ഒസാമയെ കുടുക്കിയത് ചാരസുന്ദരി

കത്രിന്‍ ബിജെലോ സംവിധാനം ചെയ്യുന്ന സീറോ ഡാര്‍ക് തേര്‍ട്ടി എന്ന ചിത്രവുമായി ബന്ധപ്പെട്ട അന്വേഷണത്തിലാണ് ഈ വിവരങ്ങള്‍ പുറത്തുവന്നതെന്ന് പത്രം പറയുന്നു. 2008ല്‍ ഓസ്‌കാര്‍ അവാര്‍ഡ് നേടിയ(ഹേര്‍ട്ട് ലോക്കര്‍) ബിജെലോയും എഴുത്തുകാരന്‍ മാര്‍ക് ബോളുമൊരുക്കുന്ന പുതിയ ചിത്രം പറയുന്നത് ഒസാമയുടെ കഥയാണ്. രണ്ടു പേര്‍ക്കും സര്‍ക്കാറിനെ ഉന്നത ഉദ്യോഗസ്ഥന്മാരുമായി സംസാരിക്കാനുള്ള അനുമതി ലഭിച്ചിരുന്നു. അവരില്‍ നിന്നു ലഭിച്ച വസ്തുതകളെ അടിസ്ഥാനമാക്കിയാണ് ഈ സ്ത്രീ കഥാപാത്രത്തിന് രൂപം നല്‍കിയിട്ടുള്ളത്.
ജെസികാ ചെസ്‌റ്റെയ്ന്‍ ആണ് വനിതാ സിഐഎ ഓഫിസറായി വേഷമിടുന്നത്. മായാ എന്നു പേരുള്ള ഈ ഉദ്യോഗസ്ഥയുടെ പ്രവര്‍ത്തനമേഖല അഫ്ഗാനിസ്താനായിരുന്നു. പിടിയ്ക്കപ്പെടുമെന്നതിനാല്‍ സെല്‍ഫോണും ഇന്റര്‍നെറ്റ് ഫോണും ഉപയോഗിക്കാന്‍ ഒസാമയ്ക്ക് സാധിക്കില്ലെന്ന തിരിച്ചറിവാണ് മായയെ അബോട്ടാബാദിലെത്തിക്കുന്നത്. രാജ്യത്തെ കൊറിയര്‍ സ്ഥാപനങ്ങളെ ട്രാക്ക് ചെയ്യാന്‍ തുടങ്ങിയ മായ അബോട്ടാബാദിലേക്കുള്ള പല കവറുകളും ഒസാമയ്ക്കായിരിക്കുമെന്ന് തിരിച്ചറിയുന്നു. എന്നാല്‍ തുടര്‍ന്നെത്തിയ സംഘം ഈ ഏജന്റിന്റെ പേര് മനപ്പൂര്‍വം മറച്ചുവെയ്ക്കുകയായിരുന്നു.


Click it and Unblock the Notifications











