»   » ട്രംപിനും മീതെ 'ദ സെയില്‍സ് മാന്‍'!!! മികച്ച വിദേശ ചിത്രത്തിനുള്ള ഓസ്‌കര്‍ നേടി ഇറാന്‍ ചിത്രം!!!

ട്രംപിനും മീതെ 'ദ സെയില്‍സ് മാന്‍'!!! മികച്ച വിദേശ ചിത്രത്തിനുള്ള ഓസ്‌കര്‍ നേടി ഇറാന്‍ ചിത്രം!!!

Posted By:
Subscribe to Filmibeat Malayalam

89ാമത് ഓസ്‌കര്‍ വേദിയില്‍ താരമായത് ഇറാന്‍ ചലച്ചിത്രമായ ദ സെയില്‍സ് മാന്‍ ആയിരുന്നു. മികച്ച വിദേശ ചിത്രത്തിനുള്ള പുരസ്‌കാരമാണ് ചിത്രം സ്വന്തമാക്കിയത്. മികച്ച വിദേശ ചിത്രത്തിനുള്ള അവസാന പട്ടികയില്‍ ഇറാന്‍ ചിത്രം ഇടം പിടിച്ചതിനു പിന്നാലെ വിവാദങ്ങളും ആരംഭിച്ചിരുന്നു. ട്രംപ് വിസാ നിരോധനം ഏര്‍പ്പെടുത്തിയ ഏഴ് രാജ്യങ്ങളില്‍ ഇറാനും ഉണ്ടായിരുന്നു. 

ഇറാന്‍ സംവിധായകനായ അസ്ഹര്‍ ഫര്‍ഹാദിയ്ക്ക് ഓസ്‌കര്‍ ചടങ്ങില്‍ പങ്കെടുക്കാന്‍ വിസ നിരോധനം നില നിന്നതിനാല്‍ കഴിയില്ലായിരുന്നു. ഇക്കാര്യത്തില്‍ അനുകൂലമായ നടപടി ഉണ്ടാക്കാമെന്ന് അക്കാദമി ഭാരവാഹികള്‍ അറിയിച്ചിരുന്നു. എന്ത് തന്നെയായാലും ഇറാന്റെ മണ്ണിലേക്ക് രണ്ടാമത് ഓസ്‌കര്‍ എത്തുമ്പോള്‍ അതിന് കാരണക്കാരനായ സംവിധായകന്‍ ഇക്കുറി ആ വേദിയില്‍ ഉണ്ടായിരുന്നില്ല. 

ട്രംപിന്റെ വിസാ നിരോധനം ബാധകമായ ഏഴ് രാജ്യങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെട്ട ഇറാന് ഇക്കുറി നഷ്ടമായ ഓസ്‌കര്‍ വേദിയിലെ സാന്നിദ്ധ്യമാണ്. മികച്ച വിദേശ ചിത്രത്തിനുള്ള ഓസ്‌കര്‍ പുരസ്‌കാരം ഇറാന്‍ ചിത്രം നേടിയെങ്കിലും വിസാ നിരോധനത്തില്‍ പ്രതിഷേധിച്ച് ചിത്രത്തിന്റെ സംവിധായകന്‍ അസ്ഹര്‍ ഫര്‍ഹാദി ചടങ്ങില്‍ നിന്ന് വിട്ടു നിന്നു. ട്രംപിന്റെ പോളിസി ഫെഡറല്‍ കോടതി തല്‍ക്കാലം തടഞ്ഞു വച്ചിരിക്കുകയാണെങ്കിലും ഫര്‍ഹാദി ചടങ്ങ് ബഹിഷ്‌കരിക്കുകയായിരുന്നു.

ട്രംപിന്റെ പുതിയ നയം കാരണം അപമാനിതരായ ജനങ്ങളോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചാണ് താന്‍ ഈ ചടങ്ങില്‍ നിന്നും വിട്ട് നില്‍ക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. അമേരിക്കയെന്നും തങ്ങളുടെ ശത്രുക്കളെന്നും ലോകത്തെ രണ്ടായി തിരിക്കാനെ ഈ നയം കൊണ്ട് കഴിയു എന്നും ഫര്‍ഹാദി അറിയിച്ചു. കൈയേറ്റത്തിനും യുദ്ധത്തിനുമുള്ള കുടിലമായ ഒരു ന്യായീകരണം മാത്രമാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഓസ്‌കാര്‍ അവാര്‍ഡ് വേദി ബഹികരിച്ച ഫര്‍ഹാദിയുടെ സന്ദേശം ഇറാന്‍ സ്വേദേശിയായ അമേരിക്കന്‍ എന്‍ജിനീയര്‍ അനൗഷേഹ് അന്‍സാരി വായിക്കുകയായിരുന്നു. ഈ നയം ജനാധിപത്യത്തേയും മനുഷ്യാവകാശങ്ങളേയും തടയുമെന്നും ഇവ അവരെ കൈയേറ്റത്തിന്റെ ഇരകളാക്കി തീര്‍ക്കുമെന്നും അദ്ദേഹം പറഞ്ഞു. കാല ദേശ മതാതിര്‍ത്തികള്‍ക്കതീതമായി ക്യാമറകൊണ്ട് മാനുഷീക മൂല്യങ്ങളെ ഒപ്പിയെടുക്കുന്നവരാണ് ചലച്ചിത്രകാരന്മാര്‍. മറ്റുള്ളവരും തങ്ങളും തമ്മില്‍ ഒരു സഹാനുഭൂതി സൃഷ്ടിക്കുകയാണവര്‍. മറ്റെന്നത്തേക്കാളും അതേ സാനുഭൂതിയാണ് ഇന്ന് നമ്മള്‍ക്കാവശ്യമെന്നും ഫര്‍ഹാദി പറഞ്ഞു.

ഇറാനിത് രണ്ടാമത്തെ ഓസ്‌കര്‍ പുരസ്‌കാരമാണ്. 2011ലാണ് ആദ്യ പുരസ്‌കാരം ഇറാനിലേക്കെത്തിയത്. അതിന് കാരണക്കാരനായതും അസ്ഹര്‍ ഫര്‍ഹാദിയായിരുന്നു. ഫര്‍ഹാദിയുടെ എ സെപ്പറേഷനാണ് ഓസ്‌കറിനെ ഇറാന്റെ മണ്ണിലേക്ക് എത്തിച്ചത്. രണ്ടാമതും ഇറാന്റെ പേര് ഓസ്‌കര്‍ വേദിയില്‍ മുഴങ്ങാന്‍ കാരണക്കാരനായതും ഫര്‍ഹാദി തന്നെ.

ഒരു സെന്റിമെന്റല്‍ ഡ്രാമ തലത്തില്‍ നിന്നും മാറി ഒരു ത്രില്ലര്‍ ചിത്രമാണ് ദ സെയില്‍സ് മാന്‍. തന്റെ ഭാര്യ അവരുടെ അപ്പാര്‍ട്ട്‌മെന്റില്‍ വെച്ച് ആക്രമിക്കപ്പെട്ടതിന് ശേഷം നീതിക്കും സമാധാനത്തിനും വേണ്ടി ദമ്പതികള്‍ നടത്തുന്ന പോരാട്ടമാണ് ചിത്രത്തിന്റെ പ്രമേയം. ടെഹ്‌റാനാണ് സിനിമയുടെ കഥാപരിസരം.

English summary
Iran's 'The Salesman' Wins Oscar award for Best Foreign Film. Director Asghar Farhadi boycotts the award ceremony. It is the second win in the category for writer-director Asghar Farhadi.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam