twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ഓസ്‌കര്‍ 2020: മികച്ച നടന്‍ വാക്കിന്‍ ഫീനിക്‌സ്! നടി റെനി സെല്‍വഗര്‍! സഹനടന്‍ ബ്രാഡ്പിറ്റ്!

    |

    സിനിമാലോകവും പ്രേക്ഷകരും അക്ഷമയോടെ കാത്തിരുന്ന പുരസ്‌കാര പ്രഖ്യാപനം. ലോസ് ഏഞ്ചല്‍സിലെ ഡോള്‍ബി തിയേറ്ററില്‍ 92ാമത് ഓസ്‌കര്‍ പുരസ്‌കാര ജേതാക്കളെ പ്രഖ്യാപിച്ചുകൊണ്ടിരിക്കുകയാണ്. നോമിനേഷന്‍ ലിസ്റ്റ് പുറത്തുവന്നപ്പോള്‍ മുതല്‍ തുടങ്ങിയ ആകാംക്ഷയ്ക്ക് അവസാനമായിരിക്കുകയാണ് ഇപ്പോള്‍. കഴിഞ്ഞ തവണത്തെപ്പോലെ തന്നെ ഇത്തവണയും അവതാരകനില്ലാതെയാണ് ചടങ്ങ് നടക്കുന്നത്. കെവിന്‍ ഹാര്‍ട്ടായിരുന്നു കഴിഞ്ഞ തവണ അവതാരകനായി എത്തേണ്ടിയിരുന്നത്. എന്നാല്‍ സ്വവര്‍ഗരതിയെക്കുറിച്ച് മുന്‍പ് പറഞ്ഞ കാര്യങ്ങള്‍ വീണ്ടും വിവാദമായതോടെ അദ്ദേഹത്തിന് സ്ഥാനമൊഴിയേണ്ടതായി വരികയായിരുന്നു.

    മികച്ച നടനുള്ള അവാര്‍ഡ് നേടിയത് വാക്വീന്‍ ഫീനിക്സാണ്. ജോക്കറിലെ പ്രകടനത്തിലൂടെയാണ് അദ്ദേഹം ഓസ്‌കര്‍അവാര്‍ഡ് നേടിയത്. നോമിനേഷന്‍ ലിസ്റ്റ് പുറത്തുവന്നപ്പോള്‍ മുതല്‍ ഈ പ്രഖ്യാപനത്തിനായി കാതോര്‍ത്തിരിക്കുകയായിരുന്നു പ്രേക്ഷകര്‍. റെനി സെല്‍വഗറാണ് മികച്ച നടി. ജൂഡിലെ അഭിനയത്തിലൂടെയാണ് റെനിക്ക് പുരസ്കാരം ലഭിച്ചത്. പാരസൈറ്റിലൂടെ ബോങ് ജൂ ഹോയാണ് മികച്ച സംവിധായകനുള്ള പുരസ്കാരം സ്വന്തമാക്കിയത്. ബ്രാഡ്പിറ്റാണ് മികച്ച സഹനടനുള്ള പുരസ്‌കാരം സ്വന്തമാക്കിയത്. വണ്‍സ് അപ്പോണ്‍ എ ടൈം ഇന്‍ ഹോളിവുഡിലെ അഭിനയത്തിലൂടെയാണ് ബ്രാഡ്പിറ്റിന് ഓസ്‌കര്‍ ലഭിച്ചത്. മികച്ച അനിമേറ്റഡ് ഷോര്‍ട്ട് ഫിലിമിനുള്ള പുരസ്‌കാരം ഹെയര്‍ ലവിനാണ്. മികച്ച ഒറിജിനല്‍ തിരക്കഥയ്ക്കുള്ള അവാര്‍ഡ് ബുന്‍ ജൂന്‍ ഹോയ്ക്കാണ് ലഭിച്ചത്. പാരസൈറ്റിലൂടെയാണ് അദ്ദേഹത്തിന് പുരസ്‌കാരം ലഭിച്ചത്. മികച്ച തിരക്കഥയ്ക്കുള്ള ഓസ്‌കര്‍ സ്വന്തമാക്കുന്ന ആദ്യ കൊറിയന്‍ സിനിമ കൂടിയാണ് പാരസൈറ്റ്.

    Oscar 2020

    ദ നെയ്‍ബേഴ്‍സ് വിന്‍ഡോയാണ് മികച്ച ലൈവ് ആക്ഷന്‍ ഷോര്‍ട് ഫിലിമായി തിരഞ്ഞെടുത്തത്. മികച്ച വസ്ത്രാലങ്കാരത്തിനുള്ള പുരസ്കാരം നേടിയത് ലിറ്റില്‍ വിമനാണ്. മികച്ച പ്രൊഡക്ഷന്‍ ഡിസൈന്‍ പുരസ്കാരം വണ്‍സ് അപോണ്‍ എ ടൈം ഇന്‍ ഹോളിവുഡിനാണ് ലഭിച്ചത്. മികച്ച ശബ്ദലേഖനത്തിനുള്ള പുരസ്കാരം ഫോര്‍ഡ് V ഫെറാറിക്കാണ് ലഭിച്ചത്. ഒന്നാം ലോകമഹായുദ്ധം പശ്ചാത്തലമാക്കി നിർമിച്ച 1917നാണ് മികച്ച ശബ്ദമിശ്രണത്തിനുള്ള അവാര്‍ഡ്. ഈ സിനിമയിലൂടെ റോജര്‍ ഡീകിന്‍സിന് മികച്ച ഛായാഗ്രഹണണത്തിനുള്ള പുരസ്കാരവും ലഭിച്ചിട്ടുണ്ട്. 1917 നാണ് മികച്ച വിഷ്വല്‍ എഫക്ടിനുള്ള പുര്സകാരം ലഭിച്ചത്. ഈ ചിത്രത്തിന് 10 നോമിനേഷന്‍ ലഭിച്ചിരുന്നു. മികച്ച ഗാനത്തിനുള്ള പുരസ്കാരം നേടിയച് റോക്കറ്റ്മാനായിരുന്നു.

    English summary
    Oscar 2020 winners list
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X