»   » ട്രംപിന്റെ മുഖത്തടിച്ചതുപോലെയായല്ലോ ഓസ്‌കാര്‍; 'ചമയല്‍ക്കാരന്‍' കൊടുത്ത പണി !!

ട്രംപിന്റെ മുഖത്തടിച്ചതുപോലെയായല്ലോ ഓസ്‌കാര്‍; 'ചമയല്‍ക്കാരന്‍' കൊടുത്ത പണി !!

Posted By: Rohini
Subscribe to Filmibeat Malayalam

ലോക സിനിമാ പ്രേമികള്‍ മുഴുവന്‍ ഉറ്റുനോക്കുന്ന ഓസ്‌കാര്‍ പ്രഖ്യാപനം യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനുള്ള കിടിലന്‍ പണിയായി മാറിയ കൗതുകമാണ് ലോസ് ആഞ്ചല്‍സില്‍ കണ്ടത്. ചിലര്‍ പുരസ്‌കാരം തിരസ്‌കരിച്ചും, പുരസ്‌കാര ലബ്ധിയ്ക്ക് സംസാരിച്ചതുമൊക്കെ ട്രംപിനെ ഉന്നം വച്ചുകൊണ്ടായിരുന്നു.

ലോസ് ആഞ്ചല്‍സിലെ ഡോല്‍ബി തിയേറ്ററില്‍ വച്ചാണ് പുരസ്‌കാരദാനം നടന്നത്. ചലച്ചിത്ര പ്രഖ്യാപനം രാഷ്ട്രീയമായത് ചിലരുടെ വാക്കുകളിലാണ്. മികച്ച മേക്കപ്പ് ആന്റ് ഹെയര്‍സ്റ്റൈല്‍ ഓസ്‌കാര്‍ നേടിയ അലസ്സാഡ്രോ ബെര്‍ടോലാസി പുരസ്‌കാരം എല്ലാ കുടിയേറ്റക്കാര്‍ക്കും സമര്‍പ്പിയ്ക്കുന്നതായി പ്രഖ്യപിച്ചു.

alessandro-bertolazzi

ഇറ്റാലിയന്‍ കുടേറ്റക്കാരനായ അലസ്സാഡ്രോ സൂയിസൈഡ് സ്‌ക്വാഡ് എന്ന ചിത്രത്തിനാണ് മികച്ച മേക്കപ്പ് - ആന്റ് ഹെയര്‍സ്റ്റൈല്‍ വിഭാഗത്തില്‍ ഓസ്‌കാര്‍ നേടിയത്. ഗിയര്‍ഗോ ഗ്രിഗോറിനി, ക്രിസ്റ്റഫര്‍ നെല്‍സണ്‍ എന്നിവരോട് മത്സരിച്ചാണ് അലസ്സാഡ്രോ പുരസ്‌കാരം നേടിയത്.

ഡേവിഡ് അയെര്‍ സംവിധാനം ചെയ്ത സൂയിസൈഡ് സ്‌ക്വാഡ് എന്ന ചിത്രം ഒരുപാട് വിമര്‍ശനങ്ങള്‍ നേരിട്ടിരുന്നു. എന്നാല്‍ അലസ്സാഡ്രോയ്ക്ക് ലഭിച്ച പുരസ്‌കാരം ആ വിമര്‍ശനങ്ങള്‍ക്കുള്ള മറുപടിയും, പുരസ്‌കാര ലബ്ധിയ്ക്ക് ശേഷമുള്ള പ്രസംഗം ട്രംപിനുള്ള കൊട്ടുമായിരുന്നു.

English summary
Oscar 2017; Alessandro Bertolazzi dedicates it to 'all the immigrants'

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam