»   » ഡാനിയല്‍ ഡേ ലൂയിസ് നടന്‍ ജെന്നിഫര്‍ ലോറന്‍സ് നടി

ഡാനിയല്‍ ഡേ ലൂയിസ് നടന്‍ ജെന്നിഫര്‍ ലോറന്‍സ് നടി

Posted By: Super
Subscribe to Filmibeat Malayalam

ലോസ്സ് ആഞ്ജലസ്: എണ്‍പത്തിയഞ്ചാമത് ഓസ്‌കാര്‍ പുരസ്‌കാരങ്ങളില്‍ ബെന്‍ അഫ്‌ലെക്ക് സംവിധനം ചെയ്ത ആര്‍ഗോ എന്ന ചിത്രം ഏറ്റവും നല്ല ചിത്രത്തിനുള്ള പുരസ്‌കാരം നേടി. ലൈഫ് ഓഫ് പൈയുടെ സംവിധായകന്‍ ആങ് ലീയാണ് മികച്ച സംവിധായകന്‍. സ്റ്റീവന്‍സ് സ്പീല്‍ബര്‍ഗിന്റെ ലിങ്കണ്‍ എന്ന ചിത്രത്തില്‍ അബ്രഹാം ലിങ്കണായി അഭിനയിച്ച് ഡാനിയല്‍ ഡേ ലൂയിസ് ആണ് മികച്ച നടന്‍. ഇത് മൂന്നാം തവണയാണ് ലൂയിസ് മികച്ച നടനുള്ള പുരസ്‌കാരം സ്വന്തമാക്കുന്നത്. ഇതോടെ ഇക്കാര്യത്തില്‍ റെക്കോര്‍ഡിന് ഉടമകൂടിയായിരിക്കുകയാണ് ഈ താരം.

സില്‍വര്‍ ലൈനിങ്‌സ് പ്ലേബുക്ക് എന്ന ചിത്രത്തിലെ പ്രകനത്തിന് ജെന്നിഫര്‍ ലോറന്‍സ് മികച്ച നടിയായി തിരഞ്ഞെടുക്കപ്പെട്ടു. മികച്ച ചിത്രത്തിനുള്ള നോമിനേഷന്‍ ലഭിച്ച ചിത്രങ്ങളെ പരിചയപ്പെടുത്തിയും പ്രഖ്യാപിച്ചതും അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബമയുടെ പത്‌നി മിഷേല്‍ ഒബാമയായിരുന്നു. വൈറ്റ് ഹൗസില്‍ നിന്നാണ് മിഷേല്‍ ചടങ്ങില്‍ പങ്കെടുത്തത്. പുരസ്‌കാരപ്രഖ്യാപനത്തോടൊപ്പംഗായകരായ ജെന്നിഫര്‍ ഹഡ്‌സണ്‍, ഹഗ് ജാക്മാന്‍ എന്നിവര്‍ നടത്തിയ സംഗീത വിരുന്ന് ഹൃദ്യമായ അനുഭവമായി മാറി.

ഓസ്‌കാര്‍ പുരസ്‌കാരങ്ങള്‍

അര്‍ഗോ( സംവിധായകന്‍ ബെന്‍ അഫ്‌ലെക്)

ഓസ്‌കാര്‍ പുരസ്‌കാരങ്ങള്‍

ആങ് ലീ(ലൈഫ് ഓഫ് പൈ )

ഓസ്‌കാര്‍ പുരസ്‌കാരങ്ങള്‍

ഡാനിയേല്‍ ഡേ ലൂയിസ്(ചിത്രം- ലിങ്കണ്‍)

ഓസ്‌കാര്‍ പുരസ്‌കാരങ്ങള്‍

ജന്നിഫര്‍ ലോറന്‍സ് (ചിത്രം സില്‍വര്‍ ലൈനിങ്‌സ് പ്ലേബുക്ക്)

ഓസ്‌കാര്‍ പുരസ്‌കാരങ്ങള്‍

ഓസ്ട്രിയന്‍ ചിത്രമായ അമോര്‍

ഓസ്‌കാര്‍ പുരസ്‌കാരങ്ങള്‍

ക്രിസ്റ്റഫ് വാള്‍ട്‌സ്

ഓസ്‌കാര്‍ പുരസ്‌കാരങ്ങള്‍

ആനി ഹാത്ത്‌വെ (ലെ മിസറബിള്‍)

ഓസ്‌കാര്‍ പുരസ്‌കാരങ്ങള്‍

ക്വിന്റീന്‍ ടാറന്റിനോ(ജാംഗോ അണ്‍ചെയിന്‍ഡ്)

ഓസ്‌കാര്‍ പുരസ്‌കാരങ്ങള്‍

വില്യം ഗോള്‍ഡന്‍ബര്‍ഗ്( ആര്‍ഗോ)

ഓസ്‌കാര്‍ പുരസ്‌കാരങ്ങള്‍

പേപ്പര്‍മാന്‍

ഓസ്‌കാര്‍ പുരസ്‌കാരങ്ങള്‍

ലിങ്കണ്‍

ഓസ്‌കാര്‍ പുരസ്‌കാരങ്ങള്‍

ബ്രേവ്

ഓസ്‌കാര്‍ പുരസ്‌കാരങ്ങള്‍

കര്‍ഫ്യൂ

ഓസ്‌കാര്‍ പുരസ്‌കാരങ്ങള്‍

ഇന്നസെന്റ്

ഓസ്‌കാര്‍ പുരസ്‌കാരങ്ങള്‍

ലെ മിസറബിള്‍

ഓസ്‌കാര്‍ പുരസ്‌കാരങ്ങള്‍

കാഡനക്കാരനായ മൈക്കല്‍ ഡാന്ന( ലൈഫ് ഓഫ് പൈ)

ഓസ്‌കാര്‍ പുരസ്‌കാരങ്ങള്‍

അദെലെ അഡ്കിന്‍സ്, പോള്‍ എപ്‌വര്‍ത്ത്(സ്‌കൈഫാള്‍)

ഓസ്‌കാര്‍ പുരസ്‌കാരങ്ങള്‍

ജാക്വിലിന്‍ ഡുറാന്‍

ഓസ്‌കാര്‍ പുരസ്‌കാരങ്ങള്‍

സെര്‍ച്ചിങ് ഫോര്‍ ദി ഷുഗര്‍ മാന്‍

അതേസമയം ഇന്ത്യയുടെ പ്രതീക്ഷയായിരുന്ന ഗായിക ബോംബെ ജയശ്രീയ്ക്ക് ഓസ്‌കാര്‍ നേട്ടമുണ്ടാക്കാന്‍ കഴിഞ്ഞില്ല.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam