»   » അടുത്ത ജെയിംസ് ബോണ്ട് ചിത്രം 3വര്‍ഷത്തിനുള്ളില്‍

അടുത്ത ജെയിംസ് ബോണ്ട് ചിത്രം 3വര്‍ഷത്തിനുള്ളില്‍

Posted By:
Subscribe to Filmibeat Malayalam

ലോസ്ആഞ്ചലസ്: ജെയിസ് ബോണ്ട് ആരാധകര്‍ക്ക് സന്തോഷവാര്‍ത്ത, അടുത്ത ജെയിംസ് ബോണ്ട് പടം മൂന്നുവര്‍ഷത്തിനുള്ളിലുണ്ടാകുമെന്ന് റിപ്പോര്‍ട്ട്. എംജിഎം സ്റ്റുഡിയോ ആണ് ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് പുറത്തിവിട്ടിരിക്കുന്നത്. പെട്ടെന്നുതന്നെ ചിത്രത്തിന്റെ കാര്യങ്ങള്‍ തീരുമാനമാകുമെന്നും പുതിയ സംവിധായകനായിരിക്കും ചിത്രത്തിന് പിന്നിലെന്നുമാണ് സ്റ്റുഡിയോ അധികൃതര്‍ പറയുന്നത്.

ജെയിംസ് ബോണ്ട് പരമ്പരയിലെ ഇരുപത്തിനാലാമത്തെ ചിത്രത്തിനായുള്ള തിരക്കഥാരചന പുരോഗതിയിലാണ്. തിരക്കഥ പൂര്‍ത്തിയായിക്കഴിഞ്ഞാല്‍ പുതിയ സംവിധായകനുമായി കരാര്‍ ഒപ്പുവെയ്ക്കും. സംവിധായകനെ ഉടന്‍ തീരുമാനിക്കാനാകുമെന്നാണ് പ്രതീക്ഷ- എംജിഎം മേധാവിയും ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുമായ േ്രഗ ബാര്‍ബര്‍ അറിയിച്ചു.

James Bond

ചിത്രത്തെക്കുറിച്ചുള്ള കൂടുതല്‍ വിശദാംശങ്ങളൊന്നും സ്റ്റുഡിയോ പുറത്തുവിട്ടിട്ടില്ല. എങ്കിലും ഡാനിയേല്‍ ക്രെയ്ഗ് ചിത്രത്തിലുണ്ടാകുമെന്നകാര്യം ഉറപ്പാണ്, ഈ പരമ്പരയിലെ അടുത്ത രണ്ട് ചിത്രങ്ങള്‍ക്കുകൂടിയുള്ള കാറില്‍ ക്രെയ്ഗ് ഒപ്പുവച്ചിട്ടുണ്ട്.

2012ല്‍ പുറത്തിറങ്ങിയ ഈ പരമ്പരയിലെ ഏറ്റവും ഒടുവിലത്തെ ചിത്രം സ്‌കൈ ഫാള്‍ 1.1 ബില്യണ്‍ ഡോളറാണ് വാരിക്കൂട്ടിയത്. വളരെ നല്ല റിപ്പോര്‍ട്ടുകളാണ് ചിത്രത്തിനെക്കുറിച്ച് പുറത്തുവന്നത്.

സാം മെന്‍ഡിസ് സംവിധാനം ചെയ്ത ചിത്രത്തിന് തിരക്കഥ തയ്യാറാക്കിയത് ജോണ്‍ ലോഗന്‍, നീല്‍ പര്‍വിസ്, റോബര്‍ട്ട് വേഡ് എന്നിവര്‍ ചേര്‍ന്നായിരുന്നു. ആദ്യ ജെയിംസ് ബോണ്ട് ചിത്രമായ ഡോ.നോ പുറത്തിറക്കിയതിന്റെ അമ്പതാമത്തെ വാര്‍ഷികത്തിനാണ് സ്‌കൈഫാള്‍ പുറത്തിറക്കിയത്.

English summary
Movie studio MGM said on Tuesday it expects to release the next James Bond movie within three years.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam