twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ഓസ്കർ 2020: 11 നോമിനേഷനുകളുമായി ജോക്കര്‍! പ്രഖ്യാപനത്തിന് കാതോര്‍ത്ത് സിനിമാലോകം!

    |

    Recommended Video

    Oscar Nominations 2020: The Complete List | FilmiBeat Malayalam

    2020ലെ ഓസ്കര്‍ പുരസ്കാരത്തിനുളള നോമിനേഷനുകള്‍ പ്രഖ്യാപിച്ചു. ഹോളിവുഡ് സൈക്കോളജിക്കൽ ത്രില്ലറായ ജോക്കറിനാണ് കൂടുതല്‍ നോമിനേഷനുകള്‍ ലഭിച്ചിട്ടുള്ളത്. മികച്ച സിനിമയുള്‍പ്പടെ 11 നോമിനേഷനുകളാണ് ഈ സിനിമയ്ക്ക് ലഭിച്ചിട്ടുള്ളത്. ദി ഐറിഷ് മാൻ, വൺസ് അപ്പോൺ എ ടൈം ഇൻ ഹോളിവുഡ് , 1917 തുടങ്ങിയ ചിത്രങ്ങള്‍ക്ക് 10 നോമിനേഷനുകള്‍ ലഭിച്ചിട്ടുണ്ട്. ജോക്കറിലെ അഭിനയത്തിന് ജോക്വിൻ ഫീനിക്സിന് ഗോള്‍ഡന്‍ ഗ്ലോബ് പുരസ്കാരം ലഭിച്ചിരുന്നു. ആ നേട്ടം വീണ്ടും ആവര്‍ത്തിക്കുമോയെന്നറിയാനായി കാത്തിരിക്കുകയാണ് സിനിമാപ്രേമികള്‍.

    ഗോള്‍ഡന്‍ ഗ്ലോബില്‍ മികച്ച വിദേശഭാഷാ ചിത്രത്തിനുള്ള പുരസ്കാരം സ്വന്തമാക്കിയ പാരസൈറ്റ് മികച്ച സിനിമ, മികച്ച വിദേശഭാഷ ചിത്രം ഈ വിഭാഗങ്ങളിലെ നോമിനേഷനിലുണ്ട്. മികച്ച ചിത്രത്തിന് നോമിനേ,ന്‍ ലഭിക്കുന്ന 11ാമത്തെ വിദേശഭാഷാ ചിത്രം കൂടിയാണിത്. മികച്ച ചിത്രത്തിനുള്ള ഓസ്കറിന് പരിഗണിക്കുന്ന ആദ്യ ദക്ഷിണ കൊറിയൻ ചിത്രം കൂടിയാണിത്. ഒരു വിദേശഭാഷാ ചിത്രം ഓസ്കർ ചരിത്രത്തിൽ മികച്ച ചിത്രത്തിനുളള പുരസ്കാരം ഇതുവരെ നേടിയിട്ടില്ലെന്നതും ശ്രദ്ധേയമാണ്. ഇത്തവണ ആ ചരിത്രം തിരുത്തുമോയെന്നറിയാനായും സിനിമാലോകവും പ്രേക്ഷകരും കാത്തിരിക്കുന്നുണ്ട്.

    Jocker

    സിനിമാലോകവും പ്രേക്ഷകരും ഒരുപോലെ കൈനീട്ടി സ്വീകരിച്ച ചിത്രങ്ങളിലൊന്നായ ജോക്കര്‍ നേടുന്ന അവാര്‍ഡുകളെക്കുറിച്ചുള്ള ചര്‍ച്ചകളും സജീവമാണ്. പരിഹാസവും അപമാനവും നിറഞ്ഞ ആര്‍തര്‍ ഫ്ളൈക്ക് എന്ന കൊമേഡിയന്‍ നഗരത്തെ വിറപ്പിക്കുന്ന വില്ലനായിത്തീരുന്ന കഥയുമായാണ് ജോക്കര്‍ എത്തിയത്. റെക്കോര്‍ഡ് കലക്ഷനായിരുന്നു ഈ സൈക്കോളജിക്കല്‍ ത്രില്ലറിന് ലഭിച്ചത്. ഈ വര്‍ഷത്തെ ഓസ്‌കാര്‍ നോമിനേഷന്‍ പട്ടിക ചുവടെ കാണാം.

    മികച്ച ചിത്രം:

    • 1917
    • ദി ഐറിഷ്മാന്‍
    • ഫോര്‍ഡ് vs ഫെറാറി
    • ജോജോ റാബിറ്റ്
    • വണ്‍സ് അപ്പോണ്‍ എ ടൈം ഇന്‍ ഹോളിവുഡ്
    • മാരേജ് സ്‌റ്റോറി
    • ലിറ്റില്‍ വിമന്‍
    • ജോക്കര്‍
    • പാരസൈറ്റ്

    മികച്ച സംവിധായകന്‍

    • മാര്‍ട്ടിന്‍ സ്‌കോര്‍സീസ് (ദി ഐറിഷ്മാന്‍)
    • ടോഡ് ഫിലിപ്പ്‌സ് (ജോക്കര്‍)
    • ബോങ് ജൂന്‍-ഹോ (ജോക്കര്‍)
    • സാം മെന്‍ഡിസ് (1917)
    • ക്വിന്റണ്‍ ടെറാന്റീനോ (വണ്‍സ് അപ്പോണ്‍ എ ടൈം ഇന്‍ ഹോളിവുഡ്)

    മികച്ച നടി

    • റെനി സെല്‍വെഗര്‍ (ജൂഡി)
    • സ്‌കാര്‍ലെറ്റ് ജോണ്‍സണ്‍ (മാരേജ് സ്‌റ്റോറി)
    • സയോര്‍സ് റോനന്‍ (ലിറ്റില്‍ വിമന്‍)
    • ചാര്‍ലീസ് തിയറോണ്‍ (ബോംബ്‌ഷെല്‍)
    • സിന്തിയ എറിവോ (ഹാരിയറ്റ്)

    മികച്ച നടന്‍

    • ആദം ഡ്രൈവര്‍ (മാരേജ് സ്‌റ്റോറി)
    • വൊക്വിന്‍ ഫീനിക്‌സ് (ജോക്കര്‍)
    • ലിയനാര്‍ഡോ ഡികാപ്രിയോ (വണ്‍സ് അപ്പോണ്‍ എ ടൈം ഇന്‍ ഹോളിവുഡ്)
    • ജൊനാഥന്‍ പ്രൈസ് (ദി ടൂ പോപ്‌സ്)
    • ആന്റോണിയോ ബാന്‍ഡെറസ് (പെയിന്‍ ആന്‍ഡ് ഗ്ലോറി)

    മികച്ച സഹനടി

    • ലൊറ ഡേണ്‍ (മാരേജ് സ്‌റ്റോറി)
    • സ്‌കാര്‍ലെറ്റ് ജോണ്‍സണ്‍ (ജോജോ റാബിറ്റ്)
    • മാര്‍ഗറ്റ് റോബി (ബോംബ്‌ഷെല്‍)
    • കാതി ബേറ്റ്‌സ് (റിച്ചാര്‍ഡ് ജ്യുവല്‍)
    • ഫ്‌ളോറന്‍സ് പ്യു (ലിറ്റില്‍ വിമന്‍)

    മികച്ച സഹനടന്‍

    • ടോം ഹാങ്ക്‌സ് (എ ബ്യൂട്ടിഫുള്‍ ഡേ ഇന്‍ ദി നെയ്ബര്‍ഹുഡ്)
    • ആന്റണി ഹോപ്കിന്‍സ് (ദി ടൂ പോപ്‌സ്)
    • ജോ പെസ്‌കി (ദി ഐറിഷ്മാന്‍)
    • അല്‍ പച്ചീനോ (ദി ഐറിഷ്മാന്‍)
    • ബ്രാഡ് പിറ്റ് (വണ്‍സ് അപ്പോണ്‍ എ ടൈം ഇന്‍ ഹോളിവുഡ്)

    മികച്ച ഒറിജിനല്‍ സ്‌ക്രീന്‍പ്ലേ

    • നൈവ്‌സ് ഔട്ട്
    • മാരേജ് സ്‌റ്റോറി
    • 1917
    • വണ്‍സ് അപ്പോണ്‍ എ ടൈം ഇന്‍ ഹോളിവുഡ്
    • പാരസൈറ്റ്

    മികച്ച അഡാപ്റ്റഡ് സ്‌ക്രീന്‍പ്ലേ

    • ദി ഐറിഷ്മാന്‍
    • ലിറ്റില്‍ വിമന്‍
    • ജോജോ റാബിറ്റ്
    • ജോക്കര്‍
    • ദി ടൂ പോപ്‌സ്

    മികച്ച ആനിമേഷന്‍ ചിത്രം

    • ക്ലൊസ്
    • ഐ ലോസ്റ്റ് മൈ ബോഡി
    • ഹൗ ടു ട്രെയിന്‍ യുവര്‍ ഡ്രാഗണ്‍: ദി ഹിഡന്‍ വേള്‍ഡ്
    • മിസിങ് ലിങ്ക്
    • ടോയ് സ്‌റ്റോറി 4

    മികച്ച രാജ്യാന്തര ചിത്രം

    • പാരസൈറ്റ് (ദക്ഷിണ കൊറിയ)
    • പെയിന്‍ ആന്‍ഡ് ഗ്ലോറി (സ്‌പെയിന്‍)
    • ലെസ് മിസറബിള്‍സ് (ഫ്രാന്‍സ്)
    • കോര്‍പസ് ക്രിസ്റ്റി (പോളണ്ട്)
    • ഹണിലാന്‍ഡ് (മാസഡോണിയ)

    Read more about: oscar ജോക്കര്‍
    English summary
    Oscar 2020 here is the nomination list.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X