»   » സിനിമയ്ക്ക് പോയാല്‍ തല്ലുന്ന അച്ഛന്മാര്‍ ഓസ്‌കാര്‍ നേടിയ സാം റോക്ക്‌വെല്ലിന്റെ അച്ഛനെ കണ്ട് പഠിക്കണം

സിനിമയ്ക്ക് പോയാല്‍ തല്ലുന്ന അച്ഛന്മാര്‍ ഓസ്‌കാര്‍ നേടിയ സാം റോക്ക്‌വെല്ലിന്റെ അച്ഛനെ കണ്ട് പഠിക്കണം

Written By:
Subscribe to Filmibeat Malayalam

ഇന്ത്യന്‍ സമയം രാവിലെ ആറര മുതല്‍ ചലച്ചിത്ര ലോകം കാത്തിരുന്ന ഓസ്‌കാര്‍ പുരസ്‌കാരം വിതരണം ചെയ്ത് തുടങ്ങി. ആദ്യ പുരസ്‌കാരം മികച്ച സഹനടനുള്ളതായിരുന്നു. ത്രീ ബില്‍ബോര്‍ഡ്‌സ് ഔട്ട് സൈഡ് മിസൈറി എന്നീ ചിത്രങ്ങളിലെ പ്രകടത്തിലൂടെ സാം റോക്കവെല്‍ ആണ് മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ടത്.

24 വിഭാഗങ്ങളിലായിട്ടാണ് പുരസ്‌കാരങ്ങള്‍. മികച്ച സഹനടനായി തിരഞ്ഞെടുക്കപ്പെട്ട സാം റോക്ക്‌വെല്ലിന്റെ സിനിമാ ജീവിതം തുടങ്ങിയതിന് പിന്നിലും ഒരാളുണ്ടായിരുന്നു. ഓസ്‌കാര്‍ പുരസ്‌കാരം നേടിയതിന് ശേഷമാണ് തനിക്ക് സിനിമയോടുള്ള പ്രണയം വന്നതിനുള്ള കാരണം സാം വ്യക്തമാക്കിയത്.

സാം റോക്ക്‌വെല്‍

അമേരിക്കന്‍ നടനായ സാം റോക്ക്‌വെല്‍ 1989 ല്‍ സിനിമയിലെത്തിയ താരമാണ്. ഇത്തവണത്തെ ഓസ്‌കാര്‍ പുരസ്‌കാരം പ്രഖ്യാപനത്തില്‍ മികച്ച സഹനടനായി തിരഞ്ഞെടുക്കപ്പെട്ടത് സാം റോക്ക്‌വെല്ലാണ്. ആദ്യം പ്രഖ്യാപിച്ച പുരസ്‌കാരമായിരുന്നു ഇത്.

സാമിന്റെ അനുഭവം

സാമിന് എട്ട് വയസുള്ളപ്പോള്‍ നടന്ന സംഭവമാണ്. ഒരു ദിവസം സ്‌കൂളില്‍ തന്നെ കാണാന്‍ അച്ഛനെത്തി. പെട്ടെന്ന് അച്ഛനെ കണ്ടതും കുഞ്ഞ് സാം പേടിച്ച് പോയി. എന്നാല്‍ അച്ഛന്‍ വരൂ നമുക്ക് ഉടനെ പോകണം മുത്തശ്ശി... എന്ന് മാത്രം പറഞ്ഞ് കാറില്‍ കയറി. മുത്തശ്ശിക്ക് എന്തെങ്കിലും പറ്റിയതാവുമെന്നായിരുന്നു സാം കരുതിയിരുന്നത്. അത് ചോദിച്ചപ്പോള്‍ ഒരു പൊട്ടിച്ചിരിയായിരുന്നു മറുപടി.

സിനിമാ ജീവിതം

ശരിക്കും മുത്തശ്ശിക്ക് ഒന്നും സംഭവിച്ചിട്ടില്ലെന്നും നമ്മള്‍ ഒരു സിനിമയ്ക്ക് പോവുകയായിരുന്നെന്നുമാണ് സാം പറഞ്ഞിരുന്നത്. ഓസ്‌കാര്‍ നേടിയതിന് ശേഷമാണ് സാം ഈ കഥ എല്ലാവരോടും പറഞ്ഞത്. ഒരു സിനിമാ പ്രാന്തനായിരുന്ന അച്ഛനില്‍ നിന്നുമായിരുന്നു സാമിന്റെ സിനിമാ ജീവിതം തുടങ്ങിയത്. അച്ഛനെ പോലെ തന്നെ സിനിമയോട് താല്‍പര്യമുള്ള ആളായിരുന്നു അമ്മയും. രണ്ട് പോരോടും തനിക്ക് ഒരുപാട് കടപ്പാടുണ്ടെന്നും സാം പറയുന്നു...

ഓസ്‌കാര്‍ കൂട്ടുകാരനായി കൊടുത്തു...

അച്ഛനോടും അമ്മയോടും കാമുകിയോടുമെല്ലാം കടപ്പാടും നന്ദിയും പറഞ്ഞെങ്കിലും, അന്തരിച്ച നടനും സംവിധായകനുമായ ഫിലിപ്പ് സെയ്മര്‍ ഹോഫ്മാനാണ് സാം തനിക്ക് കിട്ടിയ പുരസ്‌കാരം സമര്‍പ്പിച്ചത്. മികച്ച നടനുള്ള ഓസ്‌കാര്‍ കിട്ടിയ താരമാണ് ഹോഫ്മാന്‍.

മികച്ച സഹനടിക്കുള്ള പുരസ്‌കാരം ആലിസണ്‍ ജാന്നിക്ക്, ഓസ്‌കാര്‍ പ്രഖ്യാപനം പുരോഗമിക്കുന്നു!

കാസ്റ്റിംഗ് കൗച്ചിനെതിരെ വേറിട്ട പ്രതിഷേധം! ബാത്ത് ടബ്ബ് ടവൽ ധരിച്ച ഹാർലിയുടെ പ്രതിമ

English summary
Oscar winner Sam Rockwell saying about his father

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam