»   » ഓംപുരിയ്ക്ക് ആദരമർപ്പിച്ച് ഓസ്കാർ വേദി!!ലോകസിനിമയെ നയിച്ചവരുടെ പട്ടികയിൽ ഇന്ത്യയുടെ അഭിമാനവും,വീഡിയോ

ഓംപുരിയ്ക്ക് ആദരമർപ്പിച്ച് ഓസ്കാർ വേദി!!ലോകസിനിമയെ നയിച്ചവരുടെ പട്ടികയിൽ ഇന്ത്യയുടെ അഭിമാനവും,വീഡിയോ

Posted By: Deepa
Subscribe to Filmibeat Malayalam

ലോസ്ആഞ്ചലസ്: ലോകത്തിന് മുന്നില്‍ ഇന്ത്യന്‍ സിനിമയുടെ പേര് മഹത്തരമാക്കിയ കലാകാരന് ഓസ്‌കാര്‍ വേദിയിലും ആദരം. അഭിനയ പ്രതിഭ ഓംപുരിയെ ആദരിയ്ക്കാന്‍ ലോകസിനിമയിലെ പ്രഗത്ഭരല്ലാം ഒന്നിച്ചെത്തി.

ജനുവരിയില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് അന്തരിച്ച ഓംപുരിയെ ഗ്രാമി അവാര്‍ഡ് ജേതാവ് സാറ ബെരെയ്‌ല്ലെസാണ് ആദരിച്ചത്. ജോണി മിച്ചലിന്റെ ബോത് സൈഡ്‌സ് നൗ എന്ന ഗാനമാണ് സാറ പാടിയത്.

 om-puri

നടി ജെന്നിഫര്‍ അനിസ്റ്റണ്‍ ആദരവാചകം ചൊല്ലി. കാരിഫിഷര്‍, മിഷേല്‍ സിമിനോ, എന്നിവര്‍ക്കൊപ്പമാണ് ഈസ്റ്റ് ഈസ് ഈസ്റ്റ്, ഗാന്ധി, സിറ്റി ഓഫ് ജോയ്, ദി ഗോസ്റ്റ് ആന്‌റ് ദി ഡാര്‍ക്‌നെസ് എന്നീ ചിത്രങ്ങളില്‍ ഓംപുരി അഭിനയിച്ചിട്ടുള്ളത്.

റിച്ചാര്‍ഡ് അഡിന്‍ബറോയുടെ ഗാന്ധി എന്ന ചിത്രത്തിലെ അഭിനയം ഓംപുരിയ്ക്ക് ഏറെ നിരൂപക പ്രശംസ നേടിക്കൊടുത്തതാണ്.

English summary
veteran Indian actor Ompuri remembered in Oscar venue

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam