»   »  അതെ ഞാന്‍ ഗര്‍ഭിണിയാണ്, കുഞ്ഞിന്റെ അച്ഛന്‍ ഷാഹിദ് അഫ്രീദിയെന്ന് ബോളിവുഡ് നടി

അതെ ഞാന്‍ ഗര്‍ഭിണിയാണ്, കുഞ്ഞിന്റെ അച്ഛന്‍ ഷാഹിദ് അഫ്രീദിയെന്ന് ബോളിവുഡ് നടി

By: Rohini
Subscribe to Filmibeat Malayalam

വീണ്ടുമൊരു ട്വിറ്റര്‍ ബോംബ് പൊട്ടിയിരിയ്ക്കുകയാണ് ബോളിവുഡില്‍. താന്‍ ഗര്‍ഭിണിയാണെന്ന് പ്രമുഖ ബോളിവുഡ് നടി ട്വിറ്ററിലൂടെ അറിയിച്ചു. ദ ലാസ്റ്റ് എംപറര്‍ എന്ന 4ഡി ചിത്രത്തിലൂടെ ശ്രദ്ധേയായ അര്‍ഷി ഖാനാണ് ട്വിറ്ററിലൂടെ താന്‍ ഗര്‍ഭിണിയാണെന്ന് അറിയിച്ചത്.

'ചോദ്യം ചോദിയ്ക്കുന്ന എല്ലാവര്‍ക്കുമായി; അതെ ഞാന്‍ ഗര്‍ഭിണിയാണ്. ഭോപാലില്‍ ഞാന്‍ കുഞ്ഞിന് ജന്മം നല്‍കും. ഇനി അധികം ചോദ്യങ്ങളൊന്നും വേണ്ട. ഇതെന്റെ വ്യക്തിപരമായ കാര്യമാണ്' എന്നായിരുന്നു അര്‍ഷിയുടെ ഒരു ട്വീറ്റ്.

 arshi-khan-shahid-afridi

മറ്റൊരു ട്വീറ്റില്‍ അത് ഷാഹിദ് അഫ്രീദ് ആണെന്ന സൂചനയും അര്‍ഷി നല്‍കുന്നു. നേരത്തെ ഷാഹിദ് അഫ്രീദുമായി കിടപ്പറ പങ്കിട്ടു എന്ന നടിയുടെ വെളിപ്പെടുത്തല്‍ വിവാദമായിരുന്നു. ദുബായില്‍ ഒരു ഹോട്ടലില്‍ വച്ച് ലൈംഗികമായി ബന്ധപ്പെട്ടു എന്നാണ് അന്ന് താരം പറഞ്ഞത്. ഇരുവരും നേരത്തെ പ്രണയത്തിലാണെന്ന ഗോസിപ്പുകള്‍ ഉണ്ടിയിരുന്നു. വിവാഹിതനും നാല് കുട്ടികളുടെ പിതാവുമാണ് ഷാഹിദ് അഫ്രീദി.

മൂന്ന് മാസം ഗര്‍ഭിണിയാണ് താനെന്നും അഫ്രീദിയുടെ കുഞ്ഞാണ് വയറ്റില്‍ വളരുന്നത് എന്നറിഞ്ഞാല്‍ ഏറെ സന്തോഷിയ്ക്കുന്നത് അമ്മയായിരിക്കുമെന്നും അര്‍ഷി പറയുന്നു. ഇന്ത്യാ - പാകിസ്ഥാന്‍ ബന്ധത്തെ പറ്റി അഫ്രീദി മാധ്യമങ്ങളോട് പറഞ്ഞത് താനുമായുള്ള ബന്ധത്തെപറ്റിയാണെന്നും നടി പറഞ്ഞു.

അതേ സമയം എന്തും വിവാദമാക്കി പ്രശസ്തി നേടാനുള്ള അര്‍ഷിയുടെ അടവാണ് ഇതെന്നും ചിലര്‍ പറയുന്നു. വിവാദ ആള്‍ദൈവമായ രാധേമായ്ക്ക് പെണ്‍വാണിഭവുമുണ്ടെന്ന് നേരത്തെ അര്‍ഷി ഖാന്‍ ആരോപിച്ചിരുന്നു.

English summary
OMG! Model Arshi Khan Claim She is Pregnant with Shahid Afridi's Baby
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam