»   » ഗാരി ഒാള്‍ഡ്മാന്‍, ഫ്രാന്‍സസ് മെക്ഡോമാന്‍റ്, ഇത്തവണത്തെ ഒാസ്കാറില്‍ തിളങ്ങിയത് ഇവരാണ്, കാണൂ!

ഗാരി ഒാള്‍ഡ്മാന്‍, ഫ്രാന്‍സസ് മെക്ഡോമാന്‍റ്, ഇത്തവണത്തെ ഒാസ്കാറില്‍ തിളങ്ങിയത് ഇവരാണ്, കാണൂ!

Written By:
Subscribe to Filmibeat Malayalam
തൊണ്ണൂറാമത് ഓസ്‌കര്‍ പുരസ്‌ക്കാരങ്ങള്‍ പ്രഖ്യാപിച്ചു | filmibeat Malayalam

ലോകമെങ്ങുമുള്ള സിനിമാ ആസ്വാദകരുടെ കാത്തിരിപ്പിന് വിരാമമിട്ട് ഇത്തവണത്തെ ഓസ്‌കാര്‍ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. 24 വിഭാഗങ്ങളിലായാണ് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചത്. മികച്ച സഹനടനുള്ള പുരസ്‌കാരമാണ് ആദ്യം പ്രഖ്യാപിച്ചത്. ത്രീ ബില്‍ബോര്‍ഡ്‌സ് ഔട്ട്‌സൈഡ് എബ്ബിങ്ങ് മിസ്സോറി എന്ന ചിത്രത്തിലെ പ്രകടനത്തിനാണ് പുരസ്‌കാരം ലഭിച്ചത്. ലോസഞ്ചൈല്‍സില്‍ പുരസ്‌കാര പ്രഖ്യാപനം നടന്നുകൊണ്ടിരിക്കുകയാണ്. ഇതുവരെ പ്രഖ്യാപിച്ച പുരസ്‌കാരങ്ങളെക്കുറിച്ച് കൂടുതലറിയാന്‍ വായിക്കൂ.

മികച്ച കേശലാങ്കാരം, മികച്ച വസ്ത്രാലങ്കാരം, ഡോക്യുമെന്ററി ഫീച്ചര്‍, മികച്ച സൗണ്ട് മിസ്സിങ്ങ്, ബെസ്റ്റ് എഡിറ്റിങ്ങ്, തുടങ്ങി 24 വിഭാഗങ്ങളിലായാണ് പുരസ്‌കാരം പ്രഖ്യാപിക്കുന്നത്. ജിമ്മി കിമ്മലാണ് പരിപാടിയുടെ അവതാരകന്‍.

ആദ്യ പുരസ്‌കാരം ലഭിച്ചത്

ത്രീ ബില്‍ബോര്‍ഡ്‌സ് ഔട്ട്‌സൈഡ് എബ്ബിങ്ങ് മിസോറി എന്ന ചിത്രത്തിലെ അവിസ്മരണീയ പ്രകടനത്തോടെ സാം റോക്കവെല്ലിനാണ് മികച്ച സഹനടനുള്ള പുരസ്‌കാരം ലഭിച്ചത്.

മേക്കപ്പ് ആന്‍ഡ് ഹെയര്‍ സ്റ്റൈലിങ്ങ്

ഡാര്‍ക്കസ്റ്റ് ഹവര്‍ എന്ന ചിത്രത്തിലൂടെ ഡേവിഡ് മലിനോവ്‌സ്‌കി, ലൂസി സിബ്ബിക് എന്നിവര്‍ക്കാണ് ഈ വിഭാഗത്തിലെ പുരസ്‌കാരം ലഭിച്ചത്.

ഹാര്‍വിക്കെതിരെ രൂക്ഷവിമര്‍ശനം

ലൈംഗിക അപവാദങ്ങളെത്തുടര്‍ന്ന് രൂക്ഷവിമര്‍ശനവും സിനിമയില്‍ നിന്ന് പുറത്താക്കലും നേരിടേണ്ടി വന്ന ഹാര്‍വി വെയിന്‍സ്റ്റെയിനെതിരെയുള്ള പ്രതിഷേധവും സ്ത്രീ മുന്നേറ്റങ്ങളിലുണ്ടായ വളര്‍ച്ചയെക്കുറിച്ചും സൂചിപ്പിച്ചാണ് പുരസ്‌കാര പ്രഖ്യാപന ചടങ്ങുകള്‍ ആരംഭിച്ചത്.

ഡോക്യുമെന്ററി വിഭാഗത്തില്‍

അഞ്ച് ഡോക്യുമെന്ററികളെ പിന്തള്ളി ഇക്കരസാണ് ഈ വിഭാഗത്തിലെ പുരസ്‌കാരം നേടിയത്. സൈക്കിള്‍ റേസില്‍ ഉപയോഗിക്കുന്ന സ്‌പേര്‍ട്‌സ് ഉത്തേജകമരുന്നിനെക്കുറിച്ച് ബ്രയന്‍ ഫോഗല്‍ തയ്യാറാക്കിയ ഡ്യോകുമെന്ററിയാണ് ഇക്കരസ്.

മികച്ച സഹനടി

ആലിസണ്‍ ജാനിക്കാണ് മികച്ച സഹനടിക്കുള്ള പുരസ്‌കാരം ലഭിച്ചത്. ഐ ടോണിയാ എന്ന ചിത്രത്തിലൂടെയാണ് താരത്തിനെ തേടി പുരസ്‌കാരമെത്തിയത്.

മൂന്ന് പുരസ്‌കാരങ്ങളുമായി ഡന്‍കിര്‍ക്ക്

ക്രിസ്റ്റഫര്‍ നോളന്‍ സംവിധാനം ചെയ്ത ഡന്‍കിര്‍ക്ക് മുന്ന് പൂരസ്‌കാരങ്ങളാണ് സ്വന്തമാക്കിയത്. മികച്ച സൗണ്ട് എഡിറ്റിങ്ങിനും സൗണ്ട് മികക്‌സിങ്ങിനും എഡിറ്റിങ്ങിനുമുള്ള പുരസ്‌കാരമാണ് ഈ ചിത്രത്തിന് ലഭിച്ചത്.

മികച്ച സംവിധായകന്‍

ദി ഷെയ്പ്പ് ഓഫ് വാട്ടറുമായെത്തിയ ഗില്ലര്‍ മോ ഡെല്‍ടോറയ്ക്കാണ് മികച്ച സംവിധായകനുള്ള പുരസ്‌കാരം ലഭിച്ചത്.

മികച്ച നടന്‍

ഏവരും ആകാംക്ഷയോടെ കാത്തിരുന്നത് മികച്ച നടനുള്ള പ്രഖ്യാപനത്തിനായിരുന്നു. അവസാന ഘട്ടത്തിലാണ് ഈ പുരസ്കാരം പ്രഖ്യാപിച്ചത്. ഡാര്‍ക്കസ്റ്റ് ഔവറിലൂടെ ഗാരി ഓള്‍ഡ്മാനാണ് മികച്ച നടനുള്ള പുരസ്‌കാരം സ്വന്തമാക്കിയത്.

മികച്ച നടി

ത്രീ ബില്‍ബോര്‍ഡ്‌സ് എന്ന ചിത്രത്തിലെ അഭിനയത്തിലൂടെ ഫ്രാന്‍സസ് മെക്‌ഡോമാന്റിനാണ് ഇത്തവണത്തെ മികച്ച നടിക്കുള്ള പുരസ്‌കാരം ലഭിച്ചത്.

മികച്ച സിനിമ

മികച്ച സംവിധായകനുള്ള പുരസ്‌കാരമടകംക നിരവധി പുരസ്‌കാരങ്ങള്‍ സ്വന്തമാക്കി ദി ഷേപ്പ് ഓഫ് വാട്ടറാണ് മികച്ച സിനിമയായി തിരഞ്ഞെടുത്തത്. ഫാന്റസി ഡ്രാമ വിഭാഗത്തിലുള്ള ചിത്രത്തിന് മികച്ച സ്വീകാര്യതയായിരുന്നു ലഭിച്ചത്.

എമ്മിയും ഓസ്‌കാറും ഒരുമിച്ച് അപേക്ഷിക്കുന്ന പതിവ് നിര്‍ത്തുന്നു, പരിഷ്‌കാരം അടുത്ത വര്‍ഷം മുതല്‍!

ഓസ്കാറിനും മുന്നോടിയായുള്ള സംഗീത പരിപാടിയിൽ തിളങ്ങി എആർ റഹ്മാൻ! കൂടെ ഏഴ് പ്രമുഖ സംഗീതജ്ഞരും

English summary
Oscar 2018 live updates

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam