പോഴാണ് ഇറ്റാലിയൻ നടി ഏഷ്യ അർജെന്റോസ് തന്നെ ലൈംഗികമായി പീഡിപ്പിച്ചതെന്ന് ജിമ്മി ബെന്നറ്റ് പറഞ്ഞു. 2004 ൽ ദ ഹാർട്ട് ഈസ് ഡിസൈറ്റ്ഫുൾ എബൗവ് ഓള്‍ തിങ്സ് എന്ന ചിത്രത്തിൽ ഇവർ രണ്ടാളും ഒരുമിച്ച് അഭിനയിച്ചിരുന്നു. ഇതിൽ ജിമ്മിന്റെ അമ്മ വേഷത്തിലായിരുന്നു അര്‍ജെന്റോ പ്രത്യക്ഷപ്പെട്ടത്.

  കാലിഫോർണിയയിലെ ഹോട്ടൽ മുറി

  2013 ൽ കാലിഫോർണിയയിലെ ഹോട്ടൽ മുറിയിൽവെച്ചായിരുന്നു അർജന്റോ തന്നെ ലൈഗികമായി ഉപദ്രവിച്ചതെന്ന് ജിമ്മി പറഞഞു. കൂടാതെ ഇതിനെ തുടർന്ന് നടിയ്ക്കെതിരെ പരാതി നൽകുകയും ചെയ്തിരുന്നു. അർജെന്റോ തന്നെ ലൈംഗികമായി ഉപദ്രവിച്ചു എന്നായിരുന്നു യുവനടൻ അന്ന് നൽകിയ പരാതി. അതേസമയം കാൽഫോർണിയയിലെ സ്ത്രീക്കും പുരുഷനും 18 വയസ്സിനു ശേഷം ലൈംഗികബന്ധത്തിൽ ഏർപ്പെടുന്നത് നിയമപരമായി കുറ്റകരമല്ല.

  രൂപ തന്ന് ഒതുക്കി

  ജിമ്മി ബെന്നറ്റ് പരാതി നൽകിയതിനെ തുടർന്ന് നടി 3800000 ഡോളർ നൽകി കേസ് ഒത്തു തീർപ്പാക്കിയെന്ന് റിപ്പോർട്ടുകൾ പ്രചരിച്ചിരുന്നു. എന്നാൽ ബെന്നറ്റിന്റെ ഈ ആരോപണത്തിനെതിരെ അർജെന്റോ രംഗത്തെത്തിയിരുന്നു. ബെന്നറ്റിനെ താൻ മകനെ പോലെയാണ് കാണുന്നതെന്നും തനിയ്ക്കെതിരെ ഉന്നയിച്ചിരിക്കുന്ന ആരോപണം വ്യാജമാണെന്നും നടി പറയുന്നുണ്ട്. എന്നാൽ ഹോളിവിഡ് നിർമ്മാതാവ് ഹാർവി വെയിൻസ്റ്റീനെതിരെ പരാതി നൽകിയതു ശേഷമാണ് തനിക്കെതിരെ ആരോപണം ഉന്നയിക്കുന്നതെന്നും നടി പറഞ്ഞു.

  21ാം വയസ്സിൽ പീഡനം

  21ാംവയസ്സിൽ ഹോളിവുഡ് നിർമ്മാതാവ് ഹാർവി വെയിൻസ്റ്റീൻ തന്നെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന് അർജെന്റോ പരാതി നൽകിയിരുന്നു. അര്‍ജെന്റോയ്ക്ക് പുറമേ മൂന്ന് സ്ത്രീകളും ഹാര്‍വി വെയ്ന്‍സ്റ്റീനിനെതിരേ ലൈംഗികാരോപണവുമായി രംഗത്ത് വന്നിരുന്നു. അര്‍ജെന്റോ ഹാർവിയ്ക്കെതിരെ ആരോപണം ഉന്നയിച്ച് ഒരു മാസത്തിനു ശേഷമാണ് ബെന്നറ്റ് അര്‍ജെന്റോവിനെതിരേ കേസ് കൊടുത്തത്. അതുകൊണ്ട് തന്നെ ഇതൊരു കെട്ടിച്ചമച്ച കേസാകുമെന്ന് നിരവധി പേർ അഭിപ്രായപ്പെടുന്നുണ്ട്

  English summary
  #MeToo activist Asia Argento reportedly paid off young actor who accused her of sexual assault

  വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

  X
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Filmibeat sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Filmibeat website. However, you can change your cookie settings at any time. Learn more