»   » ഓസ്‌കാര്‍ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിയ്ക്കുന്നു

ഓസ്‌കാര്‍ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിയ്ക്കുന്നു

Posted By: Super
Subscribe to Filmibeat Malayalam
Oscar
ലോസ് ആഞ്ചലസ്: എണ്‍പത്തിയഞ്ചാമത് ഓസ്‌കാര്‍ അക്കാദമി പുരസ്‌കാരങ്ങളുടെ പ്രഖ്യാപനം തുടങ്ങി. ലോസ് ആഞ്ജലസിലെ ഡോള്‍ബി തിയേറ്ററിലാണ് പുരസ്‌കാര പ്രഖ്യാപനം നടക്കുന്നത്.

ജാംഗോ അണ്‍ചെയിന്‍ഡ് എന്ന ചിത്രത്തിലെ അഭിനയത്തിന് ക്രിസ്റ്റഫര്‍ വോള്‍സ് മികച്ച സഹനടനുള്ള പുരസ്‌കാരം നേടി. ലൈഫ് ഓഫ് പൈയ്ക്ക് ഇതുവരെ രണ്ട് പുരസ്‌കാരങ്ങള്‍ ലഭിച്ചു. പേപ്പര്‍മാനാണ് മികച്ച അനിമേറ്റഡ് ഹ്രസ്വചിത്രമായി തിരഞ്ഞെടുത്തത്. ബ്രേവ് ആണ് അനിമേറ്റഡ് ഫീച്ചര്‍ ഫിലിം. ലൈഫ് ഓഫ് പൈയുടെ ഛായാഗ്രഹണം നിര്‍വ്വഹിച്ച ക്ലോഡിയോ മിറാന്‍ഡയ്ക്കാണ് മികച്ച ഛായാഗ്രഹണത്തിനുള്ള പുരസ്‌കാരം. മികച്ച വിഷ്വല്‍ എഫ്ക്ടിനുള്ള അവാര്‍ഡും ലൈഫ് ഓഫ് പൈയ്ക്കാണ്.

വസ്ത്രാലങ്കാരം ജാക്വിലിന്‍ ഡുറാന്‍ (അന്ന കരിനീന). ചമയം ലിസാ വെസ്റ്റ്‌കോട്, ജൂലി ഡാര്‍ട്‌നെല്‍ ( ലെസ് മിസറെബിള്‍സ്), അമോര്‍(വിദേശഭാഷാചിത്രം), ഇന്നസെന്റ്(ഡോക്യുമെന്ററി).

സ്റ്റീവന്‍ സ്പില്‍ബര്‍ഗിന്റെ ലിങ്കന്‍, ഇരാന്‍ ബന്ദി നാടകത്തിന്റെ കഥ പറയുന്ന ആര്‍ഗോ, മലയാളി സൂരജ് ശര്‍മ നായകനായ ഓങ് ലീയുടെ ലൈഫ് ഓഫ് പൈ, ലെസ് മിസറബിള്‍സ്, സില്‍വര്‍ ലൈനിങ്‌സ് പ്ലേ ബുക്ക്, എന്നീ സിനിമകളാണ് മികച്ച ചിത്രത്തിനായി മല്‍സര രംഗത്തുള്ളത്. ഇവയില്‍ ലിങ്കനും ആര്‍ഗോയുമാണ് മുന്‍പന്തിയില്‍ നില്‍ക്കുന്നത്.

മികച്ച നടനുള്ള പോരാട്ടത്തില്‍ മുന്‍നിരയിലുള്ളത് ലിങ്കണില്‍ എബ്രഹാം ലിങ്കണായി അഭിനയിച്ച ഡാനിയേല്‍ ഡെ ലൂസിയാണ്. മികച്ച നടിയ്ക്കായി സീറോ ഡാര്‍ക്ക് തേര്‍ട്ടിയിലെ നായിക ജെസീക്ക ചാസ്റ്റണും, അമോറില്‍ അഭിനയിച്ച ഇമ്മാനുവല്‍ റിവയും കടുത്തമത്സരവുമയി രംഗത്തുണ്ട്. ഇമ്മാനുവല്‍ റിവയ്ക്കാണ് സാധ്യത കൂടുതലെന്നാണ് വിലയിരുത്തപ്പെടുന്നത്.

English summary
The red carpet has been rolled out, the actors are all dressed in their prettiest/handsome-est best and the paparazzi are all clickety-click… Hollywood’s biggest night, the 85th Academy Awards

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam