»   » കര്‍ദാഷിയാന്റെ നഗ്നപ്രതിമകാണാന്‍ ജനത്തിരക്ക്

കര്‍ദാഷിയാന്റെ നഗ്നപ്രതിമകാണാന്‍ ജനത്തിരക്ക്

Posted By:
Subscribe to Filmibeat Malayalam

ശരീരസൗന്ദര്യത്തിന്റെ പേരിലും അത് പ്രദര്‍ശിപ്പിക്കുന്നതിന്റെ പേരിലും ഏറെ പ്രശസ്തയാണ് ഹോളിവുഡ് താരം കിം കര്‍ദാഷിയാന്‍. കര്‍ദാഷിയാന് ലോകമൊട്ടുക്കും ആരാധകരുണ്ട്. ആരെയും മയക്കുന്ന ശരീരസൗന്ദര്യം തന്നെയാണ് ഇതിന്റെ രഹസ്യം. സ്വയം പ്രദര്‍ശനസ്വഭാവം അല്‍പം കൂടുതലുള്ളതുകൊണ്ടുതന്നെ കര്‍ദാഷിയാന്‍ എപ്പോഴും വാര്‍ത്തകളില്‍ സജീവമാണ്.

കര്‍ദാഷിയാന്റെ പ്രണയവും വിവാഹവും സെക്‌സ്‌ടേപ്പുമെല്ലാം വമ്പന്‍ വാര്‍ത്തകളായിരുന്നു. ഇപ്പോഴിതാ ഗര്‍ഭിണിയായ കര്‍ദാഷിയാനാണ് എവിടെയും. മാഗസിനായി മാഗസിനുകളിലും ടാബ്ലോയ്ഡുകളുമെല്ലാം ഗര്‍ഭിണിയായ കര്‍ദാഷിയാന്റെ സൗന്ദര്യം പകര്‍ത്തുന്ന, പ്രസിദ്ധീകരിക്കുന്ന തിരക്കിലാണ്.

Statue of pregnant Kim Kardashian

ഗര്‍ഭകാലത്ത് ഇത്രയധികം വാര്‍ത്താപ്രാധാന്യം ലഭിച്ച മറ്റൊരു താരമുണ്ടോയെന്നുതന്നെ സംശയമാണ്. ഇപ്പോഴിതാ ലോസ് ആഞ്ജലസിലെ ലാബ് ആര്‍ട്ട് ഗാലറിയില്‍ ഗര്‍ഭിണിയായ കര്‍ദാഷിയാന്റെ പൂര്‍ണകായ നഗ്നപ്രതിമ സ്ഥാപിച്ചതും വലിയ വാര്‍ത്തയായിരിക്കുകയാണ്. ഡാനിയേല്‍ എഡ്വേര്‍ഡ് എന്ന ശില്‍പിയാണ് കര്‍ദാഷിയാന്റെ നഗ്നപ്രതിമ നിര്‍മ്മിച്ചിരിക്കുന്നത്.

കുറച്ച് ദിവസം മുമ്പ് ശില്‍പം അനാച്ഛാദനം ചെയ്യപ്പെടുകയും ചെയ്തു. കര്‍ദാഷിയാന്റെ അതേ ഉയരത്തിലും വണ്ണത്തിലുമാണ് പ്രതിമ നിര്‍മ്മിച്ചിരിക്കുന്നത്. ഇപ്പോള്‍ ഗ്യാലറിയില്‍ കര്‍ദാഷിയാനെക്കാണാന്‍ തിരക്കോടുതിരക്കാണ്. ഗര്‍ഭിണിയായ കര്‍ദാഷിയാന്‍ പ്രതിമ കൈകളില്ലാത്ത രീതിയിലാണ് നിര്‍മ്മിച്ചിരിക്കുന്നത്. വയറിലേയ്ക്കും സ്തനങ്ങളിലേയ്ക്കും ശ്രദ്ധപോകാന്‍ വേണ്ടിയാണേ്രത ശില്‍പി പ്രതിമയ്ക്ക് കൈവെയ്ക്കാതിരുന്നത്.

ഇതിന് മുമ്പ് ഗര്‍ഭകാലത്ത് നഗ്നയായി ഫോട്ടോയ്ക്ക് പോസ് ചെയ്ത ബ്രിട്‌നി സ്പിയേഴ്‌സിന്റെയും മുലയൂട്ടല്‍ ചിത്രങ്ങള്‍ പുറത്തുവിട്ട ആഞ്ജലീന ജോളിയുടെയും പ്രതിമകള്‍ നിര്‍മ്മിച്ച ശില്‍പിയാണ് ഡാനിയേല്‍ ഏഡ്വേര്‍ഡ്.

English summary
Daniel Edwards’ 'L.A. Fertility' statue of the nude pregnant Kim Kardashian was unveiled at LAB ART Gallery in Los Angeles on Wednesday.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam