സ്ത്രീകളുടെ പ്രചോദനമാണ് തന്റെ വിജയമെന്ന് പ്രശസ്ത ഹോളിവുഡ് സംവിധായകന്‍!!!
തന്റെ 'ജോയി' എന്ന സിനിമ നിര്‍മ്മിക്കുന്നതിനൊക്കെ പ്രചോദനം അമ്മയാണെന്നാണ് താരം വ്യക്തമാക്കിയിരിക്കുന്നത്
അമ്മമാര്‍ എല്ലാവര്‍ക്കും പ്രചോദനം തന്നെയാവാറുണ്ട്. ആരെയും പെട്ടെന്ന് സ്വാധീനിക്കാന്‍ കഴിയുന്ന വ്യക്തിത്വങ്ങള്‍ അമ്മമാരാണ്. അത് തന്റെ ജീവിതത്തിലുടെ കാണിച്ചു തന്നിരിക്കുകയാണ് അമേരിക്കന്‍ സംവിധായകനും നിര്‍മ്മാതാവും തിരക്കഥകൃത്തുമൊക്കെയായ ഡേവിഡ് ഓ റസല്‍.
തന്റെ 'ജോയി' എന്ന സിനിമ നിര്‍മ്മിക്കുന്നതിനൊക്കെ പ്രചോദനം അമ്മയാണെന്നാണ് താരം വ്യക്തമാക്കിയിരിക്കുന്നത്. മാത്രമല്ല സ്ത്രീകള്‍ക്ക് ശക്തമായ മുഖങ്ങളുണ്ടെന്നാണ് റസല്‍ പറയുന്നത്.

തന്റെ എല്ലാ സിനിമകളുടെയും പ്രചോദനം സ്ത്രീകളാണെന്നാണ് താരം പറയുന്നത്്. 2015 ല്‍ പുറത്തിറങ്ങിയ 'ജോയ്' എന്ന സിനിമ അമ്മയുടെ പ്രചോദനം ഉള്‍ക്കൊണ്ടുകൊണ്ട് തയ്യാറാക്കിയതാണെന്നാണ് താരം പറയുന്നത്.
സിനിമയെക്കുറിച്ചാണ് സംവിധായകന്‍ കൂടുതലും സംസാരിച്ചത്. താന്‍ ആ സിനിമയെടുക്കാന്‍ നേരം സപ്പോര്‍ട്ടിനായി ഒരു കുടുംബം ഒപ്പമുണ്ടായിരുന്നെന്നും താരം പറയുന്നു.


Click it and Unblock the Notifications











