»   »  ഹോളിവുഡിലെ അമിത സെക്‌സിസത്തെ കുറിച്ച് നടിയുടെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല്‍ !

ഹോളിവുഡിലെ അമിത സെക്‌സിസത്തെ കുറിച്ച് നടിയുടെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല്‍ !

Posted By: Pratheeksha
Subscribe to Filmibeat Malayalam

ഹോളിവുഡ് സിനിമ എന്നതിലപ്പുറം അതിലെ അണിയറസംഭവങ്ങളെ കുറിച്ചൊന്നും പുറംലോകം പലപ്പോഴും അറിയാറില്ല. ഹോളിവുഡിലെ അമിത സെക്‌സിസത്തെ കുറിച്ചും പുരുഷ മേല്‍ക്കോയ്മയെ കുറിച്ചും പ്രശസ്ത മാഗസിനു നല്‍കിയ അഭിമുഖത്തില്‍ വെളിപ്പെടുത്തിയിരിക്കുകയാണ് ഹോളിവുഡ് നടി മിലേന മാര്‍ക്കോവ്ന എന്നറിയപ്പെടുന്ന മില കൂനിസ്.

പ്രശസ്ത മാഗസിനു നല്‍കിയ അഭിമുഖത്തിലാണ് നടി ഇക്കാര്യം തുറന്നു പറഞ്ഞത്. ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി മാഗസിന്‍ കവറില്‍ നഗ്നയായി പോസു ചെയ്യാന്‍ വിസമ്മതിച്ചതിന് നിര്‍മ്മാതാവില്‍ നിന്നണ്ടായ പ്രതികരണമുള്‍പ്പെടെയുള്ള കാര്യങ്ങള്‍ വെളിപ്പെടുത്തിയിരിക്കുകയാണ് നടി.

മില കുനിസ്

ഓസ്‌കാര്‍ അവാര്‍ഡ് ചിത്രം ബ്ലാക്ക് സ്വാന്‍, ഫൊര്‍ഗെറ്റിങ് സാറ മാര്‍ഷല്‍, ദ ബുക്ക് ഓഫ് എലി, മാക്‌സ് പെയ്‌നെ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയയായ അമേരിക്കന്‍ നടിയാണ് മില കൂനിസ്. അഭിനയ മികവിനെ മുന്‍നിര്‍ത്തി ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാരമുള്‍പ്പെടെ ഒട്ടേറെ പുരസ്‌കാരങ്ങള്‍ മില കൂനിസിനു ലഭിച്ചിട്ടുണ്ട്. ഹോളിവുഡിലെ അമിത സെ്ക്‌സിസത്തെ കുറിച്ചും തനിക്കുണ്ടായ അനുഭവത്തെ കുറിച്ചും തുറന്നു പറയുകയാണ് മില.

തനിക്കുണ്ടായ അനുഭവം

പ്രശസ്തമായ എ പ്ലസ് മാഗസിനില്‍ ആണ് തനിക്കുണ്ടായ അനുഭവം 33 കാരിയായ നടി പങ്കു വച്ചത്. താന്‍ അഭിനയിച്ച ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി ചിത്രത്തിന്റ നിര്‍മ്മാതാവ് അര്‍ദ്ധ നഗ്നയായി ഒരു മാഗസിന്റെ കവര്‍ ചിത്രമാവാന്‍ തന്നെ നിര്‍ബന്ധിക്കുകയായിരുന്നു.വിസമ്മതിച്ചപ്പോള്‍ തനിക്കിനി ഹോളിവുഡില്‍ അവസരം തരില്ലെന്നു ഭീഷണിപ്പെടുത്തുകയായിരുന്നെന്നും നടി പറയുന്നു. നിര്‍മ്മാതാവിന്റെ പേരു വെളിപ്പെടുത്താതെയാണ് നടി ഇക്കാര്യം വ്യക്തമാക്കിയത്.

ഇനിയും ഹോളിവുഡില്‍ തുടരും

നിര്‍മ്മാതാവുമൊത്തുള്ള തന്റെ അനുഭവം പങ്കുവച്ച മില താനൊരു ഭീഷണിക്കും വഴങ്ങില്ലെന്നും ഇനിയും ഇനിയും ഹോളിവുഡില്‍ തുടരുമെന്നുമാണ് ഉറച്ച ശബ്ദത്തോടെ വ്യക്തമാക്കിയത്.

പുരുഷമേല്‍ക്കോയ്മ സഹിക്കാന്‍ പറ്റുന്നതിലുമധികം

സെകിസത്തിനു പുറമേ പുരുഷമേല്‍ക്കോയ്മയാണ് ഹോളിവുഡ് നേരിടുന്ന മറ്റൊരു ഭീഷണി . എത്ര നല്ല നടിയായാലും നടന്മാര്‍ക്കു നല്‍കുന്നതിന്റെ പകുതി പോലും പ്രതിഫലം ഹോളിവുഡ് നടിമാര്‍ക്ക് ലഭിക്കുന്നില്ലെന്നാണ് മില പറയുന്നത് .ടെക്നിക്കല്‍ രംഗത്തു പ്രവര്‍ത്തിക്കുന്നവരായാലും അവര്‍ക്കു വളരെ കുറഞ്ഞ പ്രതിഫലമാണ് ലഭിക്കുന്നത്.

ഒട്ടേറെ തവണ ആക്ഷേപിക്കപ്പെട്ടിട്ടുണ്ട്

തന്റെ ഇത്രയും കാലത്തെ അഭിനയ ജീവിതത്തില്‍ തനിക്ക് പലരില്‍ നിന്നും ഇത്തരത്തിലുളള അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നും നടി പറയുന്നു.ഒട്ടേറെ ടിവി ഷോകളിലൂടെയും മില പ്രേക്ഷകര്‍ക്ക് പരിചിതയാണ്.

English summary
The Hollywood actress is calling out the American entertainment industry in a candid open letter published Wednesday.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam